| Sunday, 5th August 2018, 11:52 pm

എന്നേയും ഞങ്ങളുടെ വ്യക്തിജീവിതത്തേയും അവഹേളിക്കരുത്; പാണ്ഡ്യയെ വിവാഹം കഴിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ഇഷാ ഗുപ്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ഞാന്‍ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടെങ്കിലോ ഇല്ലെങ്കിലോ അത് തീരുമാനിക്കാനുള്ള അവസരമെങ്കിലും എനിക്ക് തരണമെന്ന് ബോളിവുഡ് താരം ഇഷാ ഗുപ്ത. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഇഷാ ഗുപ്തയും വിവാഹിതരാകാന്‍ പോകുന്നുവെന്ന് നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് വ്യക്തത വരുത്തിയിരിക്കുകയാണ് താരമിപ്പോള്‍.

മാധ്യമങ്ങള്‍ എപ്പോഴും എനിക്ക് പിന്തുണ നല്‍കാറുണ്ടെന്നും പക്ഷേ എന്നേയും തന്റെ പേരിനൊപ്പം ചേര്‍ത്ത് പറയുന്ന വ്യക്തിയേയും ഞങ്ങളുടെ വ്യക്തിജീവിതത്തേയും അവഹേളിക്കരതെന്നും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇഷ പറഞ്ഞു.


Read Also : തന്റെ ആദ്യ പ്രണയം വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ ; രസികന്‍ മറുപടിയുമായി ദീപിക പള്ളിക്കല്‍


“എല്ലാ ഊഹാപോഹങ്ങളും അവസാനിപ്പിക്കണം. ഞാന്‍ ആരെയെങ്കിലും പ്രണയക്കുന്നുണ്ടെങ്കിലോ ഇല്ലെങ്കിലോ ഞങ്ങള്‍ക്ക് അത് തീരുമാനിക്കാനുള്ള അവസരമെങ്കിലും തരൂ. വിവാഹം കഴിക്കാന്‍ പോകുന്നു എന്നാണ് വാര്‍ത്തകള്‍. വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നു എന്നു പോലുമല്ല. മാധ്യമങ്ങള്‍ എപ്പോഴും എനിക്ക് പിന്തുണ നല്‍കാറുണ്ട്. അത് ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. പക്ഷേ എന്നേയുംതന്റെ പേരിനൊപ്പം ചേര്‍ത്ത് പറയുന്ന വ്യക്തിയേയും ഞങ്ങളുടെ വ്യക്തിജീവിതത്തേയും അവഹേളിക്കരുത്”. ഇഷ കുറിച്ചു.

നേരത്തെ ഹാര്‍ദികും ബിഗ് ബോസിലെ മത്സരാര്‍ഥിയുമായ എല്ലി അവ്റാമും പ്രണയത്തിലായിരുന്നു. ഹാര്‍ദികിന്റെ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയുടെ വിവാഹത്തില്‍ എല്ലിയും പങ്കെടുത്തിരുന്നു. എന്നാല്‍ ഈ ബന്ധം തകര്‍ന്നതോടെയാണ് ഹാര്‍ദിക് ഇഷയുമായി അടുപ്പത്തിലായത്. ഒരു പാര്‍ട്ടിക്കിടയില്‍ വെച്ച് കണ്ടുമുട്ടിയ ഇരുവരും പെട്ടെന്ന് തന്നെ പ്രണയത്തിലാവുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more