എന്റെ മുത്തശ്ശി അവസാന ശ്വാസം വരെ രാജ്യത്തിന് വേണ്ടി നിര്‍ഭയം നിലകൊണ്ടു; രാഹുല്‍ ഗാന്ധി
national news
എന്റെ മുത്തശ്ശി അവസാന ശ്വാസം വരെ രാജ്യത്തിന് വേണ്ടി നിര്‍ഭയം നിലകൊണ്ടു; രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st October 2021, 2:49 pm

 

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ ഇന്ദിരയുടെ സ്മാരകമായ ‘ശക്തി സ്ഥല’ത്തെത്തി പുഷ്പാര്‍ച്ചന നടത്തി കൊച്ചുമകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി.

തന്റെ മുത്തശ്ശി അവസാന ശ്വാസം വരെ രാജ്യത്തിന് വേണ്ടി നിര്‍ഭയം നിലകൊണ്ടുവെന്നും അവരുടെ ജീവിതം തങ്ങള്‍ക്ക് പ്രചോദനമാണെന്നും രാഹുല്‍ പറഞ്ഞു.

സ്ത്രീ ശക്തിയുടെ മികച്ച ഉദാഹരണമാണ് ഇന്ദിര ഗാന്ധിയെന്നും രാഹുല്‍ പറഞ്ഞു.

ഇന്ദിര ഗാന്ധി ശക്തിയെ പ്രതിനിധീകരിച്ചെന്നും ത്യാഗത്തേയും സേവനത്തേയും പ്രതിനിധാനം ചെയ്തെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ എഴുതി.

”ഇന്ത്യയുടെ ഉരുക്കു വനിത, നമ്മുടെ ആദ്യ വനിതാ പ്രധാനമന്ത്രി, യഥാര്‍ത്ഥ ഭാരതരത്ന, ശ്രീമതി ഇന്ദിരാഗാന്ധി, അവരുടെ ചരമവാര്‍ഷികത്തില്‍ ഒരു ലക്ഷം കോടി സല്യൂട്ട്,’ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

1984 ഒക്ടോബര്‍ 31നാണ് തന്റെ തന്നെ സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിര ഗാന്ധി കൊല്ലപ്പെടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

 

Content Highlights: ‘Iron Lady of India’: Cong Pays Tributes to Indira Gandhi on Death Anniversary