ഇന്നലെ നടന്ന ഐ.പി.എല്ലില്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരു റണ്‍സിനാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. 2024ലില്‍ രാജസ്ഥാന്‍ തങ്ങളുടെ രണ്ടാം തോല്‍വിയാണ് വഴങ്ങുന്നത്.
ഇന്നലെ നടന്ന ഐ.പി.എല്ലില്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരു റണ്‍സിനാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. 2024ലില്‍ രാജസ്ഥാന്‍ തങ്ങളുടെ രണ്ടാം തോല്‍വിയാണ് വഴങ്ങുന്നത്.
ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് ആണ് നേടിയത്. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.
The SRH bowlers kept their nerves till the end and clinched a crucial victory. 🟠👏#SRHvRR #CricketTwitter #IPL2024 pic.twitter.com/kMs1JrYuOR
— Sportskeeda (@Sportskeeda) May 2, 2024
49 പന്തില്‍ 77 നേടിയ റിയാന്‍ പരാഗും നിര്‍ണായകമായി. എട്ട് ഫോറുകളും നാല് സിക്‌സുകളുമാണ് പരാഗ് അടിച്ചെടുത്തത്. 157.14 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
കഴിഞ്ഞ സീസണുകളില്‍ മോശം പ്രകടനം കാഴ്ചവെച്ച പരാഗിന്റെ വമ്പന്‍ തിരിച്ചുവരവായിരുന്നു 2024ലില്‍. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരം ഇപ്പോള്‍ ടീമിന്റെ പ്രധാന ബാറ്ററാണ്.
ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
‘വര്‍ഷങ്ങളോളം റണ്‍സ് നേടിയില്ലെങ്കിലും അവന്റെ കഴിവ് പരിഗണിച്ച് രാജസ്ഥാന്‍ അവനെ നിലനിര്‍ത്തി. ഫ്രാഞ്ചൈസിക്ക് വേണ്ടി 400ലധികം റണ്‍സ് നേടുന്നത് ഇതാദ്യമാണ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ ടാര്‍ഗെറ്റുചെയ്തു, പക്ഷേ വിട്ടുകൊടുക്കാത്തതിന്റെ ക്രെഡിറ്റ് അവന്‍ അര്‍ഹിക്കുന്നു. ഒടുവില്‍ പരാഗ് രാജസ്ഥാന് വേണ്ടി തകര്‍ക്കുകയാണ്. മധ്യ ഓവറുകളില്‍ ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതില്‍ അവന്‍ നിര്‍ണായകമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവന്‍ നൂറ് ശതമാനം ഇന്ത്യയെ പ്രതിനിധീകരിക്കും,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
Content Highlight: Irfan Pathan Talking About Riyan Parag