പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒരുമിച്ചെത്തുകയാണ്. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയുടെ സഹോദരനായ ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സഹോദരങ്ങള്‍ ഒരുമിക്കുന്നത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറില്‍ അസോസിയേറ്റ് സംവിധായകനായിരുന്നു ഇര്‍ഷാദ്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം. ചിത്രത്തില്‍ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വേഷങ്ങള്‍ എന്താണെന്ന് സംവിധായകന്‍ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.
2020ആദ്യത്തില്‍ ചിത്രീകരണം ആരംഭിക്കും. മലബാറിലെ വിവിധ പ്രദേശങ്ങളിലാണ് ചിത്രീകരണം നടക്കുക. അടുത്ത മാസത്തോടെ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കും.