| Saturday, 28th August 2021, 6:04 pm

ജനസംഖ്യാ വര്‍ധനവാണോ പരിസ്ഥിതിയെ നശിപ്പിക്കുന്നത്

ഏലിയാസ് കെ.പി.

സ്വന്തം ദുരിതങ്ങള്‍ക്ക് കാരണക്കാരായി ആരെയെങ്കിലും കണ്ടെത്തുക മനുഷ്യന്റെ അടിസ്ഥാന സ്വഭാവമാണ്. നമ്മുടെ തലച്ചോറില്‍ ഒരു Hyper active agency detection device പ്രവര്‍ത്തിക്കുന്നുണ്ട്. മേശക്ക് ഒരടികൊടുത്താല്‍ അതില്‍ തട്ടി വേദനിക്കുന്ന കുഞ്ഞിന് സമാധാനമാകുന്നത് അതുകൊണ്ടാണ്.

രണ്ട് നൂറ്റാണ്ട് മുന്‍പ് കേരളത്തിന്റെ 75 ശതമാനവും വനമായിരുന്നു. സര്‍പ്പക്കാവുകള്‍ പോലും ബാക്കി വെക്കാതെ അവ മുഴുവന്‍ വെട്ടി വെളുപ്പിച്ച് നഗരങ്ങള്‍ പണിതുയര്‍ത്തിവര്‍ ഇപ്പോള്‍ മിയാവാക്കി കൊണ്ട് ആഗോളതാപനത്തെ ചെറുക്കാനുള്ള ശ്രമത്തിലാണ്. പാടം നികത്തി തന്നെയാണ് മിക്ക പട്ടണങ്ങളും പണിതുയര്‍ത്തിയതും. എന്നാലും ഇപ്പോഴും 40 ശതമാനത്തോളം വനവും 75 ശതമാനം വൃക്ഷാവരണവും അവശേഷിക്കുന്ന വയനാടിനേയും ഇടുക്കിയേയും നോക്കി അവര്‍ അട്ടഹസിക്കും. ‘ആര്‍ത്തി മൂത്ത കൈയേറ്റക്കാര്‍…’

സമതലവാസികള്‍ കല്ലും മണലും സിമന്റും ഉപയോഗിക്കാതെ പര്‍ണ്ണശാലകളില്‍ ലളിതജീവിതം നയിക്കുന്നു. കാര്‍ബണ്‍ഡയോക്‌സൈഡും മീതേനും എന്താണെന്ന് അവര്‍ക്കറിയുകയേയില്ല. അതിനെക്കുറിച്ച് അവര്‍ ഇപ്പോഴും ഒന്നും പറയില്ല. മലിനീകരണമില്ലാത്ത, പ്ലാസ്റ്റിക് ഉപയോഗിക്കാത്ത നിത്യഹരിത ജീവിതം നയിക്കുന്ന സാത്വികര്‍. അവര്‍ കടലോരവും കായലോരവും പുഴയോരവും കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്നവരും ആകുന്നു.
അവര്‍ക്ക് പരിസ്ഥിതി എന്നാല്‍ പശ്ചിമഘട്ടമാണ്.

പിന്നെ വനം മാഫിയ, റിസോര്‍ട്ട് മാഫിയ, റിയല്‍ എസ്റ്റേറ്റ് മാഫിയ, ക്വാറി മാഫിയ, മണല്‍ മാഫിയ. ഈ ഭൂമിയില്‍ ജീവിക്കുന്ന ”ഓരോ ജീവിയും” അതു നിലനില്‍ക്കുന്ന സമൂഹത്തിന്റെ ജീവിത നിലവാരത്തിനനുസരിച്ച് പരിസ്ഥിതി ഉപയോഗപ്പെടുത്തുന്നുണ്ട്. ഉല്‍പാദനം എന്ന ആഗോള സാമൂഹ്യ ശൃംഖലക്കുള്ളിലാണ് മനുഷ്യരെല്ലാവരും.
ജൈവകൃഷി ചെയ്യുന്നതുകൊണ്ടോ, ആധുനിക ശാസ്ത്രത്തെ നിഷേധിച്ചതുകൊണ്ടോ, സ്വന്തമായി വാഹനം ഉപയോഗിക്കാതിരുന്നതുകൊണ്ടോ മുറ്റത്ത് ടൈല്‍ വിരിക്കാത്തതുകൊണ്ടോ ഹരിത കവിതകള്‍ എഴുതിയതുകൊണ്ടോ, ഒരാളുടെ കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് കുറയുകയൊന്നുമില്ല.

