കൊല്‍ക്കത്ത: ബംഗ്ലാദേശി നടി അഞ്ജു ഘോഷിന്റെ ബി.ജെ.പി പ്രവേശനത്തിനു പിന്നാലെ കുടിയേറ്റക്കാരുടെ വിഷയത്തില്‍ ബി.ജെ.പി കാണിക്കുന്ന ഇരട്ടത്താപ്പിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ബംഗ്ലാദേശി കുടിയേറ്റക്കാരെ ചിതലുകളെന്നു വിളിച്ച ബി.ജെ.പി തന്നെയാണ് ഇപ്പോള്‍ ബംഗ്ലാദേശി നടിയെ പാര്‍ട്ടിയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്നത്.
കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങിയ ബംഗ്ലാദേശി നടന്‍ ഫിര്‍ദൗസ് അഹമ്മദിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ ബിസിനസ് വിസ റദ്ദാക്കുകയും ഉടന്‍ രാജ്യം വിടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. അതേ പാര്‍ട്ടി തന്നെയാണ് ബംഗ്ലാദേശി നടിയെ പാര്‍ട്ടിയില്‍ ചേര്‍ത്തിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.
‘അവരുടെ പേരും പൗരത്വ പട്ടികയിലുണ്ടോ? അമിത് ഷാ പറഞ്ഞതുപോലെ അവരും ചിതലാണോ? പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ അജയ് ബിഷ്ട് അവര്‍ക്കെതിരെ കാമ്പെയ്ന്‍ നടത്തുമോ?, ബി.ജെ.പിയ്ക്കാണോ അണികള്‍ക്കാണോ ഒട്ടും നാണമില്ലാത്തതെന്ന് മനസിലാവുന്നില്ല’ എന്നാണ് ട്വിറ്ററില്‍ വന്ന ഒരു പ്രതികരണം.
‘എന്‍.ആര്‍.സിയില്‍ ചേരണമെങ്കില്‍ ബി.ജെ.പിയില്‍ ചേരൂ’ എന്നാണ് മറ്റൊരു പ്രതികരണം.
‘പശ്ചിമബംഗാള്‍ ബി.ജെ.പിക്ക് ബംഗ്ലാദേശും ബംഗാളും തമ്മിലുള്ള വ്യത്യാസം മറന്നുപോയി. അവര്‍ മമതാ ദീതിയെ പിന്തുടരുകയാണോ?’ എന്നാണ് ഒരാള്‍ ചോദിക്കുന്നത്.
‘അപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ബംഗ്ലാദേശിക്ക് ഇന്ത്യക്കാരിയാവാം.പക്ഷേ രാജ്യത്തെ സേവിച്ചശേഷവും ഒരു സൈനികന് പൗരത്വം നഷ്ടമാകും.’ വിമുക്ത ഭടന്‍ മുഹമ്മദ് സനാവുള്ളയെ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കിയെന്ന കാര്യം സൂചിപ്പിച്ചുകൊണ്ട് മിര്‍സ ഹൈദരാബാദ് ട്വീറ്റു ചെയ്തു.
ഇന്നുരാവിലെയാണ് ബംഗ്ലാദേശി നടി അഞ്ജു ഘോഷ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ബി.ജെ.പിയുടെ കൊല്‍ക്കത്ത സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിലായിരുന്നു അഞ്ജു പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇതിനു പിന്നാലെയായിരുന്നു മാധ്യമങ്ങള്‍ പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ത്തിയത്.
എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ വേദനിപ്പിക്കുന്നെന്ന് പിന്നീട് ന്യൂസ് 18നോട് അഞ്ജു ഘോഷ് പറഞ്ഞു. ‘ഞാന്‍ ബംഗാളിലാണ് ജനിച്ചത്. ബംഗ്ലാളിയിലും ബംഗ്ലാദേശിയിലും ഒരുപോലെ ജോലി ചെയ്തിട്ടുണ്ട്. എനിക്ക് ഒരു ഇന്ത്യന്‍ പാസ്‌പോര്‍ട്ടും വോട്ടര്‍ ഐ.ഡി കാര്‍ഡുമുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ വോട്ടു രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്റെ ദേശീയതയെക്കുറിച്ച് ആള