| Friday, 3rd May 2024, 4:53 pm

സമ്മര്‍ദത്തില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ അവന് മാത്രമേ കഴിയൂ, അവന്‍ എപ്പോഴും മുന്നിലാണ്: ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ വമ്പന്‍ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്ലെയ് ഓഫ് സാധ്യതകള്‍ നിലനിര്‍ത്താനായി ഫ്രാഞ്ചൈസികള്‍ മികച്ച പ്രടനമാണ് പുറത്തെടുക്കുന്നത്. നിലവില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് 16 പോയിന്റുമായി മുന്നില്‍.

എന്നാല്‍ 17ാം സീസണില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയ ടീമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. പക്ഷെ ടീമിന് 10 മത്സരത്തില്‍ നിന്ന് 3 മത്സരം മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. നിലവില്‍ ടീം ഏറ്റവും അവസാനമാണ്.

വിരാട് കോഹ്‌ലിയുടെ മികച്ച പ്രകടനം ഉണ്ടെങ്കിലും ടീമിന് വിജയിക്കാന്‍ സാധിക്കാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ടി-20 ലോകകപ്പിന് മുന്നോടിയായി വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

‘സമ്മര്‍ദത്തില്‍ തലയുയര്‍ത്തി രാജാവിനെപ്പോലെ നില്‍ക്കുന്നത് അവന്‍ മാത്രമാണ്. എന്നെ വിശ്വസിക്കൂ, ടി-20 ലോകകപ്പില്‍ വിരാട് ഇന്ത്യക്കായി അവസാനം വരെ പോരാടുന്ന ഒരു നിമിഷം ഉണ്ടാകും,’ സ്റ്റാര്‍ സ്പോര്‍ട്സില്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

2022ലെ ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 53 പന്തില്‍ 82 റണ്‍സ് നേടിയ കോഹ്‌ലിയുടെ പ്രകടനം പത്താന്‍ ചൂണ്ടിക്കാണിച്ചു.

‘ചെയിസിങ്ങിന്റെ കാര്യത്തില്‍, നിങ്ങള്‍ എല്ലായ്‌പ്പോഴും വിരാടിന്റെ പേര് തെരഞ്ഞെടുക്കും. ഏറ്റവും തീവ്രമായ സാഹചര്യങ്ങളില്‍ മുന്നില്‍ വരുന്ന മികച്ച പേരുകളില്‍ ഒരാളാണ് അദ്ദേഹം. ആളുകള്‍ക്ക് അവന്റെ സ്ട്രൈക്ക് റേറ്റില്‍ സംശയമുണ്ട്, പക്ഷേ അവന്‍ ലക്ഷ്യങ്ങള്‍ പിന്തുടരുന്ന രീതി നോക്കൂ, അവനെക്കാള്‍ വലിയ ഒരു പേര് നിങ്ങള്‍ക്ക് കണ്ടെത്താനാവില്ല, അതിനാല്‍ വിരാടിനെ ഒരിക്കലും വിലകുറച്ച് കാണേണ്ട,’ മുന്‍ ഓള്‍റൗണ്ടര്‍ വാഡ്‌സണ്‍ പറഞ്ഞു.

Content Highlight: Irfan Pathan Talking About Virat Kohli

Latest Stories

We use cookies to give you the best possible experience. Learn more