| Thursday, 14th March 2024, 9:17 pm

ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ചരിത്രം കുറിച്ച് ഐറിഷ് താരം; ആദ്യ അഞ്ചില്‍ ഇന്ത്യന്‍ ആധിപത്യം

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ക്രിക്കറ്റിന്റെ ബാറ്റിങ്ങില്‍ റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ എത്തിയിരിക്കുകയാണ് ഐറിഷ് ബാറ്റര്‍ ഹാരി ടെക്ടര്‍. അയര്‍ലാന്‍ഡിന്റെ മുന്‍നിര ബാറ്ററായ ഹാരി ഇതോടെ മറ്റൊരു ചരിത്രം കൂടിയാണ് കുറിക്കുന്നത്. അയര്‍ലാന്‍ഡിനു വേണ്ടി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ ഇടം നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് താരത്തിന് വന്നുചേര്‍ന്നത്.

ഇതുവരെ താരം 45 ഏകദിന മത്സരങ്ങളിലെ 41 ഇന്നിങ്‌സുളില്‍ നിന്ന് 1747 റണ്‍സാണ് നേടിയത്. 140 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്
49.91 എന്ന് ആവറേജില്‍ 84.3 എന്ന് സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഇതുവരെ ഏകദിനത്തില്‍ അഞ്ച് സെഞ്ച്വറികളാണ് താരം നേടിയത് കൂടാതെ 11 അര്‍ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.

നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ താരത്തിന് 70ാമത്തെ റാങ്കാണ്, ടി-20യില്‍ 93ഉം. ഇതുവരെ താരം അഞ്ച് ടെസ്റ്റ് മത്സരങ്ങളിലെ 10 ഇന്നിങ്‌സില്‍ നിന്നും 370 റണ്‍സാണ് നേടിയത്. 85 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ടെസ്റ്റില്‍ താരത്തിനുണ്ട്. 67 ടി-20 മത്സരത്തില്‍ നിന്നും 1171 റണ്‍സ് ആണ് താരം നേടിയത്. 64 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഫോര്‍മാറ്റില്‍ താരത്തിന് ഉണ്ട്.

മറ്റു രണ്ടു ഫോര്‍മാറ്റുകളെ അപേക്ഷിച്ച് ഏകദിനത്തിലാണ് താരം മികച്ച പ്രകടനം നടത്തിയത്. ഇതോടെ റാങ്കിങ്ങില്‍ നാലാമനായി ഇടം നേടാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

ഏകദിന ക്രിക്കറ്റില്‍ ബാറ്റിങ് റാങ്കിങ്ങില്‍ മുന്നിലുള്ള താരം, ടീം, റാങ്ക്

ബാബര്‍ അസം – പാകിസ്ഥാന്‍ – 1

ശുഭ്മന്‍ ഗില്‍ – ഇന്ത്യ – 2

വിരാട് കോഹ്‌ലി – ഇന്ത്യ – 3

ഹാരി ടെക്ടര്‍ – അയര്‍ലാന്‍ഡ് – 4

രോഹിത് ശര്‍മ – ഇന്ത്യ – 5

ഏകദിന റാങ്കിങ്ങില്‍ നാലാമത് എത്തി അയര്‍ലാന്‍ഡിന്റെ താരം പ്രശംസ അര്‍ഹിക്കുമ്പോള്‍ ആദ്യ അഞ്ചില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും ആധിപത്യം തുടരുകയാണ്. രണ്ടാമത് ആയിട്ടുള്ള ഗില്ലും മൂന്നാമത് ആയിട്ടുള്ള വിരാടും അഞ്ചാമത് ആയിട്ടുള്ള രോഹിത്തും ഇന്ത്യന്‍ ആധിപത്യത്തിന്റെ തികഞ്ഞ ശക്തികളാണ്.

Content Highlight: Irish star on history in ODI batting rankings

Latest Stories

We use cookies to give you the best possible experience. Learn more