ദൈവം ജനാധിപത്യവാദിയോ?
Daily News
ദൈവം ജനാധിപത്യവാദിയോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th June 2015, 2:05 pm

ഒരു മനുഷ്യന്‍ വിശ്വസിക്കുന്ന ദൈവം ജനാധിപത്യവാദിയല്ലെങ്കില്‍ പിന്നെ അയാളെവിടെ നിന്നാണ് ജനാധിപത്യ മൂല്യങ്ങള്‍ ആര്‍ജിക്കേണ്ടത്? വാസ്തവത്തില്‍ എന്തുകൊണ്ടാണ് അക്രമോത്സുകരും ജനാധിപത്യ വിരുദ്ധരും സ്ത്രീവിരുദ്ധരുമായ ദൈവത്തെ അവര്‍ സൃഷ്ടിച്ചുവെച്ചിട്ടുള്ളതെന്ന് അവര്‍ തന്നെ വിശദീകരിക്കേണ്ടതല്ലേ? വിഗ്രഹങ്ങള്‍ ധാരാളമുള്ള (ഗ്രന്ഥാരാധനയടക്കം) ഒരു മതത്തില്‍ ജനങ്ങള്‍ എങ്ങനെയാണ് വിഗ്രഹങ്ങളില്‍ നിന്നും ജനാധിപത്യം പഠിക്കുകയെന്ന് അവര്‍ ഉത്തരം നല്‍കേണ്ടതല്ലേ? മാറ്റങ്ങളെ നിരാകരിക്കുന്ന ഒരു മതം എങ്ങനെയാണ് നല്ലതായിരിക്കുക എന്നതിനും അവര്‍ ഉത്തരം നല്‍കേണ്ടതല്ലേ?


kancha-ilaiah


| ഒപ്പിനിയന്‍ | കാഞ്ച ഐലയ്യ |
മൊഴിമാറ്റം: ഷഫീക്ക് എച്ച്‌


[ഹിന്ദുത്വത്തെ ഇസ്ലാമിനോടും ക്രിസ്ത്യാനിറ്റിയോടും താരതമ്യം ചെയ്തു കൊണ്ട് എഴുതിയ ചില നിരീക്ഷണങ്ങളുടെ പേരില്‍ ഹൈദരാബാദിലെ സംഘികള്‍ പ്രൊഫസര്‍ കാഞ്ച ഐലയ്യാക്കെതിരെ കേസു കൊടുത്തിരിക്കുന്നു. പ്രസ്തുത ലേഖനത്തിന്റെ പൂര്‍ണരൂപം..]


“ദൈവം ജനാധിപത്യവാദിയോ?
” എന്ന ചോദ്യം മിക്ക ആളുകളെയും അമ്പരപ്പിക്കുന്ന ഒന്ന് തന്നെയാണ്. എന്റെ ഒരു പുസ്തകത്തിന് “ദൈവം ഒരു രാഷ്ട്രീയ ദാര്‍ശനികന്‍” (God as political Philosopher) എന്ന തലവാചകം നല്‍കിയപ്പോള്‍ ഒത്തിരിപ്പേര്‍ ചിരിക്കുകയാണുണ്ടായത്. ഹിന്ദു പ്രത്യയശാസ്ത്രത്തില്‍ ജീവിക്കുന്ന, വിഗ്രാഹാരാധകരായ ബുദ്ധിജീവികളെ സംബന്ധിച്ചിടത്തോളം പ്രധാനമായ സംഗതി ഇതവര്‍ക്ക് ചിന്തിക്കാനേ കഴിയുന്നില്ല എന്നതാണ്.

ദൈനംദിന ജീവിതത്തില്‍ ജനാധിപത്യ വിരുദ്ധമായി ജീവിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ദൈവത്തെ ജനാധിപത്യവുമായി ബന്ധിപ്പിക്കുന്നത് അയാളില്‍ ഭയമാണ് ഉളവാക്കുക. മേല്‍ സൂചിപ്പിച്ചമാതിരി തലക്കെട്ടോടുകൂടിയ പുസ്തകം സ്പര്‍ശിക്കാന്‍ തന്നെ അയാള്‍ ഭയപ്പെടും. എന്നാല്‍ ഇത് വളരെ സുപ്രധാനമായൊരു പ്രശ്‌നം തന്നെയാണ്. നമ്മുടെ രാജ്യത്ത് ഇത് പരിശോധിക്കപ്പെടേണ്ടതുണ്ട്.

ദൈവത്തെ സംബന്ധിച്ചുള്ള മൂന്ന് വിധത്തിലുള്ള ചിന്തകളും അനുഷ്ഠാനങ്ങളും വഴികളുമാണ് ഈ ലോകത്ത് മാനവികത അഭിമുഖീകരിക്കുന്നത്.

1. അമൂര്‍ത്ത (Abstract-അരൂപിയും ശാശ്വതവുമായ) ദൈവം.

2. മനുഷ്യന്‍മാരായി ജനിച്ച വ്യക്തികളും ശക്തികളും പ്രവാചകരായി തീരുന്നു. ക്രമേണ അവര്‍ ലോകത്തിന്റെ തന്നെ ദൈവങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ലോകത്തെ ആത്മീയ ബോധങ്ങളെ മാനവികവും സാമൂഹികവും രാഷ്ട്രീയവുമായ മൂല്യങ്ങളെയൊക്കെ ഭരിക്കുന്ന വിധം ഗൗതമബുദ്ധനും ക്രിസ്തുവുമൊക്കെയായിത്തീര്‍ന്നത് ഇവ്വിധമാണ്.

