| Saturday, 13th April 2019, 3:11 pm

വേനൽക്കാലത്ത് മുട്ട കഴിച്ചാൽ പ്രശ്നമാകുമോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനേകം പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് പൊതുവെ പറയപ്പെടാറുണ്ട്. എന്നാൽ വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് അനാരോഗ്യമാണെന്ന വാദം തെറ്റിദ്ധാരണയാണെന്നാണ് പ്രമുഖ ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്.

മുട്ട കഴിക്കുമ്പോള്‍ ശരീരത്തിലെ ചൂട് വര്‍ദ്ധിക്കും. ഇത് ദഹനക്കേട് പോലുള്ള ചില അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്നേയുള്ളൂ. പ്രോട്ടീനാല്‍ സമ്പന്നമാണ് മുട്ട. മുട്ടയിൽ കൊളെസ്ട്രോൾ കൂടുതലാണെന്നുള്ളത് വാസ്തവമാണെങ്കിലും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്ന രീതിയിൽ ഇത് പ്രവർത്തിക്കില്ല.

മാത്രമല്ല ലിപ്പോപ്രോട്ടീൻ എന്നറിയപ്പെടുന്ന നല്ല കൊളസ്ട്രോളും മുട്ടയിൽ ധാരാളമായി ഉണ്ട്. മുട്ടയിലെ കൊളസ്‌ട്രോൾ ഹൃദയാഘാത സാധ്യത വർധിപ്പിക്കുമെന്ന് അഭിപ്രായമുണ്ട്. എന്നാൽ സാന്ദ്രത കൂടിക്കൂടി കൊളസ്‌ട്രോൾ ആണ് ഹൃദയാഘാതം ഉണ്ടാകുന്നത്. മുട്ടയിൽ ഉള്ളത് സാന്ദ്രത കുറഞ്ഞതരം കൊളസ്‌ട്രോൾ ആണ്.

പൊട്ടാസ്യം, സിങ്ക്, കാല്‍സ്യം, സെലിനിയം പോലുള്ള ധാതുക്കളും വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി 5, വൈറ്റമിന്‍ ബി 12, വിറ്റാമിന്‍ ഡി പോലുള്ള വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണത്തില്‍ നിത്യേന മുട്ട ഉള്‍പ്പെടുത്തിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.മുട്ട കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

മാത്രമല്ല, എന്തൊക്കെ കുറവുകൾ ഉണ്ടായാലും ശരീരത്തിന് ഏറെ ഗുണം പ്രധാനം ചെയ്യുന്ന ‘നാച്ചുറൽ സൂപ്പർ ഫുഡ്’ ആയാണ് ഫുഡ് എക്സ്പേർട്ട്സ് പറയുന്നത്.

We use cookies to give you the best possible experience. Learn more