2022 ടി-20 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് പാകിസ്ഥാന്‍. സിഡ്നിയില്‍ വെച്ച് നടന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം.
ഈ വിജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത് പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ പ്രകടനമാണ്. സെമിയില്‍ 42 പന്തില്‍ 53 റണ്‍സാണ് ബാബര്‍ നേടിയത്. 126.19 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച ഇന്നിങ്‌സില്‍ ഏഴ് ഫോറാണ് താരം നേടിയത്.
ടൂര്‍ണമെന്റില്‍ ഇതുവരെ നല്ല പ്രകടനം കാഴ്ചവെക്കാത്ത ബാബര്‍ നിര്‍ണായക മത്സരത്തില്‍ തിരിച്ചുവന്നെന്നാണ് ആരാധകര്‍ പറയുന്നത്. ബാബറിനൊപ്പം ഓപ്പണര്‍ മുഹമ്മദ് റിസ്വാന്റെ കൂടി മികച്ച ഇന്നിങ്ങ്‌സിനാണ് സിഡ്‌നി സാക്ഷിയായത്. റിസ്വാന്‍ 43 പന്തില്‍ നിന്നും 43 പന്തില്‍ നിന്നും 57 റണ്‍സ് സ്വന്തമാക്കി.
മത്സര ശേഷം ബാബറിനേയും റിസ്വാനേയും അഭിനന്ദിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ആവശ്യം വന്ന സമയത്ത് റിസ്വാനും ബാബറും അവരുടെ ടീമിനായി നല്ല പ്രകടനം പുറത്തെടുത്തുവെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്. ട്വീറ്റിലൂടെയായിരുന്നു പത്താന്റെ പ്രതികരണം.
അതേസമയം, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 152 റണ്‍സായിരുന്നു നേടിയത്. സൂപ്പര്‍ താരം ഡാരില്‍ മിച്ചലിന്റെ ഇന്നിങ്സായിരുന്നു ന്യൂസിലാന്‍ഡിന് തുണയായത്.
നാല് ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രിദിയാണ് ബൗളിങ്ങില്‍ പാകിസ്ഥാനായി തിളങ്ങിയത്.
CONTENT HIGHLIGHT: irfan pathan praises Rizwan and Babar Azam on Pakistan match against new zealand