3. മാനവ രൂപത്തില്‍ ദൈവത്തെ പരികല്‍പ്പിക്കുന്ന രീതി. ഇത്തരത്തലുള്ള ദൈവ സങ്കല്‍പ്പങ്ങള്‍ ലോകത്തുടനീളം കാണാന്‍ കഴിയുമെങ്കിലും ഇന്ത്യയില്‍ മാത്രമാണ് ഒരുകൂട്ടം പേര്‍ വിഷ്ണുവിലും അദ്ദേഹത്തിന്റെ അവതാരങ്ങളിലും വിശ്വസിക്കുകയും മറ്റൊരു വിഭാഗം ശിവനിലും അവന്റെ ദിവ്യശക്തിയിലും വിശ്വസിക്കുകയും ചെയ്യുന്നുള്ളു. ഇത്തരത്തിലുള്ള കൂട്ടങ്ങളാണ് വൈഷണവ ദൈവങ്ങളായും ശൈവദൈവങ്ങളായും നമ്മള്‍ കാണുന്നത്.

വ്യക്തി, കുടുംബം, സാമൂഹിക-രാഷ്ട്രീയ-ജനാധിപത്യ മൂല്യങ്ങള്‍ എന്നിവ എങ്ങനെയാണ്, എവിടെ നിന്നാണ് ഉയര്‍ന്നുവരുന്നതെന്ന് ആഗോളതലത്തില്‍ ഇതുവരെയും സിസ്റ്റമാറ്റിക് ആയ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടില്ല എന്നതാണ് സത്യം. വ്യക്തിഗത മൂല്യങ്ങളെ കുറിച്ചുള്ള അമൂര്‍ത്ത ദൈവ സങ്കല്‍പ്പങ്ങള്‍ (ഇന്നീ സങ്കല്‍പ്പങ്ങളുടെ ലിംഗരൂപം ആണ്‍ രൂപമാണ്.) അതുപോലെ അവന്റെ ബോധനങ്ങള്‍, അതുപോലെ സൃഷ്ടി, സൃഷ്ടാവ് എന്നിവയെ സംബന്ധിച്ചിടത്തോളമുള്ള ദൈവത്തിന്റെ മാനവീക മൂല്യങ്ങളൊക്കെ തന്നെ പരമ പ്രധാനമായ സംഗതികളാണ്.

അടുത്ത പേജില്‍ തുടരുന്നു


ഗൗതമബുദ്ധനും ക്രിസതുവുമാണ് ദൈവങ്ങളായി കരുതപ്പെടുന്ന സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളായ പ്രവാചകന്മാര്‍. ഇവര്‍ രണ്ടുപേരുമാണ് ലോകത്ത് വ്യാപകമായി അംഗീകരിക്കപ്പെട്ട വ്യക്തിത്വങ്ങളും. ലോകം മുഴുവന്‍ സ്വാധീനം ചെലുത്താന്‍ സാധിച്ച ഒരു ദൈവമെന്ന നിലയില്‍ ബുദ്ധന്‍ അംഗീകരിക്കപ്പെടുന്നുണ്ട്. ബുദ്ധന്റെ വിഗ്രഹങ്ങളും രൂപങ്ങളും ബുദ്ധവിഹാരങ്ങളില്‍ മാത്രമാണൊതുങ്ങുന്നതെങ്കിലും ജീവിതത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളും സമുദായ ഏകീകരണ സങ്കല്‍പ്പങ്ങളും ഇന്ന് പൗരസ്ത്യ ദേശത്താകെ തന്നെ വ്യാപകമായി സ്വീകരിക്കപ്പെട്ടുകാണുന്നുണ്ട്. ഇന്ത്യയിലും അദ്ദേഹത്തിന് ധാരാളം സ്വാധീനമുണ്ട്.


god-democrate-3

പൊതുവില്‍ ആഗോളതലത്തില്‍ ഇത്തരം വ്യവഹാരങ്ങള്‍ ശക്തമായിരിക്കുമ്പോള്‍ തന്നെ അവ കൂടുതലും ബൈബിളിലും ഖുര്‍ആനിലുമാണ് നമുക്ക് ദര്‍ശിക്കാനാവുന്നത്. ഖുര്‍ആനും മുമ്പാണ് ബൈബിള്‍ രചിക്കപ്പെട്ടത് എന്നതുകൊണ്ട് തന്നെ വിവിധ ദിശകളിലുള്ള ദൈവത്തിന്റെ ഇടപെടലുകളെ കുറിച്ചാണ് ബൈബിളിലെ പഴയ നിയമം മൊത്തത്തില്‍ സംസാരിക്കുന്നതെന്ന് കാണാം.  അനന്തതയുടെ ഒരു വീക്ഷണകോണില്‍ നോക്കുകയാണെങ്കില്‍ ബൈബിളും ഖുര്‍ആനും തമ്മിലുള്ള തുടര്‍ച്ച വ്യക്തമാകുന്നതാണ്.

