Advertisement
Entertainment
ആ വീഡിയോ ചെയ്തിരുന്നത് ദുൽഖർ സൽമാൻ ആയിരുന്നെങ്കിൽ എവിടെ ആയിരിക്കുമതിന്റെ റീച്ച്: ഇർഷാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 20, 01:40 pm
Thursday, 20th July 2023, 7:10 pm

നടൻ അക്ഷയ് രാധാകൃഷ്ണൻ നായകനായ ഫേഡിങ് ഷേഡ്‌സ് എന്ന വീഡിയോ ശ്രദ്ധിക്കാതെ പോയതിനെപ്പറ്റി സംസാരിക്കുകയാണ് നടൻ ഇർഷാദ്. ദുൽഖർ ഒരു കൊമേർഷ്യൽ വാല്യൂ ഉള്ള നടൻ ആണെന്നും അതുകൊണ്ട് തന്നെ ദുൽഖർ സൽമാൻ ആയിരുന്നു ആ വീഡിയോയിൽ അഭിനയിച്ചിരുന്നതെങ്കിൽ വീഡിയോയുടെ റീച് കൂടുമായിരുന്നേനെയെന്നും ഇർഷാദ് പറഞ്ഞു.

മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ സാമൂഹിക പ്രതിബദ്ധതയുള്ള വീഡിയായിട്ട് കൂടി ഫേഡിങ് ഷേഡ്‌സ് ശ്രദ്ധ നേടിയില്ലെന്ന അക്ഷയയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു ഇർഷാദ്.

‘എന്റെ സുഹൃത്താണ് ഫേഡിങ് ഷേഡ്‌സ് ചെയ്തത്. അതിൽ നല്ല കണ്ടന്റ് ആണോ എന്ന് ഞാൻ നോക്കി. ഇപ്പോൾ ചർച്ചകൾ നടക്കുന്ന സബ്ജെക്ട് ആണ് അതിൽ സംസാരിക്കുന്നത്‌. അത് നല്ല രീതിയിൽ പുറത്തേക്ക് കൊണ്ടുവരാൻ സാധിച്ചില്ല,’ അക്ഷയ് രാധാകൃഷ്ണൻ പറഞ്ഞു.

നടന്മാരൊക്കെ കൊമേർഷ്യൽ വാല്യൂ ഉള്ളവർ ആകാൻ ആഗ്രഹിക്കണമെന്നും നടൻ ദുൽഖർ സൽമാൻ ആയിരുന്നു ഫേഡിങ് ഷേഡ്‌സ് ചെയ്തിരുന്നതെങ്കിൽ വീഡിയോയുടെ റീച്ച് കൂടുമായിരുന്നേനെയെന്നും ഇർഷാദ് പറഞ്ഞു.

‘ഭയങ്കര സ്റ്റാർ വാല്യൂ ഉള്ള നടനാണ് അക്ഷയ് എങ്കിൽ ആ വീഡിയോക്ക് എത്രമാത്രം റീച്ച് കിട്ടുമായിരുന്നു. ദുൽഖർ സൽമാൻ ആയിരുന്നു ആ വീഡിയോ ചെയ്തിരുന്നതെങ്കിൽ എന്നൊന്ന് ആലോചിച്ചുനോക്കു, എന്തായിരുന്നേനെ വീഡിയോയുടെ റീച്ച്.

കണ്ടന്റുകൾ ആളുകളിലേക്ക് എത്തുക എന്നുള്ളതാണ് പ്രധാനം. അല്ലാതെ അതിന് കൂടുതൽ ലൈക്കുകൾ കിട്ടി എന്നുള്ളതിലല്ല. അതുകൊണ്ട് എല്ലാ നടന്മാരും കൊമേർഷ്യൽ വാല്യൂ ഉള്ളവരാകാനാണ് ആദ്യം ആഗ്രഹിക്കേണ്ടത്. മാർക്കറ്റ് വാല്യൂ ഉണ്ടാകുക എന്നുള്ളതിനാണ് പ്രാധാന്യം നൽകേണ്ടത്,’ ഇർഷാദ് പറഞ്ഞു.

Content Highlights: Irshad Ali on Akshay Radhakrishnan and Dulquer Salamaan