അമേരിക്കക്കാരുടെ എക്കോളജിക്കല്‍ ഫൂട്ട് പ്രിന്റ് 5 ആണ് സ്വിറ്റ്‌സര്‍ലണ്ടില്‍ 2.9, ജപ്പാന്‍- 2.8, ചൈന- 2.2, ലോക ശരാശരി – 1.7, ഇന്ത്യയുടേത് – 0.7 ഉം. നമ്മള്‍ ഇതില്‍ നിന്ന് എത്ര കുറക്കണം?

ഏദന്‍ തോട്ടത്തിലെ (അ)വിശുദ്ധകനി തിന്നരുതെന്ന ദൈവകല്‍പന പോലും ധിക്കരിച്ച മനുഷ്യരോട് ജീവിത സൗകര്യങ്ങള്‍ ഉപേക്ഷിക്കണമെന്നു പറഞ്ഞിട്ട് എന്തുകാര്യം? അവ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് ”മാനുഷരെല്ലാം.”
സൗകര്യങ്ങള്‍ ഉണ്ടായതുകൊണ്ടാണ് ഭൂമിയില്‍ ഇത്രയധികം മനുഷ്യരുണ്ടായത്.
1800 ല്‍ നൂറുകോടി മനുഷ്യരാണ് ഉണ്ടായിരുന്നത്. ഇന്ന് 790 കോടി. ഇന്നുവരെ 108 ബില്യന്‍ (10,800 കോടി) ആളുകളെങ്കിലും ഇവിടെ ജനിച്ച് മരിച്ചു പോയിട്ടുണ്ടാവണം.

ചിത്രം 1

ഓരോ വര്‍ഷവും 14 കോടി കുഞ്ഞുങ്ങളാണ് പിറക്കുന്നത്. 5.8 കോടി ആളുകള്‍ മരണപ്പെടുന്നു. വര്‍ഷം തോറും 8.2 കോടി ആളുകള്‍ക്ക് വേണ്ട അധിക വിഭവങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഒന്നും ശൂന്യതയില്‍ നിന്ന് ലഭിക്കുന്നില്ല. സൗരോര്‍ജമൊഴികെ ബാക്കിയെല്ലാം ഈ ഭൂമിയുടെ ലോലമായ പുറം തോടില്‍ നിന്നു തന്നെ കണ്ടെത്തണം.
ജനസംഖ്യാ വര്‍ധനയാണ് അടിസ്ഥാന പ്രശ്‌നം. കാര്‍ബണ്‍ഡയോക്‌സൈഡും, ഹരിത ഗ്രഹപ്രഭാവവും, ആഗോളതപനവുമൊക്കെ കാലാവസ്ഥാ മാറ്റത്തിന്റെ ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയുമാണ്. അല്ലാതെ കാരണങ്ങളല്ല. നാലുലക്ഷം വര്‍ഷത്തെ മനുഷ്യ ചരിത്രത്തില്‍, ബിസിഇ 12000 വരെ മനുഷ്യരുടെ എണ്ണം 40 ലക്ഷത്തില്‍ കവിഞ്ഞിട്ടില്ല. (ചിത്രം 1)

(ഡേറ്റയും ചിത്രങ്ങളും ‘Our World in Data’ യുടെയാണ്. ചിത്രങ്ങളുടെ ഒറിജിനലുകള്‍ മിക്കവയും ഇന്ററാക്ടീവാണ്. ലിങ്ക് ആദ്യ കമന്റില്‍.)