ഖുര്‍ആന്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് അമൂര്‍ത്തമായ ദൈവ സങ്കല്‍പ്പതിനാണ്. ദൈവത്തിന്റെ ജനാധിപത്യവുമായി ബന്ധപ്പെട്ട പ്രഥമ സവിശേഷത (പ്രസ്തുത ഗ്രന്ഥങ്ങളിലെല്ലാം വ്യക്തമാകുന്നത്) എല്ലാ മനുഷ്യരെയും ദൈവം തുല്യരായാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന സങ്കല്‍പ്പത്തിന്റെ വിശദരൂപമാണ്.

സാമ്പത്തികവും ജനാധിപത്യപരവുമായ മറ്റൊരു സവിഷേഷത, എല്ലാ മൃഗങ്ങളേക്കാളും ശ്രേഷ്ഠമായാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്ന സങ്കല്‍പമാണ്. മാത്രവുമല്ല ഈ സങ്കല്‍പ്പത്തില്‍ പ്രകൃതിയും അതിലെ സകല ചരാചരങ്ങളും മനുഷ്യനു ആഹരിക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണ്.  ഈ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുള്ളത് എന്തു തന്നെയായാലും മനുഷ്യന്‍ ദൈവ സൃഷ്ടിയാണെന്നുള്ള സങ്കല്‍പ്പം ആദ്യമായി മാനവികതയുടെ പക്ഷത്ത് നിന്ന് അംഗീകരിച്ചത് ക്രിസ്തുവായിരുന്നു. തുടര്‍ന്ന് പ്രവാചകനായ മുഹമ്മദും. എന്നാല്‍ പില്‍ക്കാല ചരിത്രത്തില്‍ മുഹമ്മദ് മനുഷ്യന്‍ മാത്രമായ ഒരു പ്രവാചകനായി തുടര്‍ന്നപ്പോള്‍ ക്രിസ്തുവാകട്ടെ ഒരു ദൈവത്തിന്റെ നിലയിലേയ്ക്ക് ഉയരുകയാണ് ചെയ്തത്.

ഗൗതമബുദ്ധനും ക്രിസതുവുമാണ് ദൈവങ്ങളായി കരുതപ്പെടുന്ന സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളായ പ്രവാചകന്മാര്‍. ഇവര്‍ രണ്ടുപേരുമാണ് ലോകത്ത് വ്യാപകമായി അംഗീകരിക്കപ്പെട്ട വ്യക്തിത്വങ്ങളും. ലോകം മുഴുവന്‍ സ്വാധീനം ചെലുത്താന്‍ സാധിച്ച ഒരു ദൈവമെന്ന നിലയില്‍ ബുദ്ധന്‍ അംഗീകരിക്കപ്പെടുന്നുണ്ട്. ബുദ്ധന്റെ വിഗ്രഹങ്ങളും രൂപങ്ങളും ബുദ്ധവിഹാരങ്ങളില്‍ മാത്രമാണൊതുങ്ങുന്നതെങ്കിലും ജീവിതത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളും സമുദായ ഏകീകരണ സങ്കല്‍പ്പങ്ങളും ഇന്ന് പൗരസ്ത്യ ദേശത്താകെ തന്നെ വ്യാപകമായി സ്വീകരിക്കപ്പെട്ടുകാണുന്നുണ്ട്. ഇന്ത്യയിലും അദ്ദേഹത്തിന് ധാരാളം സ്വാധീനമുണ്ട്.


തന്റെ വിഹാരങ്ങളിലും അതുപോലെ അനുചരവൃന്ദങ്ങളിലുമായി നിരവധി ജനാധിപത്യ മൂല്യങ്ങളാണ് ബുദ്ധന്‍ നട്ടുവളര്‍ത്തിയത്. “സംഘം ശരണം ഗച്ചാമി. ധര്‍മ്മം ശരണം ഗച്ചാമി….ബുദ്ധം ശരണം ഗച്ചാമി…” എന്ന അദ്ദേഹത്തിന്റെ സംഘമന്ത്രം അക്കാലത്തെ ജാതി, വര്‍ഗം അതുപോലെ തന്നെ സ്ത്രീപുരുഷ അസ്സമത്വങ്ങള്‍ എന്നിവയെയൊക്കെ ശക്തമായി കടന്നാക്രമിക്കുന്നതായികാണാം.


