മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷത്തെ പോലെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സമയമായോ എന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി.
നിലവില്‍ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണം മാത്രമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ ഫലപ്രദമാണോ എന്ന് കോടതി ചോദിച്ചു.
കുറഞ്ഞത് 15 ദിവസമെങ്കിലും ആളുകള്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ വീടുകളില്‍ തന്നെ നിന്നാല്‍ കൂടുതല്‍ മികച്ച ഫലം ഉണ്ടാകുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും കോടതി നിരീക്ഷിച്ചു.
” ഞങ്ങള്‍ ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ല, എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ”ഹൈക്കോടതി അഡ്വക്കറ്റ് ജനറലിനോട് ചോദിച്ചു.
അതേസമയം മഹാരാഷ്ട്രയില്‍ ലോക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങള്‍ മെയ് 15 വരെ തുടരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Is it time to consider lockdown like last year, Bombay High Court asks Maharashtra govt