[]തിരുവനന്തപുരം: ചക്കിട്ടപ്പാറ ഉള്‍പ്പെടെ കോഴിക്കോട് ജില്ലയിലെ ഇരുമ്പയിര്‍ നിക്ഷേപ ഖനനാനുമതിക്ക് അവകാശവാദമുന്നയിച്ച് പൊതുമേഖലാ സ്ഥാപനമായ കുദ്രെമുഖ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു.
2009 ല്‍ തന്നെ തങ്ങള്‍ ഖനനത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നും പൊതുമേഖലാ സ്ഥാപനമെന്ന പരിഗണനപലും നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചെയര്‍മാന്‍ മലയ് ചാറ്റര്‍ജി ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷന് കത്ത് നല്‍കിയത്.
സര്‍ക്കാരിന് കത്ത് ലഭിച്ചിട്ടുണ്ടെന്നും ഉന്നതതല തീരുമാനത്തിന് വിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയ ഖനനാനുമതിയെ കുറിച്ച് വിഡിലന്‍സ് അന്വേഷണം നിര്‍ദേശിച്ച സാഹചര്യത്തില്‍ ഇക്കരാ്യത്തില്‍ എന്ത് നിലപാടെടുക്കുമെന്ന് നിശ്ചയമില്ല.
കോഴിക്കോട് ജില്ലയിലെ 741 ഹെഗ്ടര്‍ ഭൂമിയില്‍ കണ്ടെത്തിയ 7.9 കോടി ടണ്‍ ഇരുമ്പയിര്‍ നിക്ഷേപം ഖനനം ചെയ്യാനുള്ള അനുമതിയാണ് സി.പി.ഐ.എമ്മിലേയും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലേയും ഉന്നതരുടെ അറിവോടെ കര്‍ണാടകയിലെ സ്വകാര്യ കമ്പനിക്ക് നല്‍കിയത്.
കുദ്രെമുഖ് എന്ന പൊതുമേഖലാ സ്ഥാപനം ഉള്‍പ്പെടെ ആറ് കമ്പനികളുടെ അപേക്ഷകള്‍ ഉണ്ടായിരുന്നു. എന്നിട്ടും സ്വകാര്യ കമ്പനിയുടെ അപേക്ഷ മാത്രമാണ് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചത്.
അന്ന് വ്യവസായ വകുപ്പിന്റെ നിലപാട് കേരളത്തിന്റെ ഭൂപ്രകൃതിയെ തകര്‍ക്കുന്ന ഇരുമ്പയിര്‍ ഖനനം പാടില്ലെന്നായിരുന്നു. പക്ഷേ ഇടതു നേതൃത്വം അത് തള്ളി.
പരസ്യ ടെണ്ടറുകളൊന്നും വിളിക്കാതെ തന്നെ കേരളത്തില്‍ ഇത്രയേറെ ഇരുമ്പയിര്‍ നിക്ഷേപമുള്ള കാര്യം പരമാവധി രഹസ്യമാക്കി വയ്ക്കാനായിരുന്നു നിര്‍ദേശം.