god-democrate

യേശുവിന്റെ ജീവിത കഥകളുടെയും അതുപോലെത്തന്നെ ബൈബിളിന്റെ നാല് സുവിശേഷങ്ങള്‍, അദ്ദേഹത്തിന്റെ കുരിശാരോഹണം, കുരിശ് അതുപോലെ തന്നെ ക്രീസ്തീയ ദേവാലയങ്ങള്‍ എന്നിവ ലോകത്തിലെ തന്നെ ജനസംഖ്യയില്‍ വലിയൊരു ഭാഗത്തെ മാറ്റിയിട്ടുണ്ട്. ബുദ്ധനും യേശുവും ഹിംസയ്‌ക്കെതിരായിരുന്നു. മൊത്തം മാനവരാശിയിലും സമത്വത്തെ കുറിച്ചുള്ള പ്രതീക്ഷകളെ ആളിക്കത്തിക്കുന്നതില്‍ അവരുടെ പ്രബോധനങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്.  സാമൂഹ്യ നിര്‍മ്മിതി, സ്ത്രീപുരുഷ ബന്ധങ്ങള്‍, ഭരണത്തിന്റെ അഭിലാഷ രൂപങ്ങള്‍, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവയില്‍ ഇവരുടെ ജീവിതങ്ങള്‍ വ്യാപകമായ വിധത്തില്‍ തന്നെ ചര്‍ച്ചക്ക് പാത്രീഭവിച്ചുകൊണ്ടിരിക്കുന്നു. അവരുടെ പ്രബോധനങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അവയില്‍ ധാരാളം പ്രായോഗികമായ നിര്‍ദ്ദേശങ്ങല്‍ അടങ്ങിയിട്ടുണ്ടെന്ന് കാണാം. ലോകത്തിലെ തന്നെ സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥകളില്‍ ശക്തമായ പ്രതിഫലനങ്ങളാണ് അവ ഉളവാക്കിയിട്ടുള്ളത്.

തന്റെ വിഹാരങ്ങളിലും അതുപോലെ അനുചരവൃന്ദങ്ങളിലുമായി നിരവധി ജനാധിപത്യ മൂല്യങ്ങളാണ് ബുദ്ധന്‍ നട്ടുവളര്‍ത്തിയത്. “സംഘം ശരണം ഗച്ചാമി. ധര്‍മ്മം ശരണം ഗച്ചാമി….ബുദ്ധം ശരണം ഗച്ചാമി…” എന്ന അദ്ദേഹത്തിന്റെ സംഘമന്ത്രം അക്കാലത്തെ ജാതി, വര്‍ഗം അതുപോലെ തന്നെ സ്ത്രീപുരുഷ അസ്സമത്വങ്ങള്‍ എന്നിവയെയൊക്കെ ശക്തമായി കടന്നാക്രമിക്കുന്നതായികാണാം.

god-democrate-9

12 ശിഷ്യന്‍മാരുമായുള്ള യേശുവിന്റെ ജീവിതം വിഭിന്നങ്ങളായ ജനാധിപത്യ സവിഷശേഷതകളെ മുമ്പോട്ട് കൊണ്ടുവരുന്നുണ്ട്. അക്കാലത്തെ ദളിതരായ സമാരിറ്റന്‍മാര്‍, അതുപോലെ മാന്യന്‍മാര്‍, അടിമകള്‍, വേശ്യകള്‍, മുതലായവര്‍ക്കുവേണ്ടിയുള്ള യേശുവിന്റെ പോരാട്ടങ്ങള്‍ ബുദ്ധന്‍ മുന്നോട്ട് വെച്ച ജനാധിപത്യ ആശയങ്ങളുടെ അടുത്ത ഘട്ടത്തിലേയ്ക്കുള്ള മുന്നോട്ട് പോക്കായിരുന്നു.

ഭരണകൂടത്തെയും മതത്തെയും തമ്മില്‍ വേര്‍തിരിച്ചുകാണേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കിയ വ്യക്തിത്വങ്ങളില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹം മുന്നോട്ട് കൊണ്ടുവന്ന ദൈവരാജ്യം എന്ന സങ്കില്‍പ്പം ക്രിസ്തീയ രാജ്യങ്ങളിലെ ജനാധിപത്യ സങ്കല്‍പ്പങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള വലിയൊരു പ്രചോദനമായിരുന്നു. സമൂഹത്തിലെ ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും പ്രയോഗിക്കുന്നതിലും  ബുദ്ധനും യേശുവും വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

അമൂര്‍ത്തമായ ഒരു ദൈവം എന്ന ഘടകമാണ് മുകളില്‍ സൂചിപ്പിച്ച വാദഗതികളില്‍ ദൃശ്യമാകുന്നത്. നിയമം, ഭരണകൂടം, പോലീസ്, സൈന്യം, ശക്തമായ അധികാരം എന്നിങ്ങനെയുള്ള ഘടകങ്ങളേക്കാള്‍ ഇന്നും ലോകത്തെങ്ങുമുള്ള മനുഷ്യന്റെ സ്വഭാവത്തെ നിര്‍ണയിക്കുന്നത് അമൂര്‍ത്തമായ ദൈവത്തിലുള്ള വിശ്വാസമാണ്. ദൈവസങ്കല്‍പ്പത്തിനും, അതിനെ ചുറ്റിപ്പറ്റിയുള്ള സമര്‍പ്പണം, സ്‌നേഹം, ഭയം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ക്കും എല്ലാതരത്തിലുമുള്ള സ്ഥാപനങ്ങളിലും സ്വാധീനമുണ്ട്. എന്തിനേറെ, ഇന്നത്തെ ഭരണക്രമങ്ങളില്‍പോലും ഭരണകൂടത്തേക്കാള്‍ വലിയ പങ്ക് ദൈവത്തിനുണ്ട് എന്ന് കാണാം.

