| Thursday, 13th May 2021, 7:17 pm

എന്റെ ട്വീറ്റുകള്‍ മാനവികതയ്ക്കും രാജ്യത്തിനും വേണ്ടിയാണ് വെറുപ്പ് പ്രചരിപ്പിക്കാനല്ല; കങ്കണയുടെ വിദ്വേഷ പോസ്റ്റിന് മറുപടിയുമായി ഇര്‍ഫാന്‍ പത്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കങ്കണയ്ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. ‘ഇന്ത്യയെ ഏറ്റവും ഉയര്‍ന്ന നിലയില്‍ പ്രതിനിധീകരിച്ച ഒരാളെന്ന നിലയില്‍ എന്റെ ട്വീറ്റുകള്‍ മാനവികതയ്ക്കും രാജ്യത്തിനും വേണ്ടിയാണ്. നേരെമറിച്ച്, വെറുപ്പ് പ്രചരിപ്പിക്കുന്നതിലൂടെ കങ്കണയെപ്പോലുള്ളവരുടെ അക്കൗണ്ടുകള്‍ പൂട്ടിപ്പോകേണ്ടി വരുന്നു.’ എന്നായിരുന്നു പത്താന്റെ പരാമര്‍ശം.

ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന ക്രൂരതകളെ ഒരിക്കലും പിന്തുണക്കില്ല എന്ന പത്താന്റെ ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു വ്യാപക വിദ്വേഷ പ്രചാരണം നടന്നത്.

ഈ ട്വീറ്റ് കങ്കണ തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടക്കുന്ന കോലാഹലങ്ങളെക്കുറിച്ച് പത്താന്‍ നിലപാടെടുത്തില്ല എന്ന തരത്തിലുള്ള ട്വീറ്റായിരുന്നു കങ്കണ സ്റ്റോറിയാക്കിയത്.

ഇതിനെതിരെയാണ് ഇര്‍ഫാന്‍ പത്താന്‍ തന്നെ രംഗത്തെത്തിയത്. തന്റെ ട്വീറ്റുകള്‍ ഒന്നുകില്‍ മനുഷ്യരാശിക്ക് വേണ്ടിയോ രാജ്യത്തുള്ളവര്‍ക്ക് വേണ്ടിയോ ആയിരിക്കുമെന്നാണ് ഇര്‍ഫാന്‍ പറഞ്ഞത്.

ബംഗാള്‍ തെരഞ്ഞെടുപ്പിന് പിന്നാലെ വിദ്വേഷ പ്രചാരണം നടത്തിയ കങ്കണയെ ട്വിറ്റര്‍ ബാന്‍ ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Irfan Pathan responds to Kangana’s hate post

We use cookies to give you the best possible experience. Learn more