കിങ് ഓഫ് കൊത്തക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ? ദുല്‍ഖറിന്റെ മറുപടി ഇതാണ്
Entertainment news
കിങ് ഓഫ് കൊത്തക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ? ദുല്‍ഖറിന്റെ മറുപടി ഇതാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st August 2023, 8:31 pm

കിങ് ഓഫ് കൊത്ത പ്രേക്ഷകര്‍ സ്വീകരിച്ച് വിജയിപ്പിച്ചാല്‍ ഉറപ്പായും രണ്ടാം ഭാഗം വരുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ ഇന്ന് അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളെ കണ്ടിരുന്നു. അപ്പോഴാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്. സിനിമ സ്വീകരിച്ചാലും, പ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചാലും ഉറപ്പായും കിങ് ഓഫ് കൊത്തക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

മലയാളികള്‍ക്ക് ഇഷ്ടമുള്ള മാസ് സിനിമയാകും കിങ് ഓഫ് കൊത്തയെന്നും, നമ്മുടെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ലോജിക്കും നിലനിര്‍ത്തിയ സിനിമയാണ് കൊത്തയെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘ഞാന്‍ എന്റെ സിനിമയില്‍ 50 പേരെ ഇടിച്ചിടുന്ന രംഗം വന്നാല്‍ അത് പ്രേക്ഷകര്‍ക്ക് ഇഷ്മാകണം എന്നില്ല, നമ്മുടെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ലോജിക്ക് ഒക്കെ ഉള്‍പ്പെടുത്തിയിട്ടുള്ള സിനിമയാണ് കിങ് ഓഫ് കൊത്ത,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

അതേസമയം ഓഗസ്റ്റ് 24 നാണ് കിങ് ഓഫ് കൊത്ത തിയേറ്ററുകളില്‍ എത്തുന്നത്. സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍നിന്ന് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Is second part is planning for king of kotha here is the answer from dulquer salman