| Monday, 14th July 2014, 12:51 pm

സര്‍ക്കാര്‍ യാത്രചെലവ് അനുവദിച്ചില്ല; ഇറോം ഷര്‍മിള ഇത്തവണയും കോടതിയിലെത്തിയേക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: ഇത്തവണയും ##ഇറോം ഷര്‍മിള കോടതിയില്‍ ഹാജരാകുമോ എന്ന് സംശയം. ജൂലൈ 17നാണ് ഷര്‍മിളയ്ക്ക് കോടതിയില്‍ ഹാജരാകേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെയും യാത്രാ ചെലവ് അനുവദിക്കാത്തത് കാരണമാണ് അവര്‍ക്ക് ഹാജരാകാന്‍ കഴിയാത്തത്.

മുമ്പ് രണ്ട് തവണ പണമില്ലാത്തതിന്റെ പേരില്‍ ഇറോം ഷര്‍മിള കോടതിയില്‍ ഹാജരായിരുന്നില്ല. എന്നാല്‍ ഇതിനിടയ്ക്ക് ഒരു തവണ അവര്‍ കോടതിയില്‍ ഹാജരായി.

ആത്മഹത്യാശ്രമമെന്ന പേരില്‍ ദല്‍ഹി പോലീസ് എടുത്ത കേസിലാണ് ന്യൂദല്‍ഹി മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഷര്‍മിള ഹാജരാവേണ്ടത്. എന്നാല്‍ താന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും എ.എഫ്.എസ്.പി.എ  എന്ന മര്‍ദ്ദന നിയമത്തിനെതിരെ ഒരു സമരരൂപമെന്ന നിലയിലാണ് നിരാഹാരമനുഷ്ഠിക്കുന്നതെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
[]
പണമില്ലാത്തതിന്റെ പേരില്‍ ഇക്കഴിഞ്ഞ ജനുവരിയിലും മാര്‍ച്ചിലും അവര്‍ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മെയ് 28ന് ഷര്‍മിള മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരായിരുന്നു. മൂന്ന്‌ ദിവസത്തെ യാത്രയ്ക്ക് സര്‍ക്കാരിന് ഒരു ലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപ ചെലവാകും.

ജൂലൈ 17ന് ഇറോം ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് ഉത്തരവ് നല്‍കിയിരുന്നെങ്കിലും ഉദ്യോഗസ്ഥന്‍മാര്‍ക്ക് യാത്രാ തുക അനുവദിച്ചുകിട്ടിയിരുന്നില്ല.

2000 നവംബര്‍ 4 മുതല്‍ എ.എഫ്.എസ്.പി.എക്കെതിരെ മരണം വരെ നിരാഹാരമനുഷ്ഠിച്ചുവരികയാണ് അവര്‍.

We use cookies to give you the best possible experience. Learn more