അടുത്ത പേജില്‍ തുടരുന്നു


ആദ്യമായി, വൈഷ്ണവ കഥകളില്‍ പ്രത്യക്ഷപ്പെടുന്ന സംഗതി തന്നെ ഹിംസാത്മകമായ ഹീറോയിസമാണ്. അതായത് ആചരിക്കുക എന്ന ഉദ്ദേശത്തോടെ തന്നെ ദൈവം ഹിംസയെ ഒരു തത്വമായി (ിീൃാ) പ്രതിഷ്ഠിക്കുന്നു. ആയുധങ്ങളായ “ചക്രവും”, അമ്പും വില്ലും ത്രിശൂലവും ധരിച്ചുകൊണ്ടുള്ള അവന്റെ വിവരണങ്ങളും ചിത്രങ്ങളും മനുഷ്യ ബന്ധങ്ങളില്‍ എത്രമാത്രം പ്രവര്‍ത്തിക്കുന്നു എന്നു മനസിലാക്കേണ്ടതുണ്ട്. അവയിലടങ്ങിയിട്ടുള്ള പ്രതി ജനാധിപത്യപ്രക്രിയകളാണ് ജന്മം കൊണ്ടുള്ള ജാതിവ്യവസ്ഥയുടെ അടിത്തറയായി പ്രവര്‍ത്തിച്ചത്.


god-democrate-3
ഇതിന്റെയൊക്കെ വെളിച്ചത്തില്‍ പരിശോധിക്കുകയാണെങ്കില്‍ വൈഷ്ണവ മതധാരയും ശൈവ മതധാരയും എന്തെങ്കിലും ജനാധിപത്യപരമായ പ്രയോഗം നടത്തുന്നുണ്ടോ? ഈ ഒരു പശ്ചാത്തലത്തില്‍, അതും ഇന്ത്യയിലെ ഭരണ സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വൈഷ്ണവിസത്തിനു മുന്നിലും അതിന്റെ ദൈവങ്ങള്‍ക്കു മുന്നിലും ആത്മീയവും രാഷ്ട്രീയപരവുമായ വിധേയത്വം പ്രകടിപ്പിക്കുമ്പോള്‍, ഈ ദൈവങ്ങളും മത പ്രത്യയശാസ്ത്രങ്ങളും ജനാധിപത്യ ജീവിത പ്രക്രിയകളെയും ഭരണസ്ഥാപനങ്ങളെയും സംരക്ഷിക്കുന്ന എന്തെങ്കിലും സ്വഭാവ സവിശേഷത പ്രകടിപ്പിക്കുന്നുണ്ടോ എന്ന് ആഴത്തിലും പരപ്പിലും ചര്‍ച്ച ചെയ്യേണ്ടതല്ലേ?

ഇപ്പോഴത്തെ ഭരണ പാര്‍ട്ടിയായ ബി.ജെ.പിയിലെ ഭൂരിപക്ഷം ആളുകള്‍, അതുപോലെ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് നേതാക്കന്മാര്‍, ഒട്ടനവധി പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒക്കെ തന്നെ  തങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ജീവിതം നയിക്കുന്നത് വൈഷ്ണവ മൂല്യങ്ങളില്‍ ഊന്നിക്കൊണ്ടാണ് എന്നതുകൊണ്ട് തന്നെ അത് അനിവാര്യമാണ്. എന്തിന് കമ്മ്യൂണിസ്റ്റുകളും വിപ്ലവകാരികള്‍ പോലും ഈ ഒരു ചട്ടക്കൂടില്‍ നിന്നും സ്വതന്ത്രരല്ല. നിരീശ്വരവാദികളായി സ്വയം പ്രഖ്യാപിക്കുമ്പോഴും അവര്‍ ഹിന്ദു പ്രത്യയശാസ്ത്ര അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ജീവിക്കുന്നു.. അതേ ഇടത്തില്‍ തന്നെ അവരുടെ രാഷ്ട്രീയ ഇടപെടലുകളും നടത്തുന്നു.

വിഷ്ണുവും അദ്ദേഹത്തിന്റെ അവതാരങ്ങളും – രാമനും കൃഷ്ണനും – സാങ്കല്‍പ്പിക ദൈവങ്ങളാണ്. ബുദ്ധനെയും ക്രിസ്തുവിനെയും പോലെ അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു ജീവിത കഥ ഇല്ലതന്നെ. കൃഷ്ണന്‍ രചിച്ചുവെന്ന് പറയപ്പെടുന്ന “ഭഗവദ്ഗീത”യൊഴികെ മറ്റൊന്നും അവരുടേതായ പ്രബോധനങ്ങളായി കാണാന്‍ കഴിയില്ല. അവരെ ചുറ്റിപ്പറ്റിയുള്ള എല്ലാ കഥകളും ചിത്രങ്ങളും ഇന്ന് നമ്മുടെ മുന്നിലുണ്ട്.


