ന്യൂറോ എന്‍ഡ്രോകൈന്‍ കാന്‍സര്‍ ബാധിച്ച് ബോളിവുഡില്‍ നി്ന്നും അവധിയെടുത്ത നടനാണ് ഇര്‍ഫാന്‍ ഖാന്‍. രോഗത്തെക്കുറിച്ചും താന്‍ അനുഭവിക്കുന്ന എല്ലാ വൈകാരിക അനുഭവങ്ങളും രോഗത്തിന്റെ പിടിയില്‍ നിന്ന് പുറത്തുവന്നതിനുശേഷം താന്‍ പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രോഗത്തിന്റെ പരിശോധന സമയങ്ങളില്‍ തന്റെ സ്വകാര്യത അതേപടി നിലനിര്‍ത്തണമെന്നും അതിനുശേഷം താന്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴിതാ രോഗാവസ്ഥയില്‍ താന്‍ കടന്നുപോയ നിമിഷങ്ങളെപ്പറ്റി ടൈംസ് ഓഫ് ഇന്ത്യയോട് വിവരിക്കുകയാണ് അദ്ദേഹം.
ALSO READ: പട്ടിയെ കുളിപ്പിക്കലും പരിചരിക്കലുമല്ല പൊലീസിന്റെ പണി; പൊലീസിലെ ദാസ്യപ്പണിക്കെതിരെ പിണറായി വിജയന്‍
“ഞാന്‍ ഒരു ട്രയല്‍ ആന്റ് എറര്‍ കളിയുടെ ഭാഗമായിരിക്കുകയാണ്. ന്യൂറോ എന്‍ഡോക്രൈന്‍ എന്ന കാന്‍സര്‍ രോഗത്തിന് വളരെ കുറച്ച് കേസ് സ്റ്റഡികള്‍ മാത്രമേ നടന്നിട്ടുള്ളു.
രോഗത്തിന്റെ സമയത്ത് താന്‍ ചെയ്യേണ്ട ഒരു പ്രധാന കാര്യം രോഗപ്രതിസന്ധിയെ നേരിടുക എന്നതു തന്നെയാണ്. അക്കാര്യത്തില്‍ യാതൊരു ഭയവും എന്നെ സ്വാധീനിക്കാന്‍ പാടില്ല. അതുകൊണ്ടാണ് കുറച്ച് നാള്‍ ആരുടെ മുന്നിലും പ്രത്യക്ഷപ്പെടാന്‍ കൂട്ടാകാതിരുന്നത്”-ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.
ഇപ്പോള്‍ താന്‍ പൂര്‍ണ്ണസ്വാതന്ത്ര്യം അനുഭവിക്കുന്നു. ജീവിതത്തെ ഓരോ നിമിഷവും പുതുമയോടെ അനുഭവിക്കാന്‍ തനിക്ക് കഴിയുന്നു. യഥാര്‍ത്ഥ സ്വാതന്ത്ര്യവും അതിന്റെ രുചിയും ഈ അവസ്ഥയില്‍ തനിക്ക് രുചിക്കാന്‍ കഴിയുന്നതായും അദ്ദേഹം പറയുന്നു.
രോഗത്തിന്റെ പിടിയിലായ ശേഷം ഇതാദ്യമായാണ് ഇര്‍ഫാന്‍ ഖാന്‍ മാധ്യമങ്ങളെ കാണാന്‍ തയ്യാറായിരിക്കുന്നത്.