ട്വന്റി20 ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവുമായി പാക് താരം മുഹമ്മദ് ഇര്‍ഫാന്‍. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇര്‍ഫാന്‍ നാലോവര്‍ എറിഞ്ഞതില്‍ ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് നേടി. നാലാമത്തെ ഓവറിലെ അവസാനത്തെ പന്തിലാണ് ഇര്‍ഫാന്‍ റണ്‍സ് വഴങ്ങിയത്.
ബാര്‍ബഡോസ് ട്രൈഡന്റ്‌സ് താരമായ ഇര്‍ഫാന്‍ സെയിന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്‌സിനെതിരായ മത്സരത്തിലാണ് പ്രകടനം കാഴ്ചവെച്ചത്. ആദ്യ പന്തില്‍ തന്നെ ക്രിസ് ഗെയിലിനെ പുറത്താക്കിയ ഇര്‍ഫാന്‍ രണ്ടാം ഓവറില്‍ എവിന്‍ ലൂയിസിനെയും പുറത്താക്കി.
ഇര്‍ഫാന്‍ എറിഞ്ഞ ഭൂരിഭാഗം പന്തുകളും ബാറ്റില്‍ തൊടാതെ കീപ്പറുടെ കൈകളിലെത്തുകയായിരുന്നു.
അതേസമയം മത്സരത്തില്‍ ബാര്‍ബഡോസ് ട്രൈഡന്റ്‌സ് പരാജയപ്പെട്ടു. 0.25 ഇക്കണോമി റേറ്റ് കാഴ്ച വെച്ച ഇര്‍ഫാന്റെ സ്‌പെല്‍ കഴിഞ്ഞയുടന്‍ സെയിന്റ് കിറ്റ്‌സ് ആഞ്ഞടിക്കുകകയായിരുന്നു.