| Sunday, 29th August 2021, 11:16 pm

ബ്രോ ഡാഡിയില്‍ ജയം രവിയും ഉണ്ടോ?, കനിഹയുടെ ഫോട്ടോയ്ക്ക് പിന്നാലെ സംശയവുമായി ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജയം രവി. താരം ഇപ്പോള്‍ പൃഥ്വിരാജ് സംവിധാനെ ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയില്‍ അഭിനയിക്കുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് ആരാധകര്‍.

നടി കനിഹ പൃഥ്വിരാജിനും ജയം രവിയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചതോടെയാണ് ജയം രവിയുടെ മലയാള സിനിമാ പ്രവേശത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ സജീവമാവുന്നത്.

ഹൈദരാബാദില്‍ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന മോഹന്‍ ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ ലൊക്കേഷനില്‍ നിന്നുമാണ് കനിഹ ചിത്രം പകര്‍ത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കനിഹയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതോടെയാണ് ബ്രോ ഡാഡിയില്‍ ജയം രവിയും ഉണ്ടോ എന്ന് ആരാധകരുടെ ചോദ്യമുയരുന്നത്.

‘ഈ ചിത്രം എന്തായാലും പോസ്റ്റ് ചെയ്യേണ്ടതാണ്, കാരണം ഈ ക്ലിക്ക് സ്‌പെഷ്യലാണ്, എന്റെ ഇരു വശത്തും മികച്ച അഭിനേതാക്കള്‍’ എന്നാണ് കനിഹ ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ഫോട്ടോയ്ക്ക് പിന്നാലെ രസകരമായ സംശയങ്ങളുമായി ആരാധകരും എത്തുന്നുണ്ട്. ‘ബ്രോ ഡാഡിയില്‍ ജയം രവിയും ഉണ്ടോ?’ ‘രാജുവേട്ടന്‍ തമിഴിലും അഭിനയിക്കുന്നുണ്ടോ?’ തുടങ്ങി നീളുകയാണ് ആരാധകരുടെ സംശയങ്ങള്‍.

കഴിഞ്ഞ ദിവസം നടി മീനയ്‌ക്കൊപ്പമുള്ള ചിത്രവും കനിഹ പങ്കുവെച്ചിരുന്നു. ‘നിങ്ങളുമായി സ്‌ക്രീന്‍ പങ്കിടുന്നതും നിങ്ങളെ അടുത്തറിയുന്നതും അതിയായ സന്തോഷമാണ്. ഓര്‍മ്മകള്‍ക്കായി കാത്തിരിക്കുന്നു’ എന്നായിരുന്നു ചിത്രത്തിനൊപ്പം കനിഹ കുറിച്ചത്.

ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ഇതൊരു ഫണ്‍ ഫാമിലി ഡ്രാമയാണെന്നാണ് ചിത്രത്തെ കുറിച്ച് പൃഥ്വി പറഞ്ഞിരുന്നത്.

മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍. മീന, പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Is Jayam Ravi also starring in Bro Daddy?

We use cookies to give you the best possible experience. Learn more