| Saturday, 4th January 2020, 6:42 pm

വിട... ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇര്‍ഫാന്‍ പഠാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്ത പ്രത്യേക തല്‍സമയ പരിപാടിയിലാണ് പഠാന്‍ വിരമിക്കാനുള്ള തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.

2003ല്‍ തന്റെ 19ാം വയസിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള പഠാന്റെ അരങ്ങേറ്റം. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയായിരുന്നു അത്. ഇന്ത്യയ്ക്കായി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി-20 മത്സരങ്ങളും കളിച്ച താരമാണ് ഇദ്ദേഹം.

2012-ല്‍ ട്വന്റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു ഇര്‍ഫാന്‍ പഠാന്‍ ഏറ്റവും അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. 2013-ല്‍ ഐ.സി.സി ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും കളിച്ചിരുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2006 -ലെ കറാച്ചി ടെസ്റ്റില്‍ ആദ്യ ദിനത്തിലെ ആദ്യ ഓവറില്‍ പഠാന് കുറിച്ച ഹാട്രിക്കാണ് ക്രിക്കറ്റ് പ്രേമികളെ അദ്ദേഹത്തിലേക്കടുപ്പിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു ബൗളറും ആദ്യ ഓവറില്‍ ഇതുവരെ ഹാട്രിക് നേട്ടം കൈവരിച്ചിട്ടില്ല.

ബാറ്റിങിലും ഇര്‍ഫാന്‍ പഠാന്‍ എന്ന ഇടംകയ്യന്‍ മികവ് മുന്‍നിര്‍ത്തി. 2008 ല്‍ അഡ്ലെയ്ഡ് ടെസ്റ്റില്‍ വിരേന്ദര്‍ സെവാഗിനൊപ്പം ഓപ്പണ്‍ ചെയ്ത ഇര്‍ഫാന്‍ പഠാന്‍ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more