ടി-20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ മത്സരം അരങ്ങേറുന്നത്. മത്സരത്തില്‍ വിജയം ലക്ഷ്യമിട്ടാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഇറങ്ങുന്നത്.
ബൗളര്‍മാരെ പിന്തുണക്കുന്ന പിച്ചില്‍ എന്ത് സംഭവിക്കും എന്ന ആകാംക്ഷയിലാണ് ആരാധകരും. മത്സരത്തിന് മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. മത്സരം വിജയിക്കുന്നതില്‍ വിരാട് നിര്‍ണായകമാണെന്നാണ് താരം പറഞ്ഞു.
‘വിരാട് കോഹ്‌ലി സ്‌ട്രൈക്ക് റേറ്റില്ല അവന്റെ ലക്ഷ്യം, വിരാട് സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാതെ റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ന്യൂയോര്‍ക്കിലെ പിച്ച് ബാറ്റിങ്ങിന് അനുയോജ്യമല്ല, അതുകൊണ്ട് അവന്റെ പ്രകടനം നിര്‍മായകമായിരിക്കും ഏറ്റവും,’ ഇര്‍ഫാന്‍ പത്താന്‍ സ്റ്റാര്‍ സ്‌പോര്‍ടസിനോട് പറഞ്ഞു.
ടി-20 ലോകകപ്പിന് മുന്നോടിയായി ജൂണ്‍ ഒന്നിന് നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 60 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. എന്നാല്‍ മത്സരത്തില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് ഇറങ്ങിയിട്ടില്ലായിരുന്നു.
2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Irfan Pathan Talking About Virat Kohli