ആ ദൈവങ്ങള്‍ക്ക് ജാതിയുണ്ട്. ഈ വസ്തുതയാണ് അവരുടെ വിശ്വാസികളെ ജനാധിപത്യവിരുദ്ധമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രാപ്തരാക്കുന്നത്.  ജാതിയുടെ വേരുകള്‍ ശിവനിലേയ്ക്ക് നീളുന്നതായി കാണുന്നില്ല. എന്നാല്‍ എല്ലാ വൈഷ്ണവ ദൈവങ്ങളും ക്ഷത്രിയ ജാതിയില്‍ വേരൂന്നുന്നതും ക്ഷത്രിയ പാരമ്പര്യത്തിന്റെ ആയുധങ്ങള്‍ പേറുന്നവരുമാണ്. അതുപോലെ തന്നെ അവര്‍ക്ക് അവരുടെ ഭാര്യമാരുമായ മറ്റ് സ്ത്രീകളുമായോ ജനാധിപത്യപരമായ ബന്ധങ്ങളില്ല എന്നത് ഒരു ജനാധിപത്യ വിരുദ്ധ വ്യവസ്ഥ കെട്ടിപ്പെടുക്കുന്നതിന് വളരെയധികം സഹായകമായിട്ടുണ്ട്. ഈ മൂല്യങ്ങള്‍ തന്നെയാണ് ഇന്ത്യയില്‍ ഒരു ജനാധിപത്യ വിരുദ്ധ സിവില്‍ സമൂഹത്തെയും നിര്‍മ്മിച്ചിട്ടുള്ളത്.


god-democrate-4

ആദ്യമായി, അവരുടെ കഥകളില്‍ പ്രത്യക്ഷപ്പെടുന്ന സംഗതി തന്നെ ഹിംസാത്മകമായ ഹീറോയിസമാണ്. അതായത് ആചരിക്കുക എന്ന ഉദ്ദേശത്തോടെ തന്നെ ദൈവം ഹിംസയെ ഒരു തത്വമായി (norm) പ്രതിഷ്ഠിക്കുന്നു. ആയുധങ്ങളായ “ചക്രവും”, അമ്പും വില്ലും ത്രിശൂലവും ധരിച്ചുകൊണ്ടുള്ള അവന്റെ വിവരണങ്ങളും ചിത്രങ്ങളും മനുഷ്യ ബന്ധങ്ങളില്‍ എത്രമാത്രം പ്രവര്‍ത്തിക്കുന്നു എന്നു മനസിലാക്കേണ്ടതുണ്ട്. അവയിലടങ്ങിയിട്ടുള്ള പ്രതി ജനാധിപത്യപ്രക്രിയകളാണ് ജന്മം കൊണ്ടുള്ള ജാതിവ്യവസ്ഥയുടെ അടിത്തറയായി പ്രവര്‍ത്തിച്ചത്.

ആ ദൈവങ്ങള്‍ക്ക് ജാതിയുണ്ട്. ഈ വസ്തുതയാണ് അവരുടെ വിശ്വാസികളെ ജനാധിപത്യവിരുദ്ധമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രാപ്തരാക്കുന്നത്.  ജാതിയുടെ വേരുകള്‍ ശിവനിലേയ്ക്ക് നീളുന്നതായി കാണുന്നില്ല. എന്നാല്‍ എല്ലാ വൈഷ്ണവ ദൈവങ്ങളും ക്ഷത്രിയ ജാതിയില്‍ വേരൂന്നുന്നതും ക്ഷത്രിയ പാരമ്പര്യത്തിന്റെ ആയുധങ്ങള്‍ പേറുന്നവരുമാണ്. അതുപോലെ തന്നെ അവര്‍ക്ക് അവരുടെ ഭാര്യമാരുമായ മറ്റ് സ്ത്രീകളുമായോ ജനാധിപത്യപരമായ ബന്ധങ്ങളില്ല എന്നത് ഒരു ജനാധിപത്യ വിരുദ്ധ വ്യവസ്ഥ കെട്ടിപ്പെടുക്കുന്നതിന് വളരെയധികം സഹായകമായിട്ടുണ്ട്. ഈ മൂല്യങ്ങള്‍ തന്നെയാണ് ഇന്ത്യയില്‍ ഒരു ജനാധിപത്യ വിരുദ്ധ സിവില്‍ സമൂഹത്തെയും നിര്‍മ്മിച്ചിട്ടുള്ളത്.

ഇതില്‍ നിന്നും അല്‍പം വ്യത്യസ്തമാണ് ശൈവധാര. ഇത് പ്രാഥമികമായും ശിവനു ചുറ്റുമാണ് കറങ്ങുന്നത്. ശിവന് കൂടുതലും ഗോത്ര സ്വഭാവമാണുള്ളത് എന്നത് പരക്കെ അറിയപ്പെടുന്ന കാര്യമാണ്. ശിവനും തീര്‍ച്ചയായും ഒരു സാങ്കല്‍പ്പിക ദൈവം തന്നെ. പില്‍ക്കാലത്തുള്ള എഴുത്തുകാര്‍ അവനില്‍ നിരവധി കഥകള്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്. ശൈവധാരയില്‍ ദൃശ്യമായ അടയാളങ്ങള്‍ എന്നു പറയുന്നത്, കയ്യിലെ തൃശ്ശൂലം, കഴുത്തില്‍ ചുറ്റിക്കിടക്കുന്ന സര്‍പ്പം, കടുവാത്തോല്, പിന്നെയൊരു ഉടുക്കും.

god-democrate-8

ശിവന്റെ ഈ രൂപത്തിനോ ശിവലിംഗാരാധനക്കോ ഏതെങ്കിലും വ്യക്തികളുമായി സവിശേഷമായ ബന്ധമില്ല, ഭരണകൂട തത്വങ്ങളുമായും അങ്ങനെ തന്നെ.  എതെങ്കിലും വിധത്തിലുള്ള സാമൂഹ്യ ജനാധിപത്യ തത്വങ്ങള്‍ ഈ ധാര നിര്‍മിച്ചിട്ടുള്ളതായി ഒരു അടയാളങ്ങളും എങ്ങുമില്ല. ബി.ജെ.പിയെ പോലുള്ള പാര്‍ട്ടി ശിവനെ അധികം ഉപയോഗിച്ച് കാണുന്നില്ല.

