2024 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പ്ലേയോഫിയിലേക്കുള്ള നിര്‍ണായക മത്സരത്തിന് ഒരുങ്ങുകയാണ്. ഇന്ന് ബെംഗളൂരിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആണ് മത്സരം.
എന്നാല്‍ ചെന്നൈക്ക് പ്ലേ ഓഫിലേക്ക് എത്തണമെങ്കില്‍ എം.എസ്. ധോണിയുടെ സാന്നിധ്യം ആവിശ്യമാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. സീസണില്‍ ഉടനീളം
നിരവധി സിക്സറുകള്‍ അടിച്ച് ടീമിന് വിജയപ്രതീക്ഷ നല്‍കിയ ധോണി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നാണ് പത്താന്‍ പറഞ്ഞത്.
‘നിങ്ങളുടെ കാല്‍മുട്ടിനേറ്റ പരിക്കിനെക്കുറിച്ച് ചിന്തിക്കുന്നത് നിര്‍ത്തുക, അത് മറന്നേക്കൂ. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. ജോലി എങ്ങനെ ചെയ്യണമെന്ന് നിങ്ങള്‍ക്കറിയാം,
ഒന്നോ രണ്ടോ ഓവറുകള്‍ക്ക് പകരം, ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടിയുള്ള മത്സരത്തില്‍ വിജയിക്കാന്‍ ധോണിക്ക് മൂന്നോ നാലോ സ്ഥാനത്ത് ബാറ്റ് ചെയ്യേണ്ടി വരും. ധോണി ഒരിക്കല്‍ക്കൂടി തന്റെ ക്ലാസ് കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,’ പത്താന്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.
മത്സരത്തില്‍ ആദ്യം റോയല്‍ ചലഞ്ചേഴ്‌സ് ബാറ്റ് ചെയ്യുകയാണെങ്കില്‍ ചെന്നൈയെ 18 റണ്‍സിനോ അല്ലെങ്കില്‍ ആദ്യം ബോള്‍ എറിയുകയാണെങ്കില്‍ 18.1 ഓവറിലോ മത്സരം വിജയിച്ചാലെ പ്ലേ ഓഫില്‍ എത്താന്‍ കഴിയൂ.
എന്നാല്‍ ആക്യുവെതര്‍ പറയുന്നതനുസരിച്ച് ചിന്നസ്വാമിയില്‍ ഇന്ന് ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് 73% സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മഴ കാരണം ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിച്ചാല്‍ ആര്‍.സി.ബിക്ക് പ്ലേ ഓഫ് നഷ്ടപ്പെടും.
Content Highlight: Irfan Pathan Talking About MS Dhoni