ലണ്ടന്‍ പട്ടണത്തില്‍ 90 ലക്ഷം മനുഷ്യരുണ്ട്. കേരളത്തിന്റെ 25 ല്‍ ഒന്ന് വിസ്തൃതിയില്ലാത്ത ഡല്‍ഹിയില്‍ 2 കോടി. ഡല്‍ഹിയുടെ വിസ്തീര്‍ണ്ണം 1484 ച.കി.മി., ലണ്ടന്‍ 1584.
ബിസി 12000 വരെയുള്ള കാലത്തിന്റെ ഭൂരിഭാഗവും ഉന്മൂലനത്തെ നേരിട്ടുകൊണ്ടാണ് ഹോമോസാപ്പിയന്‍സ് ജീവിച്ചത്. സഹസ്പീഷീസായ നിയാണ്ടര്‍താല്‍ മനുഷ്യര്‍ക്ക് 30000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വംശനാശം സംഭവിച്ചത്.
അവസാനത്തെ കുറെ നിയാണ്ടര്‍താലുകള്‍ ഇവിടെ റോബിന്‍സണ്‍ ക്രൂസോവിനേപ്പോലെ അലഞ്ഞിട്ടുണ്ടാവാം. അവര്‍ക്ക് മുന്‍പും മനുഷ്യവര്‍ഗ്ഗങ്ങള്‍ക്ക് വംശനാശം സംഭവിച്ചിട്ടുണ്ട്.

ചിത്രം 2

ചിത്രം 3

നിലവിലെ ജനസംഖ്യയുടെ വിതരണമാണ് ചിത്രം 2 ഉം 3 ഉം. നാലാമത്തെത് ഒരു കാര്‍ട്ടോഗ്രാമാണ്. ജനസംഖ്യാനുപാതികമായി വരച്ച ലോക ഭൂപടം. ഇന്നുള്ള ജനസംഖ്യയില്‍ നാലു ബില്യനോളം ഏഷ്യയിലാണ്. ഏറ്റവും കൂടുതല്‍ ചൈനയിലാണ്. 2030 ല്‍ ആ സ്ഥാനത്ത് നമ്മളായിരിക്കും. (ചിത്രം 5).
ഇന്ത്യയും ചൈനയും പടിഞ്ഞാറന്‍ യൂറോപ്പും ബിസിഇ 3000 മുതല്‍ തന്നെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളാണ്. (ചിത്രം 6).

ചിത്രം 5

ചിത്രം 6

ലോകജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് 25 ആണ്. ദ്വീപുകളും പട്ടണങ്ങളും ഒഴിവാക്കിയാല്‍ ഏറ്റവും ജനസാന്ദ്രത ബംഗ്ലാദേശിലാണ്, 1252. രണ്ടാമത് ലെബനോണ്‍ (595), തുടര്‍ന്ന് ദക്ഷിണകൊറിയ (528), നെതര്‍ലാണ്ട് (508), റുവാണ്ട (495) എന്നിങ്ങനെയാണ് ആദ്യത്തെ അഞ്ചു രാജ്യങ്ങള്‍. ഇന്ത്യ 29 ആം സ്ഥാനത്താണ്. ജനസാന്ദ്രത 460. ചൈനയിലാകട്ടെ 153 പേരേയുള്ളൂ. (ചിത്രം 7). കേരളത്തില്‍ 859.

ചിത്രം 7

കൃഷിയാണ് ജനസംഖ്യാ വര്‍ധനക്ക് തുടക്കം കുറിച്ചത്. പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ ആദ്യത്തെ ”ആക്രമണം” . എന്നിട്ടും 100 കോടി തികയാന്‍ പതിനായിരത്തിലേറെ വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഒടുവിലത്തെ രണ്ടു നൂറ്റാണ്ടുകള്‍ മുന്‍പെന്നത്തേക്കാളും ചരിത്രപരമായ പ്രക്ഷുബ്ധതയുടെ കാലമായിരുന്നു.

