കൊല്‍ക്കത്ത: 2018 ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്കിനെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വര്‍ഷമാണ്. നിദാഹസ് ട്രോഫി ഫൈനലിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച കാര്‍ത്തിക്ക് സൂപ്പര്‍ താരപരിവേഷത്തിലേക്ക് നീങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ടീം വിട്ട ഗൗതം ഗംഭീറിനു പകരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കാര്‍ത്തിക്കിനെ നായകനാക്കി പ്രഖ്യാപിച്ചത്.
പുതിയ വേഷത്തില്‍ ഐ.പി.എല്‍ പതിനൊന്നാം സീസണിനിറങ്ങിയ കാര്‍ത്തിക് ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയാണ്. നാലു മത്സരത്തില്‍ രണ്ടു വിജയവുമായി രണ്ടാം സ്ഥാനത്താണ് പോയിന്റ് പട്ടികയില്‍ കൊല്‍ക്കത്ത. ഇന്നലെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 71 റണ്‍സിനായിരുന്നു കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. ഇതില്‍ വിക്കറ്റ് കീപ്പിങ്ങില്‍ നായകന്‍ നടത്തിയ മികച്ച പ്രകടനങ്ങളും പ്രശംസനീയമാണ്.
‘Also Read: ഈ മത്സരം ഞങ്ങള്‍ ജയിക്കുക തന്നെ ചെയ്യും’; മുംബൈക്ക് മുന്നറിയിപ്പുമായി എ ബി ഡി വില്ല്യേഴ്‌സ്
ഇതില്‍ ഡല്‍ഹിതാരം റോയിയെ കാര്‍ത്തിക് സ്റ്റംപ് ചെയ്ത് പുറത്താക്കിയ രീതി ആരാധകരുടെ മനസ് കീഴടങ്ങിയിരിക്കുകയാണ്. ഡല്‍ഹി ഇന്നിങ്‌സിന്റെ ഒന്നാം ഓവറിലായിരുന്നു കാര്‍ത്തിക്ക് “മിന്നല്‍” സ്റ്റംപിങ്ങിലൂടെ റോയിയെ പുറത്താക്കിയത്. പീയുഷ് ചൗള എറിഞ്ഞ ഓവറില്‍ ഓഞ്ചാം പന്തിലായിരുന്നു സംഭവം.
ചൗളയുടെ ബോളിനെ ഓവര്‍ സ്റ്റെപ്പ് ചെയ്ത് കളിക്കാന്‍ റോയി ശ്രമിച്ചെങ്കിലും പന്ത് മിസ്സാവുകയായിരുന്നു. പന്ത് കൈയ്യില്‍ കിട്ടിയ ഉടന്‍ ബാറ്റ്‌സ്മാന് ഒരു അവസരവും നല്‍കാതെ കാര്‍ത്തിക് സ്റ്റംപ് തെറിപ്പിക്കുകയും ചെയ്തു. 3 പന്തില്‍ 1 റണ്ണുമായായിരുന്നു റോയ് പുറത്തായത്.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങുമായി താരതമ്യം ചെയ്താണ് ആരാധകര്‍ വീഡിയോ ഷെയര്‍ ചെയ്യുന്നത്.