| Friday, 18th August 2023, 11:21 pm

സൂര്യയുടെ അടുത്ത ചിത്രത്തില്‍ ഉണ്ടോ? ദുല്‍ഖറിന്റെ മറുപടി ഇതാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂര്യയുടെ അടുത്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നുവെന്ന റിപ്പോട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ ആ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സൂര്യയുടെ അടുത്ത ചിത്രത്തില്‍ ഉണ്ടെന്ന് കേട്ടല്ലോ എന്നായിരുന്നു അവതാരകയുടെ ചോദ്യം

താനും അങ്ങനെ കേട്ടു എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. തന്റെ ഏറ്റവും പുതിയ ചിത്രമായ കിങ് ഓഫ് കൊത്തയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടന്ന പരിപാടിയിലാണ് ദുല്‍ഖര്‍ ഇത് പറഞ്ഞത്.

മമ്മൂട്ടി കഴിഞ്ഞാല്‍ ആരാണ് ഇഷ്ട നടന്‍ എന്ന ചോദ്യത്തിന് സൂര്യ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

‘ഞാന്‍ സൂര്യ സാറിന്റെ വലിയ ആരാധകനാണ് അത് അല്ലാതെ രജിനി സറിനെയും കമല്‍ സറിനെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ ദുല്‍ഖര്‍ പറയുന്നു.

സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍നിന്ന് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Is dulquer salman is part of suriya’s next movie here is the answer

We use cookies to give you the best possible experience. Learn more