അനുഷ്ഠാനപരമായും സാമൂഹ്യപരമായുമുള്ള ആഹാര സ്വഭാവം പരിശോധിക്കുകയാണെങ്കില്‍ വൈഷ്ണവരും ശൈവരും ഹിന്ദു തത്വങ്ങള്‍ക്കനുസരിച്ച് ജനാധിപത്യ വിരുദ്ധമായി വെജിറ്റേറിയനിസം, മീറ്റേറിയനിസം, ഫിഷേറിയനിസം എന്നിവ പരസ്പര പൂരകമായി പിന്തുടരുന്നതു കാണാം. ഈ ധാരകള്‍ക്കുള്ളില്‍ ജാതിവിരുദ്ധ കലാപങ്ങള്‍ നടന്നിട്ടുണ്ട്. അതേസമയം ഇവ ഇന്ത്യയ്ക്ക് പുറത്ത് അത്രമാത്രം അംഗീകാരം ലഭിക്കപ്പെട്ടിരുന്നില്ല.

ഈ ലേഖനത്തിന്റെ കേന്ദ്ര അജണ്ട എന്നത്, മുകളില്‍ ചര്‍ച്ച ചെയ്ത ഈ മതധാരകളിലെ  അതായത് അരൂപിയായ ദൈവം, ബുദ്ധനും യേശുവും, മറ്റ് ഹിന്ദു സാങ്കല്‍പ്പിക ദൈവങ്ങള്‍ എന്നിവ രാഷ്ട്രീയ സംവിധാനങ്ങളെ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത് എന്ന് നോക്കിക്കാണലാണ്.


കിഴക്കന്‍ ബുദ്ധിസ്റ്റ് രാജ്യങ്ങളാകട്ടെ സോഷ്യലിസവും ജനാധിപത്യവും ഇഴചേര്‍ന്നിരിക്കുന്നു. ഇവിടങ്ങളിലെ (ചൈന, ജപ്പാന്‍, കൊറിയ, വിയറ്റ്‌നാം) സാമ്പത്തിക വികാസം കുതിച്ചുയരുന്നതും ശക്തവുമാണ്. സമൂഹത്തിന്റെ ആധുനികവല്‍ക്കരണത്തിനൊപ്പം ഇവിടങ്ങളില്‍ സ്ത്രീവിമോചനവും ധ്രുതഗതിയിലാണ്. ഈ രാജ്യങ്ങളിലൊന്നും തന്നെ ശൈശവ വിവാഹം നടക്കുന്നില്ല. വിധവാ പുനര്‍ വിവാഹം ഇവിടങ്ങളില്‍ ആദരിക്കപ്പെടുന്നുമുണ്ട്. സിവില്‍ സമൂഹത്തിലുള്ള ബുദ്ധന്റെ സ്വാധീനമാണ് ഇതിനെല്ലാം കാരണം.


god-democrate-5

നിലവിലുള്ള മുസ്‌ലീം രാജ്യങ്ങളില്‍ അരൂപിയായ ദൈവത്തിന്റെ സ്വാധീനം വളരെ വലുതാണ്. ഇതിന്റെ പരിണതികള്‍ ഖുര്‍ആനിക തത്വങ്ങളുടെ പ്രയോഗവല്‍ക്കരണത്തിലേയ്ക്കുള്ള പരിവര്‍ത്തനത്തില്‍ നിന്നുമുയര്‍ന്നുവരുന്നതാണ്. പ്രവാചകനായ മുഹമ്മദിന്റെ ചര്യകള്‍ (ഹദീസ്) ഇവയോട് കൂടിച്ചേര്‍ന്നു കിടക്കുന്നുമുണ്ട്.

ഈ നാടുകളിലെ ജനാധിപത്യത്തിന് ശക്തമായി എഴുന്നേറ്റ് നില്‍ക്കാനുള്ള ത്രാണിയില്ല. അവിടങ്ങളില്‍ സ്വേഛാധിപത്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഒരു സംങ്കരം കാണാവുന്നതാണ്. ഇന്ന് ക്രിസ്ത്യന്‍ രാജ്യങ്ങളായി കരുതപ്പെടുന്ന ജനാധിപത്യ രാജ്യങ്ങളിലാകട്ടെ അരൂപിയായ ദൈവത്തിന്റെയും ഒപ്പം യേശുവിന്റെയും പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ബൈബിള്‍ പഠനങ്ങള്‍ ഇവിടങ്ങളില്‍ നിര്‍ണായകമായ പങ്കു നിര്‍വ്വഹിക്കുന്നുണ്ട്. പോസിറ്റീവിസവും ജനാധിപത്യ തത്വങ്ങളും ഉയര്‍ന്നുവന്നതു തന്നെ ബൈബിള്‍ പഠനങ്ങളില്‍ നിന്നുമാണ്. ക്രിസ്തുമതത്തിന്റെ മഹത്തായ സ്വാധീനമുള്ള രാജ്യങ്ങളില്‍ ഇന്ന് രാഷ്ട്രീയ സാമൂഹിക ജനാധിപത്യത്തിന്റെ ശക്തമായ അടിത്തറ നമുക്ക് കാണാന്‍ കഴിയും.