വ്യവസായ വിപ്ലവവും നവോത്ഥാനവുമാണ് കാരണം. അതോടെയാണ് അന്തരീക്ഷത്തിലെ ഹരിതവാതകങ്ങളുടെ അളവ് ക്രമാതീതമായി കൂടിയത്. IPCC യുടെ ലക്ഷ്യം ഭൂതലത്തിന്റെ ശരാശരി ഊഷ്മാവ് ‘Pre-Industrial Level’ ലേക്ക് കൊണ്ടുവരാനാണ്.
ആധുനിക കാലത്തെ ദുരിതങ്ങളുടെ മൊത്തം കാരണമായാണ് പലരും വ്യവസായ വിപ്ലവത്തെ കാണുന്നത്. നാണയത്തിന്റെ ഒരു വശം മാത്രമാണത്.

ജ്ഞാനോദയം മനുഷ്യ ജീവിതത്തെ വിധിക്കു മുകളില്‍ പ്രതിഷ്ടിച്ചു. വ്യവസായങ്ങള്‍ ജീവനോപാധികള്‍ സൃഷ്ടിച്ചു.
ജീവിതസാഹചര്യങ്ങളിലും ആരോഗ്യരംഗത്തും കുതിച്ചുചാട്ടങ്ങളുണ്ടായി. അധ്വാനഭാരം ലഘൂകരിക്കപ്പെട്ടു. ലോകമെങ്ങും മനുഷ്യരുടെ ആയുസ്സ് വര്‍ധിച്ചു. 1770 ല്‍ 25-40 വര്‍ഷം വരെ ജീവിച്ചിരുന്നവര്‍ ഇന്ന് 53 മുതല്‍ 83 വയസ്സു വരെ ജീവിക്കുന്നു. ഇന്ത്യയില്‍ അത് 70 ആണ്. കേരളത്തില്‍ സ്ത്രീകള്‍ 78-80 വയസ്സുവരെയും പുരുഷന്മാര്‍ 72-75 വരെയും ജീവിക്കുന്നു. (ചിത്രം 8,9).

ചിത്രം 8

ചിത്രം 9

19 ആം നൂറ്റാണ്ടില്‍ സമ്പന്ന രാജ്യങ്ങള്‍ ഉണ്ടായിരുന്നില്ല. അന്നുണ്ടായിരുന്നത് അതിദരിദ്രമായ ഒരു ലോകമായിരുന്നു.
ആയുര്‍ദൈര്‍ഘ്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ട്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലാണ് ഏറ്റവും കുറവ്: 53. ഏറ്റവും കൂടുതലുള്ള ജപ്പാനില്‍ 83. (ചിത്രം 10).

ചിത്രം 10

ജിനി കോയഫിഷ്യന്റ് രാജ്യങ്ങളിലെ വരുമാനം സമ്പത്ത് ആയുര്‍ദൈര്‍ഘ്യം തുടങ്ങിയവയിലെ അന്തരം കണക്കാക്കുന്നു. ജിനി ‘0’ പൂര്‍ണ്ണമായ തുല്യതയെയും ‘1’ ഏറ്റവും കൂടിയ അസമത്വവും സൂചിപ്പിക്കുന്നു. ലോകമെമ്പാടും മനുഷ്യര്‍ക്കിടയിലെ അസമത്വങ്ങള്‍ കുറയുക തന്നെയാണ്. (ചിത്രം 11).

ചിത്രം 11

എല്ലാത്തിനും പരിഹാരമായെന്നല്ല ഇതിന്നര്‍ത്ഥം. Our World in Data യുടെ കണക്കുകളനുസരിച്ച് ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും ദാരിദ്ര്യമനുഭവിക്കുന്നവരാണ്. 15 ശതമാനം ആളുകള്‍ ദിവസേന 30 ഡോളറില്‍ കൂടുതല്‍ ചിലവഴിക്കുന്നു. 66 ശതമാനം പേര്‍ 10 ഡോളറില്‍ താഴെയും.

ദിവസം 1.90 ഡോളറോ കുറവോ കൊണ്ട് ജീവിക്കുന്നവരെയാണ് ലോകബാങ്കും U N ഉം അതിദരിദ്രരുടെ (Extreme Poverty) പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. (International Dollar-2011-PPP). ഇപ്പോഴും ലോകത്തില്‍ 10 ശതമാനം പേര്‍ ഈ ഗണത്തിലാണ്. (ചിത്രം 12,13,14,15,16,17).

