ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ബൗളര്‍ അവനാണ്: ഇര്‍ഫാന്‍ പത്താന്‍
Sports News
ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ബൗളര്‍ അവനാണ്: ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th June 2024, 4:18 pm

പാകിസ്ഥാനെ 6 റണ്‍സിന് പരാജയപ്പെടുത്തി ടി-20 ലോകകപ്പില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. വമ്പന്‍ പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനാണ് പാകിസ്ഥാന് സാധിച്ചത്.

ഇന്ത്യയെ വിജയത്തിലെത്തിച്ചത് പേസര്‍ ജസ്പ്രീത് ബുംറയുടെ ഐതിഹാസിക് പ്രകടനമാണ്. നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഡെത് ഓവറില്‍ ജസ്പ്രീത് മിന്നും പ്രകടനമാണ് താരം കാഴ്ചവച്ചത്.

മിര്‍ണായകമായ 19ാം ഓവറില്‍ മൂന്ന് റണ്‍സ് വഴങ്ങി ഇഫ്തിഖര്‍ അഹമ്മദിന്റെ വിക്കറ്റും താരം നേടിയിരുന്നു. കളിയിലെ താരവും ബുംറയായിരുന്നു. താരത്തിന്റെ ഈ മിന്നും പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

‘ജസ്പ്രീത് ബുംറ തന്റെ അവസാന രണ്ട് ഓവര്‍ എറിയുന്നതിന് മുമ്പ് കമന്ററി ബോക്‌സില്‍, ഞാന്‍ പറഞ്ഞത് അവന്‍ ഇന്ത്യന്‍ ബാങ്കാണ്, അവന്‍ വളരെ സുരക്ഷിതനാണ്, അവന്‍ എത്ര മികച്ച ബൗളറാണ്, അവന്‍ എപ്പോള്‍ വേണമെങ്കിലും പന്തെറിയാന്‍ വരുമെന്നുമാണ്. അവന്‍ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ബൗളറാണ്. ആരും അവന്റെ അടുത്ത് എത്തില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഏറ്റവും മികച്ച ബൗളറാണ് അവന്‍,’ ഇര്‍ഫാന്‍ പത്താന്‍.

താരത്തിന് പുറമേ ഹര്‍ദിക് പാണ്ഡ്യ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും പട്ടേല്‍ 11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി. അവസാന ഓവര്‍ ഹര്‍ഷല്‍ പട്ടേല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

നിലവില്‍ ഗ്രൂപ്പ് എയില്‍ പോയിന്റൊന്നും നേടാതെ രണ്ട് തോല്‍വിയുമായി പാകിസ്ഥാന്‍ നാലാമതാണ്. അതേസമയം ഇന്ത്യ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ വിജയിച്ച് എ ഗ്രൂപ്പില്‍ നാല് പോയിന്റും +1.455 നെറ്റ് റണ്‍റേറ്റുമായി ഒന്നാമത്. ജൂണ്‍ 12 ന് അമേരിക്കയാണ് ഇന്ത്യയുടെ അടുത്ത എതിരാളി.

 

Content Highlight: Irfan Pathan Talking About Jasprit Bumrah