ആദ്യ ദിനം റെക്കോഡ് ഇടുമോ കിങ് ഓഫ് കൊത്ത?
മലയാളത്തില്‍ ഇത്തവണത്തെ ഓണം റിലീസുകള്‍ക്ക് തുടക്കമിട്ട് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കിങ് ഓഫ് കൊത്ത തിയറ്ററുകളിലേക്ക്.
പ്രീ റിലീസ് ബുക്കിങ്ങില്‍ റെക്കോര്‍ഡിട്ട ചിത്രം ആദ്യ ദിനം ഓപണിങ് റെക്കോര്‍ഡ് ഇടുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
അഡ്വാന്‍സ് ബുക്കിങ്ങിലൂടെ കേരളത്തില്‍ നിന്ന് മാത്രം 3 കോടിയിലധികവും ആഗോള തലത്തില്‍ ആറ് കോടിയില്‍ അധികവുമാണ് ചിത്രം നേടിയിരിക്കുന്നത്.
50 ല്‍ പരം രാജ്യങ്ങളിലായി 2500 ല്‍ അധികം സ്‌ക്രീനുകളിലാണ് ചിത്രം വ്യാഴാഴ്ച എത്തുന്നത്. ഇതില്‍ കേരളത്തിലെ തിയറ്റര്‍ ലിസ്റ്റ് അണിയറക്കാര്‍ പുറത്ത് വിട്ടപ്പോള്‍ 502 സ്‌ക്രീനുകളില്‍ ചിത്രമുണ്ട്. രാവിലെ 7 മണി മുതലാണ് കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍.
യു.എ.ഈയില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഓഗസ്റ്റ് 23ന് നടക്കും. അമേരിക്കയില്‍ ഓഗസ്റ്റ് 24ന് ഇന്ത്യന്‍ സമയം വെളുപ്പിന് 4.30ക്കാണ് ആദ്യത്തെ ഷോ.
സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷി ആണ്. സംവിധായകന്‍ ജോഷിയുടെ മകന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.
Content Highlight: Is king of kotha make record collection on first day