ചിത്രം 12

ചിത്രം 13

ചിത്രം 14

ചിത്രം 15

ചിത്രം 16

ചിത്രം 17

20 ശതമാനം ഇന്ത്യക്കാര്‍ ഈ വിഭാഗത്തിലാണത്രെ. 27-28 കോടി മനുഷ്യര്‍. കോവിഡ് നമ്മുടെ അവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുകയും ചെയ്തിട്ടുണ്ട്. കുടിവെള്ളം, ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയവയുടെയൊക്കെ ലഭ്യതയുമായി ബന്ധപ്പെട്ടാണ് ദാരിദ്ര്യത്തെ മനസ്സിലാക്കേണ്ടത്. വൈദ്യുതിയും ഗതാഗത സൗകര്യങ്ങളും ഇന്റര്‍നെറ്റും കംപ്യൂട്ടറുമൊക്കെ ഇന്ന് ആ കൂട്ടത്തില്‍ വരും.

1836 ല്‍ മരണമടയുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ധനവാനായിരുന്നു ജര്‍മ്മന്‍ ബാങ്കറായ നേഥന്‍ റോത്ഷീല്‍ഡ്. 1833 ല്‍ അടിമത്വം നിര്‍ത്തലാക്കിയപ്പോള്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ബ്രിട്ടീഷ് ഗവണ്മെന്റ് ഇദ്ദേഹത്തോടാണ് 15 ദശലക്ഷം പൗണ്ട് കടം വാങ്ങിയത്. അദ്ദേഹം മരിച്ചത് തൊലിപ്പുറമെയുള്ള ഒരു കുരുവിലുണ്ടായ അണുബാധകൊണ്ടാണ്. ഇന്ന് നിസ്സാരമായി ഭേദപ്പെടുത്താവുന്ന രോഗം.

വേള്‍ഡ് ബാങ്കിന്റെ 2017 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ മുഴുവന്‍ ആളുകളെയും ദാരിദ്ര്യരേഖക്ക് മുകളിലെത്തിക്കാന്‍ 100 ബില്യന്‍ ഡോളര്‍ മതിയാവുമത്രെ. ഇതിന് ”പോവര്‍ട്ടി ഗ്യാപ്പ്” എന്നു പറയും. 2021 ലെ ഇന്ത്യയുടെ GDP 2850 ബില്യന്‍ ഡോളറാണ്. (146 trillion).

ലോകത്തിലെ വിവിധ രാജ്യങ്ങളുടെ പോവര്‍ട്ടി ഗ്യാപ്പ് ആണ് ചിത്രം 18 ല്‍ ഇന്നും 70 ശതമാനത്തിലധികം ജനങ്ങള്‍ അതീവ ദരിദ്രരായ രാജ്യങ്ങളുണ്ട്. രണ്ടു നൂറ്റാണ്ടു മുന്‍പ് ഭൂരിപക്ഷം ജനങ്ങളും കൊടിയ ദാരിദ്ര്യത്തിലാണ് ജീവിച്ചിരുന്നതെങ്കില്‍ ഇന്ന് ജനസംഖ്യ 8 മടങ്ങ് വര്‍ധിച്ചപ്പോള്‍ അതീവ ദരിദ്രരുടെ എണ്ണം 10 ശതമാനം മാത്രമാണ്.

1950 കളില്‍ പോലും ലോക ജനസംഖ്യയുടെ 75 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയായിരുന്നു. വികസിത രാഷ്ട്രങ്ങളാണ് ആദ്യമായി ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായത്. (ചിത്രം 19).

ചിത്രം 18

ചിത്രം 19

സബ്‌സഹാറന്‍ പ്രദേശങ്ങളിലൊഴികെ എല്ലായിടത്തും അതിദാരിദ്ര്യം കുറയുകയാണ്. 2030 ഓടെ മറ്റെല്ലായിടത്തുനിന്നും അതിന്റെ നിര്‍മ്മാര്‍ജനം ഏതാണ്ട് സാധ്യമാവുമെന്നായിരുന്നു കണക്കുകൂട്ടല്‍. (ചിത്രം 20).
ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് പ്രഥമ പരിഗണന നല്‍കാത്ത പാരിസ്ഥിതിക നിലപാടുകളെ ”മനുഷ്യവിരുദ്ധം” എന്നേ വിശേഷിപ്പിക്കാനാവൂ.

