മൈസുരു: ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഹിന്ദുവാണോ അതോ ജൈനനാണോ എന്ന് വ്യക്തമാക്കണമെന്ന് കര്‍ണാടക ചീഫ് മിനിസ്റ്റര്‍ സിദ്ധരാമയ്യ. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് അമിത് ഷാ, താനൊരു ഹിന്ദു മത വിശ്വാസിയാണെന്നു അവകാശപ്പെടുകയും സിദ്ധരാമയ്യയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്ത സംഭവത്തിലാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
സിദ്ധരാമയ്യ അഹിന്ദു നേതാവാണെന്നായിരുന്നു ദാവന്‍ഗരെയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷായുടെ പരാമര്‍ശം. “അമിത് ഷാ ആദ്യം അദ്ദേഹം അഹിന്ദു ആണോ അല്ലയോ എന്നതില്‍ വ്യക്തത വരുത്തട്ടെ. അമിത് ഷാ ജൈനമതക്കാരനാണ്. ജൈനമതം ഒരു പ്രത്യേകമതമാണ്, ഹിന്ദുമതത്തില്‍പ്പെട്ടതല്ല. അങ്ങനെയുള്ളപ്പോള്‍ എന്നെക്കുറിച്ച് അത്തരത്തില്‍ പറയാന്‍ ഷായ്ക്ക് എന്ത് അവകാശമാണുള്ളത്?”, മൈസൂരു വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ സിദ്ധരാമയ്യ പ്രതികരിച്ചു.
Also Read: അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
അതേസമയം, ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തന്നെയാണ് മല്‍സരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. “ഞാന്‍ ഇവിടെ ജയിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്, ഈ മണ്ഡലത്തില്‍ നിന്ന് എത്ര തവണ ഞാന്‍ മത്സരിച്ചുവെന്നത് കുമാരസ്വാമിക്ക് അറിയുമോ?”, അദ്ദേഹം ചോദിച്ചു.
Watch DoolNews Video: