2025 ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ആതിഥേയത്വം സ്വീകരിക്കുന്നതിന് പാകിസ്ഥാന്‍ 2023 ഡിസംബറില്‍ ഒപ്പു വച്ചിരുന്നു. യു.എ.ഇയും പാകിസ്ഥാനുമാണ് ടൂര്‍ണ്ണമെന്റ് ഹോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യ ടൂര്‍ണമെന്റിനായി പാകിസ്ഥാനിലേക്ക് പോകുമോ എന്നത് ഇപ്പോഴും ചോദ്യചിഹ്നത്തിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം 2008ലെ ഏഷ്യാകപ്പിന് ശേഷം മറ്റൊരു പര്യടനവും രാജ്യങ്ങള്‍ തമ്മില്‍ നടന്നിട്ടില്ല.
എന്നാല്‍ ഐ.സി.സിയിലെ ഒരു ബോര്‍ഡ് അംഗം അടുത്തിടെ ഇത് സംബന്ധിച്ച ഒരു വെളിപ്പെടുത്തലും നടത്തിയിരുന്നു. ടൂര്‍ണമെന്റിന്റെ സുഖമമായ നടത്തിപ്പിന് മറ്റു ഓപ്ഷനുകളും ക്രിക്കറ്റ് ഭരണസമിതി ആലോചിച്ചേക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനായി ഒരു ഹൈബ്രിഡ് മോഡല്‍ മത്സരങ്ങള്‍ പോസ്റ്റ് ചെയ്‌തേക്കാം. 2023 പാക്കിസ്ഥാനില്‍ നടന്ന ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു ഹൈബ്രിഡ് മോഡല്‍ നടത്തിയപ്പോള്‍ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു.
നിലവില്‍ 2025ലെ ഐ.സി.സി ചാമ്പ്യന്‍ ട്രോഫിക്ക് ഇന്ത്യയെ പാകിസ്ഥാനിലേക്ക് അയക്കുന്നതില്‍ ഐ.സി.സി ബി.സി.സി.ക്ക് മേല്‍ ഒരു സമ്മര്‍ദവും ചെലുത്തിന്നില്ല.
ഇന്ത്യന്‍ ടീം അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് രാജ്യം ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിയതും. ടൂര്‍ണമെന്റ് അടുത്തുവരുമ്പോള്‍ ഇതിനെ സംബന്ധിച്ചുള്ള കൂടുതല്‍ വ്യക്തതകളും വിവരങ്ങളും പുറത്തു വരുമെന്നും ഐ.സി.സി അംഗം വെളിപ്പെടുത്തിയിരുന്നു. എട്ടു ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കിയാണ് മത്സരം നടക്കുക. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നടക്കുമെന്നാണ് പ്രതീക്ഷ.
‘ഓരോ അംഗത്തിനും ബോര്‍ഡ് മീറ്റിങ്ങിലെ ചര്‍ച്ചയില്‍ ആശങ്കകള്‍ ഉന്നയിക്കാം, തുടര്‍ന്ന് അത് വോട്ടെടുപ്പിലേക്ക് പോകും. എന്നാല്‍ ഒരു രാജ്യത്തിന് അവിടെ കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി പറഞ്ഞാല്‍, ഐ.സി.സി ഒരു ബദല്‍ നോക്കേണ്ടതുണ്ട്,’ ഒരു മുതിര്‍ന്ന അഡ്മിനിസ്‌ട്രേറ്ററെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Is India to Pakistan for Champions Trophy 2025?