ചിത്രം 20

IPCC യും പാരിസ് ഉടമ്പടിയും Equtiyക്കും ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിനും അര്‍ഹമായ പരിഗണന നല്‍കികൊണ്ടാണ് കാലാവസ്ഥാ മാറ്റത്തിനു പരിഹാരം നിര്‍ദ്ദേശിക്കുന്നത്. പക്ഷെ ഇവിടുത്തെ പരിസ്ഥിതി സ്‌നേഹികളുടെ നിലപാടുകളില്‍ അതുണ്ടോ എന്ന് സംശയമാണ്.

ഒരു ശിശുവിന്റെ മരണം പോലെ ദുഃഖകരമായ അനുഭവമില്ല. ഇന്നും ലോകത്തില്‍ ദിവസേന 15000 ത്തോളം ശിശുക്കള്‍ മരണപ്പെടുന്നു. ഒരു ജംബോജറ്റ് തകര്‍ന്ന് വീണ് അതിലുളള ആളുകള്‍ മുഴുവന്‍ (625) മരണപ്പെട്ടാല്‍ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും അത് മാധ്യമശ്രദ്ധയിലുണ്ടാവും. പക്ഷെ ദിവസേന കുഞ്ഞുങ്ങള്‍ മാത്രമുള്ള 24 ജെറ്റുകള്‍ വീതം തകര്‍ന്നടിയുന്നത് ആരുടെയും ശ്രദ്ധയില്‍ പെടുന്നില്ല.

2017 ല്‍ 80 വയസ്സിനുമുകളിലുള്ള 66 ലക്ഷം ആളുകള്‍ മരണമടഞ്ഞു. ആ വര്‍ഷം അഞ്ചു വയസ്സിനു താഴെ 53 ലക്ഷം കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. അഞ്ചുവയസ്സ് ഇന്നും മനുഷ്യ ജീവിതത്തിലെ ഒരു വലിയ കടമ്പയാണ്. (ചിത്രം 21).
1850, 1950, 2015 വര്‍ഷങ്ങളില്‍ ലോകത്തിലെ ശിശു മരണനിരക്കിന്റെ കണക്കാണ് ചിത്രം 22.

ചിത്രം 21

ചിത്രം 22

ചിത്രം 23

200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജനിച്ചിരുന്ന 100 കുഞ്ഞുങ്ങളില്‍ 40 പേരും ശൈശവം തരണം ചെയ്തിരുന്നില്ല. ഇന്നത് നാലാണ്. (ചിത്രം 23). സമ്പന്ന രാജ്യങ്ങളില്‍ അത് ഒന്നിലും കുറവാണ്. 18 ആം നൂറ്റാണ്ടിലെ യൂറോപ്പില്‍ ഓരോ ദമ്പതിമാരുടെയും മൂന്നോ നാലോ കുട്ടികള്‍ വീതം ബാല്യത്തില്‍ തന്നെ മരണപ്പെട്ടിരുന്നു. അന്നത്തെ സ്വീഡനില്‍ ഓരോ മൂന്നാമത്തെ കുട്ടിയും മരണപ്പെട്ടിരുന്നു. 19 ആം നൂറ്റാണ്ടിലെ ജര്‍മ്മനിയില്‍ അത് ഓരോ രണ്ടാമത്തെ കുഞ്ഞുമായിരുന്നു.

1990 ല്‍ ലോകത്തില്‍ 120 ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ മരണപ്പെട്ടു. 2017 ല്‍ അത് 58 ലക്ഷമായി കുറഞ്ഞു. (ചിത്രം 24)
ഇന്ത്യയില്‍ ശിശുമരണനിരക്ക് ആയിരത്തിന് 32 ആണ്. കേരളത്തില്‍ അത് 7 ആണ് (0.7%). ഇന്ത്യയില്‍ കേരളം മാത്രമാണ് ഈ കാര്യത്തില്‍ ഐക്യരാഷ്ടസംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യം (Sustainable Development Goal) സാധിച്ചിട്ടുള്ളത്.

മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ ശിശുമരണങ്ങള്‍. ആയിരത്തിന് 48. രണ്ടാം സ്ഥാനത്ത് യു.പിയാണ്. 43.
ലോകത്തിലേറ്റവും ഉയര്‍ന്ന ശിശുമരണനിരക്ക് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലാണ്. 9 ശതമാനം.
ലോകത്തിലെയും ചില രാജ്യങ്ങളിലേയും ശിശുമരണനിരക്കാണ് ചിത്രം 25 ഉം 26 ഉം.

ചിത്രം 24

ചിത്രം 25

ചിത്രം 26

2030 ഓടെ ശിശുമരണനിരക്ക് 2.5 ശതമാനമായി കുറക്കുകയാണ് യു.എന്‍. ലക്ഷ്യമാക്കുന്നത്. ‘Goal 3.2’ എന്നാണ് ഇത് അറിയപ്പെടുന്നത്. ശാസ്ത്രബോധവും ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനവും ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യതയും ആണ് ശിശുമരണനിരക്ക് കുറച്ചത്. കാര്യമിങ്ങനെയൊക്കെയാണെങ്കിലും പ്രബുദ്ധ കേരളത്തിലും ഇന്നും ആധുനിക ശാസ്ത്രത്തിന്റെയും വിശിഷ്യ ആധുനിക വൈദ്യത്തിന്റെയും ബദ്ധവൈരികളായ ധാരാളം പേരുണ്ട്. ഈ നാടിന്റെ ദുര്യോഗം.

1990 ല്‍ ഇന്ത്യയില്‍ 34 ലക്ഷം കുട്ടികളാണ് മരിച്ചത്. ഇന്നത് 10 ലക്ഷമാണ്. ഈ കാലയളവില്‍ ചൈനയില്‍ 14 ലക്ഷത്തില്‍ നിന്ന് 1.6 ലക്ഷമായും ബംഗ്ലാദേശില്‍ 5 ലക്ഷത്തില്‍ നിന്ന് ഒരുലക്ഷമായും എത്യോപ്യയില്‍ 4.39 ലക്ഷത്തില്‍ നിന്ന് 1.89 ലക്ഷമായും ബ്രസീലില്‍ 2.35 ലക്ഷത്തില്‍ നിന്ന് 43000 ആയും ശിശുമരണങ്ങള്‍ കുറഞ്ഞിട്ടുണ്ട്.

ബിസി 10000 വരെയുള്ള ജനസംഖ്യ വര്‍ധനവിന്റെ കണക്കുകള്‍ നമ്മള്‍ കണ്ടു. ഇത്രയും കാലം ജനസംഖ്യ എന്തുകൊണ്ട് സ്റ്റാഗ്‌നേറ്റ് ചെയ്തു? ഉത്തരം ലളിതം. സന്തതി ഉല്‍പാദന പ്രായം വരെ ജീവിച്ചിരുന്നവര്‍ വളരെ കുറവായിരുന്നു.
നിയാണ്ടര്‍താല്‍ മനുഷ്യരിലും ആധുനികവല്‍ക്കരണത്തിനു മുന്‍പുള്ള നമ്മുടെ സ്പീഷീസിലും ശിശുമരണനിരക്കില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ലത്രെ.

ചിത്രം 27

ഈ പഠനം മറ്റു പ്രൈമേറ്റുകളിലും നടത്തുകയുണ്ടായി. അവരിലും മനുഷ്യപൂര്‍വ്വീകരുടേതില്‍ നിന്ന് വലിയ വ്യത്യാസം ഉണ്ടായിരുന്നില്ലെന്നാണ് ഫലം. ചിത്രം 27 ശിശുമരണനിരക്കും ജനസംഖ്യാവര്‍ധനയുടെ നിരക്കും തമ്മിലുള്ള ബന്ധം കാണിക്കുന്നു.

Content Highlight: Is population growth destroying the environment? Kp Eliyas Writes

ഏലിയാസ് കെ.പി.

We use cookies to give you the best possible experience. Learn more