| Sunday, 31st December 2023, 9:52 pm

ബൗളിങ്ങില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ അവനെ കൊണ്ടുവരണം: ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരെയായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ഇന്നിങ്സിനും 32 റണ്‍സിനുമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഇതോടെ 2024 ജനുവരി മൂന്നിന് കേപ്പ് ടൗണില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്. സൗത്ത് ആഫ്രിക്കയോട് അവരുടെ തട്ടകത്തില്‍ ഇതുവരെ ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചില്ലെന്ന പേര് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്നത് മറ്റൊരു പ്രത്യേകതയാണ്. എന്നാല്‍ അടുത്ത മത്സരത്തിലെ വിജയത്തിന് ഇന്ത്യന്‍ ബൗളിങ്ങില്‍ മാറ്റം വരുത്തണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

രവീന്ദ്ര ജഡേജ ഫിറ്റ് ആണെങ്കില്‍ ഉടന്‍തന്നെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തണമെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്. സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ പരിക്കു മൂലം ജഡേജക്ക് കളിക്കാന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ കേപ് ടൗണില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ ടെസ്റ്റില്‍ ജഡേജയുടെ സേവനം ആവശ്യമാണെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്. മാത്രമല്ല രവിചന്ദ്ര അശ്വിന് പ്രതീക്ഷിച്ച തരത്തിലുള്ള പ്രകടനം പുറത്തെടുക്കാനും കഴിഞ്ഞില്ലായിരുന്നു. ഫേസ് ബൗളറായ പ്രസീദ് കൃഷ്ണക്കും തിളങ്ങാന്‍ കഴിഞ്ഞില്ല.

സൗത്ത് ആഫ്രിക്കന്‍ സാഹചര്യങ്ങളില്‍ ജഡേജക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയും എന്നും ഇര്‍ഫാന്‍ പത്താന്‍ അഭിപ്രായപ്പെട്ടിരുന്നു.

‘രവീന്ദ്ര ജഡേജ ഫിറ്റ്‌നസ് തിരിച്ചെടുത്താല്‍ ടീമില്‍ തിരിച്ചെത്തണം. ബൗളിങ്ങില്‍ നിങ്ങള്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രസീദ് കൃഷ്ണയായിരിക്കും അത്. എന്നാല്‍ നെറ്റ് പ്രാക്ടീസില്‍ അവന്‍ കൂടുതല്‍ ആത്മവിശ്വാസം കാണിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. അതിനാല്‍ രണ്ടാം ടെസ്റ്റിലും അദ്ദേഹത്തെ പിന്തുണക്കണം,’ഇര്‍ഫാന്‍ പത്താന്‍ അഭിപ്രായപ്പെട്ടു.

ആദ്യ ഇന്നിങ്‌സില്‍ പ്രസീദ് കൃഷ്ണ ഒരു വിക്കറ്റ് മാത്രമാണ് നേടിയതെങ്കിലും മികച്ച പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്. ജനുവരി മൂന്നിനാണ് സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം മത്സരം.

Content Highlight: Irfan Pathan wants to bring Ravindra Jadeja in the second Test

We use cookies to give you the best possible experience. Learn more