കിഴക്കന്‍ ബുദ്ധിസ്റ്റ് രാജ്യങ്ങളാകട്ടെ സോഷ്യലിസവും ജനാധിപത്യവും ഇഴചേര്‍ന്നിരിക്കുന്നു. ഇവിടങ്ങളിലെ (ചൈന, ജപ്പാന്‍, കൊറിയ, വിയറ്റ്‌നാം) സാമ്പത്തിക വികാസം കുതിച്ചുയരുന്നതും ശക്തവുമാണ്. സമൂഹത്തിന്റെ ആധുനികവല്‍ക്കരണത്തിനൊപ്പം ഇവിടങ്ങളില്‍ സ്ത്രീവിമോചനവും ധ്രുതഗതിയിലാണ്. ഈ രാജ്യങ്ങളിലൊന്നും തന്നെ ശൈശവ വിവാഹം നടക്കുന്നില്ല. വിധവാ പുനര്‍ വിവാഹം ഇവിടങ്ങളില്‍ ആദരിക്കപ്പെടുന്നുമുണ്ട്. സിവില്‍ സമൂഹത്തിലുള്ള ബുദ്ധന്റെ സ്വാധീനമാണ് ഇതിനെല്ലാം കാരണം.

god-democrate-7

ഇനി അവശേഷിക്കുന്നത് ഇന്ത്യയും നേപ്പാളുമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേയ്ക്ക് ആനയിച്ച് ക്രിസ്ത്യന്‍ മൂല്യങ്ങള്‍ കാരണം ഇന്ത്യയില്‍ 1947ല്‍ ഒരു ജനാധിപത്യ സംവിധാനം കടന്നുവരികയുണ്ടായി. വൈഷ്ണവ മൂല്യങ്ങള്‍ ഇവിടുത്തെ ജനാധിപത്യത്തെ തടയാന്‍ ഒട്ട് ശ്രമിച്ചെങ്കിലും ബ്രിട്ടീഷുകാര്‍ ജനാധിപത്യം സ്ഥാപിക്കുകയായിരുന്നു.

ബുദ്ധിസ്റ്റ് അംബേദ്ക്കറിന്റെയും നിരീശ്വരവാദിയായ നെഹ്രുവിന്റെയും പരിശ്രമഫലമായി ഒരു നല്ല ഭരണഘടനയും ജനാധിപത്യ രാഷ്ട്രീയ പ്രയോഗവും ആഴത്തില്‍ വേരോടി. എന്നാല്‍ സിവില്‍ സമൂഹത്തില്‍ വൈഷ്ണവ, ശൈവ അസമതക്വങ്ങളെയും തൊട്ടുകൂടായ്മയെയും സംരക്ഷിക്കുന്നപ്രവണതയും ശക്തമായിരുന്നു. ഹിന്ദു ദൈവങ്ങളെയും അവരുടെ മതഗ്രന്ഥങ്ങളെയും പരമപ്രധാനമായി ബ്രാഹ്മണിക്കല്‍ ആചാരങ്ങളെയും കുറിച്ചുള്ള എഴുത്തുകള്‍ പ്രസിദ്ധീകരിക്കുന്ന ബുദ്ധിജീവികള്‍ ഈ പ്രശ്‌നം വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

ഒരു മനുഷ്യന്‍ വിശ്വസിക്കുന്ന ദൈവം ജനാധിപത്യവാദിയല്ലെങ്കില്‍ പിന്നെ അയാളെവിടെ നിന്നാണ് ജനാധിപത്യ മൂല്യങ്ങള്‍ ആര്‍ജിക്കേണ്ടത്? വാസ്തവത്തില്‍ എന്തുകൊണ്ടാണ് അക്രമോത്സുകരും ജനാധിപത്യ വിരുദ്ധരും സ്ത്രീവിരുദ്ധരുമായ ദൈവത്തെ അവര്‍ സൃഷ്ടിച്ചുവെച്ചിട്ടുള്ളതെന്ന് അവര്‍ തന്നെ വിശദീകരിക്കേണ്ടതല്ലേ? വിഗ്രഹങ്ങള്‍ ധാരാളമുള്ള (ഗ്രന്ഥാരാധനയടക്കം) ഒരു മതത്തില്‍ ജനങ്ങള്‍ എങ്ങനെയാണ് വിഗ്രഹങ്ങളില്‍ നിന്നും ജനാധിപത്യം പഠിക്കുകയെന്ന് അവര്‍ ഉത്തരം നല്‍കേണ്ടതല്ലേ? മാറ്റങ്ങളെ നിരാകരിക്കുന്ന ഒരു മതം എങ്ങനെയാണ് നല്ലതായിരിക്കുക എന്നതിനും അവര്‍ ഉത്തരം നല്‍കേണ്ടതല്ലേ?