Film News
ഇന്നത്തെ ഇന്ത്യയില്‍ രാമനെ മോശമായി ചിത്രീകരിച്ച ഒരു സിനിമക്കും സെന്‍സര്‍ കിട്ടില്ല: ഇര്‍ഷാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 19, 08:04 am
Wednesday, 19th July 2023, 1:34 pm

ഇന്നത്തെ കാലത്ത് രാമനെ മോശമായി ചിത്രീകരിച്ച സിനിമക്ക് സെന്‍സര്‍ കിട്ടില്ലെന്ന് നടന്‍ ഇര്‍ഷാദ്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ അങ്ങനെ ഒരു ചിത്രമെടുത്താല്‍ സെന്‍സര്‍ ചെയ്ത് കിട്ടാന്‍ പാടാണെന്നും ഇര്‍ഷാദ് പറഞ്ഞു. ഭഗവാന്‍ ദാസന്റെ രാമരാജ്യം എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലായിരുന്നു ഇര്‍ഷാദിന്റെ പരാമര്‍ശം. ചിത്രത്തില്‍ രാമനെ മോശമായാണോ ചിത്രീകരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

‘ഇന്നത്തെ കാലത്ത് രാമനെ മോശമായി ചിത്രീകരിച്ച ഒരു സിനിമക്കും സെന്‍സര്‍ കിട്ടില്ല എന്നറിയാമോ. ഈ പടത്തിന് U/A സര്‍ട്ടിഫിക്കറ്റാണ്. ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സ്ഥലത്തൊക്കെ കട്ടുകള്‍ വന്നിട്ടുണ്ട്. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ ഇത്തരം സിനിമകളെടുക്കുകയും അത് സെന്‍സര്‍ ചെയ്ത് കിട്ടുവാനും വലിയ പാടാണ്,’ ഇര്‍ഷാദ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ജൂലൈ 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ടി.ജി. രവി, അക്ഷയ് രാധാകൃഷ്ണന്‍, നന്ദന രാജന്‍, ഇര്‍ഷാദ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെയ്‌സണ്‍ കല്ലടയില്‍ നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് റഷീദ് പറമ്പില്‍ ആണ്. ഫെബിന്‍ സിദ്ധാര്‍ഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ശിഹാബ് ഓങ്ങല്ലൂര്‍ ആണ്.

പ്രശാന്ത് മുരളി, മണികണ്ഠന്‍ പട്ടാമ്പി, വശിഷ്ട് വസു, റോഷ്ന ആന്‍ റോയ്, നിയാസ് ബക്കര്‍, വിനോദ് തോമസ്, വരുണ്‍ ധാര തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുന്ന ഭഗവാന്‍ ദാസന്റെ രാമരാജ്യത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് വിഷ്ണു ശിവശങ്കര്‍ ആണ്.

Content Highlight: irshad about bhagavan dasante rama rajyam