| Wednesday, 3rd January 2024, 12:16 pm

അമേരിക്കയിലെ കോടതി അനുവദിച്ച വിവാഹമോചനം ഇന്ത്യയില്‍ സാധുവാണോ?

ആര്‍.മുരളീധരന്‍

പ്രവാസികളായ വായനക്കാരുടെ സംശയങ്ങള്‍ക്ക് എന്‍.ആര്‍.ഐ വിഷയങ്ങളിലെ നിയമ വിദഗ്ധന്‍ അഡ്വ. മുരളീധരന്‍. ആര്‍  മറുപടി നല്‍കുന്നു. ചോദ്യങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാം

Email: info@nrklegal.com


ചോദ്യം: അമേരിക്കയിലെ കോടതി അനുവദിച്ച വിവാഹമോചനം ഇന്ത്യയില്‍ സാധുവാണോ?

അമേരിക്കന്‍ എന്‍.ആര്‍.ഐ ആയ എന്റെ സുഹൃത്ത് അമേരിക്കയിലെ ടെക്സാസ് എന്ന സംസ്ഥാനത്തെ ഒരു കോടതിയില്‍നിന്നും പരസ്പരസമ്മതപ്രകാരം വിവാഹമോചനം കരസ്ഥമാക്കിയിട്ടുള്ളതാണ്. ഈ വിവാഹമോചനത്തിന് ഇന്ത്യയില്‍ നിമസാധുതയുണ്ടോ? എന്തെങ്കിലും നടപടിക്രമങ്ങള്‍ ഇന്ത്യയില്‍ ചെയ്യേണ്ടതുണ്ടോ? എങ്കില്‍ എന്താണ് ചെയ്യേണ്ടത്?

ജയാനന്ദന്‍, ടെക്സാസ്

ഉത്തരം: സിവില്‍ നടപടിക്രമം 13 -ഉം 14-ഉം അനുസരിച്ച് അമേരിക്കയിലെ ഒരു കോടതി അനുവദിക്കുന്ന വിവാഹമോചനം ഇന്ത്യയില്‍ സാധുവും നിയമപരവുമാണ്. എന്നാല്‍ സിവില്‍ നടപടിക്രമം 44 A അനുസരിച്ച് വിവാഹമോചന ഉത്തരവ് പരാതിക്കാരന്‍ വസിക്കുന്ന ജില്ലാ കോടതിയില്‍ എക്‌സിക്യൂട്ട് ചെയ്യേണ്ടതാണ്.

ഇതിന്റെ ആദ്യപടിയായി വിവാഹമോചന ഉത്തരവ് ടെക്സാസില്‍ അപോസ്റ്റില്‍ ചെയ്യണം. അപോസ്റ്റില്‍ കണ്‍വെന്‍ഷനില്‍ ഇന്ത്യയും അംഗമായതിനാല്‍ ഒരു അമേരിക്കന്‍ സംസ്ഥാനം നല്‍കുന്ന അപോസ്റ്റില്‍ ഇന്ത്യ അംഗീകരിക്കേണ്ടതാണ്.

അപോസ്റ്റില്‍ ചെയ്യുന്നതിന് ടെക്സാസ് സംസ്ഥാനത്തെ സ്റ്റേറ്റ് സെക്രട്ടറിയുടെ കാര്യാലയത്തെയാണ് സമീപിക്കേണ്ടത്. എതിര്‍കക്ഷിക്ക് നോട്ടീസ് കൊടുത്തിട്ടുണ്ടോ, സ്വാഭാവികനീതി ഉറപ്പാക്കിയിട്ടുണ്ടോ, വിവാഹമോചനത്തിന്റെ കാരണങ്ങള്‍ തുടങ്ങിയവ ജില്ലാ കോടതി പരിശോധിച്ച് ഉറപ്പാക്കിയതിനുശേഷം വിവാഹമോചനം സ്ഥിരീകരിക്കുന്നതാണ്.


അഡ്വ. മുരളീധരന്‍. ആര്‍
+919562916653
info@nrklegal.com
www.nrklegal.com 


എന്‍.ആര്‍.ഐ ലീഗല്‍ കോര്‍ണറില്‍ നേരത്തെ പ്രസിദ്ധീകരിച്ചവ ഇവിടെ വായിക്കാം

content highlights: Is a divorce granted by a US court valid in India?

ആര്‍.മുരളീധരന്‍

ദീര്‍ഘകാലം പ്രവാസി, ഇപ്പോള്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു

Latest Stories

We use cookies to give you the best possible experience. Learn more