ബറോഡ: ഇന്ത്യന്‍ ക്രിക്കറ്റിനു കപില്‍ദേവിനു ശേഷം ലഭിച്ച ഓള്‍റൗണ്ടറെന്നായിരുന്നു ഇര്‍ഫാന്‍ പത്താനെ ലോകം വിശേഷിപ്പിച്ചിരുന്നത്. വെറും വിശേഷണം ആയിരുന്നില്ല അത് തന്റെ പ്രതിഭകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന് വിജയങ്ങളിലേക്ക് നയിച്ച മികച്ച താരം കൂടിയായിരുന്നു ഇര്‍ഫാന്‍.
Also Read: നവംബര്‍ 8; കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് ബി.ജെ.പി
ചിരവൈരികളായ പാകിസ്ഥാനോട് അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ആദ്യ ഓവറില്‍ ഹാട്രിക് നേടിയ പത്താന്റെ ഇന്നിങ്‌സ് ക്രിക്കറ്റാരാധകര്‍ മറന്നിട്ടുണ്ടാകില്ല. സൗരവ് ഗാംഗുലി നായകനായിരുന്ന കാലത്ത ഓപ്പണിങ് ബൗളറും വണ്‍ഡൗണ്‍ ബാറ്റ്‌സ്മാനുമായിരുന്നു പത്താന്‍.
ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമായിരുന്ന പത്താന്റെ ടീമില്‍ നിന്നുള്ള പുറത്താകല്‍ വളരെ പെട്ടെന്നായിരുന്നു. പല താരങ്ങളും പത്താന്‍ ടീമില്‍ നിന്നും പുറത്താകാനുള്ള കാരണമായി ചൂണ്ടികാണിക്കപ്പെട്ടിരുന്നു. ഇന്നും പത്താന്റെ പതനം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയുമാണ്.
എന്നാല്‍ തനിക്കു പറ്റിയതെന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തന്റെ കരിയര്‍ തകര്‍ത്തത് പരിക്കാണെന്നാണ് താരം പറയുന്നത്. “ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഇന്ത്യയുടെ തോല്‍വിയ്ക്ക് ശേഷം ഞങ്ങള്‍ ആ രാത്രിതന്നെ ഇന്ത്യയിലേക്ക് തിരിച്ചു. രണ്ട് ദിവസ്സങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ മൂന്ന് ദിവസം കളിച്ചു. മൂന്നാമത്തെ ദിവസം ഞാന്‍ ബറോഡയ്ക്ക് വിമാനം കയറി. പിറ്റേ ദിവസം മുതല്‍ കര്‍ണാടകയ്ക്കെതിരെ രഞ്ജി ട്രോഫി കളിച്ചു.”
Dont Miss: ചിരി പടര്‍ത്താന്‍ കാരണമായതില്‍ സന്തോഷം; ട്രോളുകള്‍ക്ക് മറുപടിയുമായി ചിന്ത ജെറോം
“ഞാന്‍ ആ കളിയില്‍ സെഞ്ച്വറി നേടി. 20 ഓവറിനു മുകളില്‍ ഒരു ഇന്നിങ്സില്‍ ഞാന്‍ പന്ത് ചെയ്യുകയും ചെയ്തു. അങ്ങനെ തുടര്‍ച്ചയായി 9 ദിവസം എനിയ്ക്ക് കളിക്കേണ്ടി വന്നു. ഇതേത്തുടര്‍ന്ന് എന്റെ മുട്ടിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. പത്ത് ദിവസത്തിനിടെ ഒരു അന്താരാഷ്ട്ര മത്സരം. തിരിച്ച് ഇന്ത്യയിലേക്ക് വരുന്നു. പിന്നെ 3 ദിവസത്തെ കളി. ശേഷം രഞ്ജി ട്രോഫിയില്‍ കളിക്കുന്നു. അവിടെവച്ച് എനിക്ക് മുട്ടിന് പരിക്കേല്‍ക്കുന്നു. ഏത് ക്രിക്കറ്റ് താരമാണ് ഇങ്ങനെ കളിക്കുന്നത്.? ആരുംതന്നെ തുടര്‍ച്ചയായ 7 ദിവസം ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ കളിക്കുമോ? അത്രത്തോളമുണ്ടായിരുന്നു എന്റെ അര്‍പ്പണബോധം. പക്ഷെ നിര്‍ഭാഗ്യമെന്ന് പറയട്ടെ പരിക്ക് എന്നെ തകര്‍ത്തു കളഞ്ഞു.” താരം പറഞ്ഞു.
“എപ്പോഴും ഊര്‍ജ്ജ്വസ്വലനായിരിക്കാന്‍ എനിക്കു കഴിയും. അതുകൊണ്ടുതന്നെ എന്നെ ആളുകള്‍ “പവര്‍ഹൗസ്” എന്ന് വിളിച്ചിരുന്നു. പക്ഷെ അമിതമായ ജോലിഭാരം എന്നെ വല്ലാതെ ഉലച്ചിരുന്നു. അമിതഭാരം എറ്റെടുത്തതിന്റെ പരിണിതഫലമായിരിക്കാം ഇത്. ഞാന്‍ സഹായം ആവശ്യപ്പെട്ടിരുന്നു. പക്ഷെ എവിടെ നിന്നും എനിക്കത് ലഭിച്ചില്ല.” താരം പറഞ്ഞു.