Advertisement
Daily News
ഫ്‌ളോറിഡയിലെ നിശാക്ലബ്ബിലുണ്ടായ വെടിവെയ്പ്; ഉത്തരാവദിത്തം ഇസിസ് ഏറ്റെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jun 13, 03:13 am
Monday, 13th June 2016, 8:43 am

orlando-firing-1

ഒര്‍ലാന്‍ഡോ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ നിശാക്ലബ്ബിലുണ്ടായ വെടിവെയ്പ്പിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഭീകരസംഘടനയായ ഇസിസിനോടു അനുഭാവമുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ യുവാവിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. കൊലയാളി ഇസിസ് അനുഭാവിയാണെന്നു സംശയിക്കുന്നതായി കോണ്‍ഗ്രസ് ഇന്റലിജന്‍സ് മുതിര്‍ന്ന അംഗം അറിയിച്ചിരുന്നു. അതേസമയം ഭീകരസംഘടനയുടെ അവകാശവാദം അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞു. സംഭവത്തിന് ഏതെങ്കിലും ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നുള്ളതിന് തെളിവുകളൊന്നും ഇല്ലെന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ വിനോദസ ഞ്ചാര കേന്ദ്രമായ ഒര്‍ലാന്‍ഡോയില്‍ പള്‍സ് ക്ലബ്ബില്‍ കടന്ന അക്രമി നടത്തിയ വെടിവെപ്പില്‍ മരണസംഖ്യ 50 ആയി. 53 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒര്‍ലാന്‍ഡോയിലെ പള്‍സ് നൈറ്റ് ക്ലബ്ബില്‍ പ്രാദേശിക സമയം ഇന്നലെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.

തോക്കുമായി എത്തിയ അക്രമി പാര്‍ട്ടിയുടെ അവസാനഘട്ടത്തില്‍ നൃത്തം ചെയ്യുകയായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ താമസക്കാരനായ ഒമര്‍ സാദിഖ് മാറ്റീനാ ണ് വെടിവെയ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെപ്പ് ദുരന്തമാണിത്.

orlando us

വെടിവെപ്പ് നടക്കുമ്പോള്‍ ഏകദേശം മുന്നൂറോളം പേരാണ് ക്ലബ്ബില്‍ ഉണ്ടായിരുന്നത്. വെടിയൊച്ച കേട്ടതൊടെ ആളുകള്‍ നിലത്ത് കിടന്നു. അക്രമി ഇടയ്ക്ക് വെടിവെപ്പ് നിര്‍ത്തിയത് കുറച്ച് പേര്‍ക്ക് രക്ഷപെടുന്നതിന് സാഹചര്യം ഉണ്ടാക്കി. ചിലരെ അക്രമി ബന്ദിയാക്കി വെച്ചു. പൊലീസ് വന്ന് അക്രമിയെ വധിച്ച ശേഷമാണ് ഇവരെ രക്ഷപെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. തുടര്‍ന്ന് പൊലീസ് ക്ലബ്ബ് ഒഴിപ്പിച്ചു.

orlando firing

കൂട്ടക്കൊലയെ ഭീകരപ്രവൃത്തിയെന്നാണ് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ വിശേഷിപ്പിച്ചത്. അതേസമയം, സ്വവര്‍ഗാനുരാഗികളോടുള്ള വിദ്വേഷം മൂലമാണു തന്റെ മകന്‍ കൂട്ടക്കൊല നടത്തിയതെന്നും മതവുമായി ഇതിനു ബന്ധമില്ലെന്നും ഒമറിന്റെ പിതാവ് സാദിഖ് വ്യക്തമാക്കി.