കഴിഞ്ഞ ദിവസമായിരുന്നു ഐ.പി.എല്‍ 2023ന് മുന്നോടിയായുള്ള താരലേലം കൊച്ചിയില്‍ വെച്ച് നടന്നത്. ഇതിനോടകം തന്നെ സ്‌റ്റേബിളായ ടീമിനെ വീണ്ടും ശക്തമാക്കാനുറച്ച് ഫ്രാഞ്ചൈസികള്‍ രംഗത്തെത്തിയതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഉയര്‍ന്ന ബിഡ്ഡുകള്‍ക്കായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
ലേലത്തില്‍ മികച്ച നേട്ടമുണ്ടാക്കിയ ടീമുകളിലൊന്നായിരുന്നു മുംബൈ ഇന്ത്യന്‍സ്. സൂപ്പര്‍ താരം കാമറൂണ്‍ ഗ്രീനിനെ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ തുകക്കായിരുന്നു മുംബൈ ടീമിലെത്തിച്ചത്. 17.5 കോടി രൂപയാണ് മുംബൈ താരത്തിനായി മുടക്കിയത്.
The dates & numbers that made a young lanky boy from Perth a cricketing 🌟💙
എന്നാല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് കാണിച്ച ഏറ്റവും വലിയ തെറ്റിനെ കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഏഴാം നമ്പറില്‍ കളിക്കാന്‍ ഉതകുന്ന ഒരു താരത്തെ ടീമിലെത്തിക്കാത്തതിനെയാണ് പത്താന്‍ വിമര്‍ശിക്കുന്നത്.
‘കാമറൂണ്‍ ഗ്രീനിനെ ടീമിലെത്തിച്ചത് മികച്ച തീരുമാനമായിരുന്നു. എന്നാല്‍ ഏഴാം നമ്പറില്‍ കളിക്കാനുള്ള താരമെവിടെ. പ്ലെയിങ് ഇലവനില്‍ ഒരാള്‍ കുറവായിരിക്കും,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചക്കിടെ പത്താന്‍ പറഞ്ഞു.
‘കാമറൂണ്‍ ഗ്രീനിന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ സ്ഥാനം ബാറ്റിങ് ലൈനപ്പില്‍ സ്ഥിരമായിരിക്കും.
അഞ്ചാം നമ്പറില്‍ തിലക് വര്‍മയും ആറാം നമ്പറില്‍ ടിം ഡേവിഡും ഇറങ്ങും. എന്നാല്‍ ഏഴാം നമ്പറില്‍ ആര് ഇറങ്ങും എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല,’ പത്താന്‍ കൂട്ടിച്ചേര്‍ത്തു.
ലേലത്തിന് ശേഷമുള്ള മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്
വിക്കറ്റ് കീപ്പര്‍മാര്‍: ഇഷാന്‍ കിഷന്‍, വിഷ്ണു വിനോദ്.