| Tuesday, 3rd September 2019, 12:10 pm

'കമല്‍നാഥിനെതിരെ കരുനീക്കം';ദിഗ് വിജയ് സിംഗിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി: പ്രശ്‌നമൊഴിയാതെ മധ്യപ്രദേശ് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ നീക്കം ശക്തം.
കമല്‍നാഥ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും സംസ്ഥാനത്തെ പാര്‍ട്ടി കേന്ദ്രമായി മാറാനും ദിഗ് വിജയ് സിംഗ് ശ്രമിക്കുന്നതായാണ് ആരോപണം. ഇത് സംബന്ധിച്ച് മധ്യപ്രദേശ് ക്യാബിനറ്റ് മന്ത്രി പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തെഴുതി.

മുഖ്യമന്ത്രി കമല്‍നാഥിനും മറ്റ് മന്ത്രിമാര്‍ക്കും സിംഗ് കത്തെഴുതുകയും അതുവഴി സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിക്കുകയാണെന്നും ഇത് പ്രതിപക്ഷത്തിന് ചര്‍ച്ച ചെയ്യാന്‍ ഒരു വിഷയമാണെന്നും വനം വകുപ്പ് മന്ത്രി ഉമംഗ് സിംങാര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കമല്‍നാഥ് സര്‍ക്കാരിനെതിരെ പിന്നില്‍ നിന്നുകൊണ്ട് ദിഗ് വിജയി സിംഗ് കരുക്കള്‍ നീക്കുന്നുണ്ടെന്നും സിങ്കാര്‍ പറഞ്ഞു.

നിയമനങ്ങളും മറ്റ് ജോലികളും സംബന്ധിച്ച് താന്‍ മുന്‍പ് എഴുതിയ കത്തുകള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ദിഗ് വിജയ് സിംഗ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. അദ്ദേഹം ഈ സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ അവരുടെ മന്ത്രിമാര്‍ നന്നായി ജോലി ചെയ്യണമെന്നാവശ്യപ്പെട്ട് കത്തയക്കേണ്ടതിന്റെ ആവശ്യകതയെന്താണെന്നും സിങ്കാര്‍ ചോദിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍പ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവയും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെന്നും ഈ കത്ത് ആരോപണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണെന്നും സിങ്കാര്‍ എഴുതി.

സിങ്കിന്റെ ആരോപണം മധ്യപ്രദേശിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ കൂടുതല്‍ ആശങ്കയിലാക്കുന്നതാണ്.

ജ്യോതി രാദിത്യ സിന്ധ്യയെ പാര്‍ട്ടി അധ്യക്ഷയാക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് സിന്ധ്യാ അനുകൂലികള്‍ വ്യക്തമാക്കിയതോടെ വെട്ടിലായ കമല്‍നാഥിന് മുന്നിലെ മറ്റൊരു പ്രതിസന്ധികൂടി ഉടലെടുക്കുകയാണ്.

We use cookies to give you the best possible experience. Learn more