അവര്‍ പ്ലേ ഓഫില്‍ എത്തില്‍ മറ്റ് മൂന്ന് പേര്‍ക്കും ഭീഷണി: ഇര്‍ഫാന്‍ പത്താന്‍
Sports News
അവര്‍ പ്ലേ ഓഫില്‍ എത്തില്‍ മറ്റ് മൂന്ന് പേര്‍ക്കും ഭീഷണി: ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th May 2024, 3:03 pm

2024 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പ്ലേയോഫിയിലേക്കുള്ള നിര്‍ണായക മത്സരത്തിന് ഒരുങ്ങുകയാണ്. ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആണ് മത്സരം. നടക്കാനിരിക്കുന്നത്.

മത്സരത്തില്‍ ആദ്യം റോയല്‍ ചലഞ്ചേഴ്സ് ബാറ്റ് ചെയ്യുകയാണെങ്കില്‍ ചെന്നൈയെ 18 റണ്‍സിന് തോല്‍പ്പിക്കണം. ആദ്യം ബോള്‍ എറിയുകയാണെങ്കില്‍ 18.1 ഓവറില്‍ ചെന്നൈയെ തകര്‍ക്കണം. എന്നാല്‍ മാത്രമേ റോയല്‍ ചലഞ്ചേഴ്സിന് പ്ലേഓഫിലേക്ക് എത്താന്‍ സാധിക്കൂ. എന്നാല്‍ ബെംഗളൂരു പ്ലേ ഓഫില്‍ എത്തിയാല്‍ മറ്റ് ടീമുകള്‍ക്ക് വലിയ ഭീഷണിയാമെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്.

‘വലിയ മത്സരങ്ങള്‍ എങ്ങനെ ജയിക്കണമെന്ന് ചെന്നൈ സൂപ്പര്‍ കിങ്സിന് അറിയാം, പക്ഷേ ബെംഗളൂരു ശക്തരാണ്. അവരുടെ ബാറ്റര്‍മാര്‍ റണ്‍സ് നേടുന്നു, ബൗളര്‍മാര്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തുന്നു. അവര്‍ രണ്ട് സ്പിന്നര്‍മാരെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മുഹമ്മദ് സിറാജ് വിക്കറ്റ് പട്ടികയില്‍ തിരിച്ചെത്തി.

‘ആര്‍.സി.ബി പ്ലേ ഓഫില്‍ എത്തിയാല്‍ ഹൈദരബാദ്, കൊല്‍ക്കത്ത, രാജസ്ഥാന്‍ എന്നീ ടീമുകള്‍ പിന്നില്‍ നില്‍ക്കും കാരണം അവര്‍ എന്തിനും സജ്ജരാണ്. വിരാട് കോഹ്‌ലി 17-ാം സീസണില്‍ ഇതിനകം തന്നെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ട്. മറ്റ് ബാറ്റര്‍മാരും റണ്‍സ് വാരിക്കൂട്ടുന്നു,’സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 9 വിജയവും മൂന്നു തോല്‍വിയുമായി കൊല്‍ക്കത്ത 19 പോയിന്റിന് മുന്നിലാണ്. രാജസ്ഥാന്‍ റോയല്‍സ് 13 മത്സരങ്ങളില്‍ നിന്ന് എട്ടു വിജയവും 5 തോല്‍വിയുമായി 16 പോയിന്റോടെ രണ്ടാം സ്ഥാനത്തും, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 13 മത്സരങ്ങളില്‍ നിന്ന് അഞ്ച് തോല്‍വിയുമായി 15 പോയിന്റോടെ മൂന്നാം സ്ഥാനവും ഉറപ്പിച്ചു.

 

 

Content Highlight: Irfan Pathan Talking About RCB In 2024 IPL