അയര്‍ലന്‍ഡ്: 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങള്‍ക്ക് നഷ്ടപ്പെട്ട കടല്‍തീരം അറ്റ്‌ലാന്റിക് സമുദ്രം ഒറ്റ രാത്രി കൊണ്ട് ് തിരിച്ച് നല്‍കിയതു കണ്ട് സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് പടിഞ്ഞാറന്‍ അയര്‍ലന്‍ഡിലെ അഷില്‍ ദ്വീപ് നിവാസികള്‍.
1984ലാണ് അഷില്‍ ദ്വീപിലെ ദ്വോങ് തീരത്തെ മണല്‍ മുഴുവന്‍ കടുത്ത കൊടുങ്കാറ്റിനേയും പേമാരിയേയും തുടര്‍ന്ന് കടലെടുത്തത്. ശക്തമായ കടലാക്രമണത്തില്‍ ടണ്‍ കണക്കിന് മണല്‍ നഷ്ടമായതോടെ കുറച്ച് പാറകള്‍ മാത്രമാണ് ബീച്ചില്‍ അവശേഷിച്ചത്. ഇതോടെ സൗന്ദര്യം നഷ്ടപ്പെട്ട തീരത്തെ സഞ്ചാരികള്‍ കൈവിടുകയും ചെയ്തു.
എന്നാല്‍ നഷ്ടപ്പെട്ടതെല്ലാം ഇപ്പോള്‍ ഒറ്റ രാത്രികൊണ്ട് ഇവര്‍ക്ക് തിരിച്ച് ലഭിച്ചിരിക്കുകയാണ്. ശക്തമായ വേലിയേറ്റമുണ്ടായപ്പോള്‍ 300 മീറ്ററും മണല്‍ വിരിക്കപ്പെടുകയുമാായിരുന്നു. 10 ദിവസം ഇത് ആവര്‍ത്തിച്ചോടെ തീരം ഇന്ന് പൂര്‍വാധികം സുന്ദരമായിരിക്കുന്നു. തീരത്ത് ടുറിസം വീണ്ടും ശക്തമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.