വര്‍ഷം എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടന്‍ ഇര്‍ഷാദ്. മകന്‍ മരിച്ചതിന് ശേഷമുള്ള രംഗത്തില്‍ മമ്മൂട്ടി തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞെന്നും അത് സ്‌ക്രിപ്റ്റിലില്ലായിരുന്നെന്നും ഇര്‍ഷാദ് പറഞ്ഞു. നേരത്തെ പറഞ്ഞിരുന്നില്ലെങ്കിലും മമ്മൂട്ടിക്കൊപ്പം തനിക്ക് അഭിനയിക്കാന്‍ പറ്റിയെന്നും പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇര്‍ഷാദ് പറഞ്ഞു.
‘മകന്‍ മരിച്ചതിന് ശേഷം ഒരു സ്വീക്വന്‍സ് ഉണ്ട്. മമ്മൂക്ക മുകളില്‍ നിന്നും സ്റ്റെപ്പ് ഇറങ്ങി വരികയാണ്. ഞാന്‍ സ്റ്റെപ്പിന് അടുത്ത് നില്‍പ്പുണ്ട്. പുള്ളി ഇറങ്ങി വന്ന് എന്നെ കെട്ടിപ്പിടിച്ചു. അത് പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഞാന്‍ ഇത് ഒട്ടും പ്രതീക്ഷിക്കുന്നില്ല. എനിക്കാണെങ്കില്‍ വിയര്‍ത്തിരിക്കുകയാണോ, മണമുണ്ടാവുമോ എന്നൊക്കെയുള്ള ചിന്തയാണ് അപ്പോള്‍.
അത് ഭയങ്കര രസമുള്ള സീനുമായിരുന്നു. അപ്പോള്‍ തന്നെ കൂടെ നില്‍ക്കാന്‍ പറ്റി. റീടേക്കിന്റെ ആവശ്യമുണ്ടായില്ല. ഉള്ളില്‍ മമ്മൂക്കയെ പോലെ ഒരാളാണല്ലോ കെട്ടിപ്പിടിക്കുന്നത് എന്നൊരു തോന്നലുണ്ടായിരുന്നു. അത് രസമുള്ള വര്‍ക്കായിരുന്നു. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും വല്ലാത്തൊരു അടുപ്പമുണ്ടാക്കിയിരുന്നു,’ ഇര്‍ഷാദ് പറഞ്ഞു.
ഭഗവാന്‍ ദാസന്റെ രാമരാജ്യമാണ് ഒടുവില്‍ പുറത്തുവന്ന ഇര്‍ഷാദിന്റെ ചിത്രം. ടി.ജി. രവി, അക്ഷയ് രാധാകൃഷ്ണന്‍, നന്ദന രാജന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെയ്സണ്‍ കല്ലടയില്‍ നിര്‍മിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് റഷീദ് പറമ്പില്‍ ആണ്. ഫെബിന്‍ സിദ്ധാര്‍ഥ് കഥയും തിരക്കഥയും ഒരുക്കിയ ചിത്രത്തില്‍ പ്രശാന്ത് മുരളി, മണികണ്ഠന്‍ പട്ടാമ്പി, വശിഷ്ട് വസു, റോഷ്‌ന ആന്‍ റോയ്, നിയാസ് ബക്കര്‍, വിനോദ് തോമസ്, വരുണ്‍ ധാര തുടങ്ങിയവരും അഭിനയിച്ചിരുന്നു.
Content Highlight: irshad about the experience with mammootty in varsham movie