| Wednesday, 7th November 2018, 10:39 am

ആഭിചാരത്തിനായി ഇരുതല മൂരിയെ കടത്തുന്നു; പിന്നിൽ വൻറാക്കറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയിൽ ഇന്നലെ അറസ്റ്റിലായ പാമ്പു കടത്തു സംഘത്തിന് പിന്നിൽ വൻറാക്കറ്റെന്ന് സംശയം. ആഭിചാരക്രിയകൾക്കും മന്ത്രവാദത്തിനും ഇരുതലമൂരിയെയും മറ്റു ജീവികളെയും കടത്തുന്ന സംഘമാണ് ഇവർ. ജന്തുകടത്തിലൂടെ 20 കോടിയുടെ ലാഭമാണ് ഇവർ ലക്ഷ്യമിട്ടതെന്നാണ് അറിവാകുന്നത്. കൊച്ചി സിറ്റി പൊലീസാണ് വെളിയത്തുനാട് വടക്കേടത്ത് അബ്‌ദുൾ കലാം ആസാദ്, കടവന്ത്ര കുമാരനാശാൻ റോഡിൽ ബ്ലൂമൂൺ അപ്പാർട്ട്മെന്റിലുള്ള രാജേഷ് മേനോൻ, കോട്ടയത്ത് സൗത്ത് കിടങ്ങൂർ പുലരിയിൽ കെ.കിഷോർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ, ഇടപ്പള്ളി എന്നീ സ്ഥലങ്ങളിലും ആസാദിന്റെ വീട്ടിലും പോലീസ് തെരഞ്ഞെടുപ്പ് നടത്തി.

Also Read ജനപ്രതിനിധി സഭയില്‍ ട്രംപിന് തിരിച്ചടി; ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം

വൻ വിലയ്ക്ക് ഇരുതലമൂരിയെ എത്തിച്ച് കൊടുത്തത് ആസാദാണെന്നു പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തി. നേരത്തെ കന്നുകാലി കച്ചവടക്കാരനായിരുന്ന ആസാദ് തനിക്ക് ആന്ധ്രായിലുണ്ടായിരുന്ന ബന്ധം ഉപയോഗിച്ചാണ് ഇരുതലമൂരിയെ എറണാകുളത്തേക്ക് എത്തിക്കുന്നത്. നക്ഷത്ര ആമ, റൈസ് പുള്ളർ എന്നീ ജീവികളുടെ കച്ചവടം നടത്താൻ ആസാദ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കോടനാട് റേഞ്ച് ഓഫീസർ ജി. ധനിക് ലാൽ പറയുന്നു. പിന്നീടാണ് ആഭിചാരത്തിനും മന്ത്രവാദത്തിനുമായി ജീവികളെ കടത്തുന്ന സംഘവുമായി ഇയാൾ അടുക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ ചെയ്യും. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

വംശനാശ ഭീഷണി നേരിടുന്ന ജീവികളായ വെള്ളിമൂങ്ങ, നക്ഷത്ര ആമ എന്നീ ജീവികളെയും മന്ത്രശക്തിയുണ്ടെന്നു പറഞ്ഞുപരത്തി വൻവിലയ്ക്ക് ഇയാൾ കച്ചവടം ചെയ്യുന്നനുണ്ട്. ഇനി അഥവാ കച്ചവടം നടന്നില്ലെങ്കിൽ പണവുമായി തങ്ങളെ സമീപിക്കുന്നവരിൽ നിന്നും ലക്ഷങ്ങൾ ഇവർ തട്ടിയെടുക്കും. മാന്ത്രിക,ആഭിചാര ക്രിയകൾ നടത്തിയാൽ വൻഭാഗ്യം വന്നുചേരുമെന്നു പ്രചരിപ്പിച്ചാണ് ഇരുതലമൂരി ഉൾപ്പെടെയുള്ള ജീവികളെ ഇവർ വിൽക്കുന്നത്.

Also Read മോദി മാപ്പ് പറയണം; നോട്ട് റദ്ദാക്കലിലൂടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പാടെ തകര്‍ത്തു: കോണ്‍ഗ്രസ്

വൻ വിലയ്ക്ക് വന്യജീവികളെ ആഭിചാരത്തിനും മറ്റുമായി വാങ്ങുന്ന പ്രവണത കേരളത്തിൽ കൂടിവരുന്നതായാണ് പോലീസ് പറയുന്നത്. ഇവർക്ക് അന്താരാഷ്‌ട്ര സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. തമിഴ്‌നാട്ടിലെ വില്ലുപുരത്തിൽ നിന്നാണ് താൻ ഇരുതലമൂരിയെ വാങ്ങിയതെന്ന് ആസാദ് പൊലീസിനോട് സമ്മതിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more