Sports News
'അവന്‍ ടൈറ്റന്‍സിന്റെ സമ്പൂര്‍ണ പാക്കേജാണ്'; ഗുജറാത്തിന്റെ രക്ഷകനെ വെളിപ്പെടുത്തി ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 18, 03:20 am
Thursday, 18th April 2024, 8:50 am

ഇന്നലെ നടന്ന ഐ.പി.എല്ലില്‍ മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് ഗുജറാത്തിനെതിരെ ആറ് വിക്കറ്റിന്റെ അനായാസ വിജയം. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ക്യാപിറ്റല്‍സ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 17.3 ഓവറില്‍ 89 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ദല്‍ഹി 8.5 ഓവറില്‍ നാലു വിറ്റ നഷ്ടത്തില്‍ 92 റണ്‍സ് നേടി അനായാസം വിജയിക്കുകയായിരുന്നു. കാപ്പിറ്റല്‍സിനു വേണ്ടി ജേക് ഫ്രേസര്‍ 10 പന്തില്‍ 20 റണ്‍സും ഷായി ഹോപ്പ് 10 പന്തില്‍ 19 റണ്‍സ് ക്യാപ്റ്റന്‍ റിഷബ് പന്ത് 11 പന്തില്‍ 16 റണ്‍സ് നേടി ടീമിനെ വിജയത്തില്‍ എത്തിച്ചു.

ഇതോടെ സീസണില്‍ ഗുജറാത്ത് മൂന്ന് വിജയങ്ങളും 4 തോല്‍വികളുമാണ് ഉള്ളത്. ശേഷിക്കുന്ന കളികളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ടീമിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

‘ഞാന്‍ ഗുജറാത്തില്‍ നിന്നാണ്, അതിനാല്‍ ഫ്രാഞ്ചൈസിയുമായി വൈകാരിക ബന്ധമുണ്ട്. ഇനിയുള്ള മത്സരങ്ങള്‍ ജയിക്കാന്‍ കഴിയുന്ന കളിക്കാര്‍ അവര്‍ക്കുണ്ട്. ശേഷിക്കുന്ന മത്സരങ്ങളില്‍ അവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എനിക്ക് തോന്നുന്നു,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ടൈറ്റന്‍സിന്റെ മികച്ച താരമായ റാഷിദ് ഖാനെയും പത്താന്‍ പ്രശംസിച്ചിരുന്നു. ആറ് കളികളില്‍ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം തന്റെ ബൗളിങ് പ്രകടനത്തില്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ് ആഗ്രഹിക്കുന്നു.

‘ഖാന്‍ ഷെയ്ബ് അവരുടെ ഏറ്റവും വലിയ താരമാണ്. ഐ.പി.എല്‍ 2022ല്‍ അവരോടൊപ്പം ചേര്‍ന്നത് മുതല്‍ അദ്ദേഹം ആവേശഭരിതനാണ്. ബാറ്റ് ഉപയോഗിച്ച് റണ്‍സ് നേടാനും വിക്കറ്റുകള്‍ വീഴ്ത്താനും റാഷിദിന് കഴിയും. അവന്‍ ടൈറ്റന്‍സിന് ഒരു സമ്പൂര്‍ണ്ണ പാക്കേജാണ്. ടീമിന് വേണ്ടി മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയും,’ ഇര്‍ഫാന്‍ പത്താന്‍ കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Irfan Pathan Talking About Rashid Khan