Memoir
'എങ്ങനെ ഈ പുതുവര്‍ഷത്തെ വരവേല്‍ക്കുമെന്നറിയില്ല'; വേദനയായി ഇര്‍ഫാന്‍ ഖാന്റെ ഭാര്യയുടെ കുറിപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 31, 02:38 pm
Thursday, 31st December 2020, 8:08 pm

ന്യൂദല്‍ഹി: പുതുവര്‍ഷാഘോഷത്തിനിടെ വിടപറഞ്ഞ നടന്‍ ഇര്‍ഫാന്‍ ഖാനെക്കുറിച്ച് ഭാര്യ സുതപ ശിക്തറുടെ കുറിപ്പ്. ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത പുതുവര്‍ഷത്തെപ്പറ്റിയായിരുന്നു സുതപയുടെ കുറിപ്പ്.

‘2020 എങ്ങനെ ദുരന്തങ്ങളുടെ വര്‍ഷമാണെന്ന് പറയും. നീ ജീവിച്ചിരുന്ന വര്‍ഷമായിരുന്നില്ലേ അത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് നീ എന്നോടൊപ്പമുണ്ടായിരുന്നു. പൂന്തോട്ടമുണ്ടാക്കലും, പക്ഷിക്കൂട് നിര്‍മ്മിക്കാനും നീയുണ്ടായിരുന്നു. എനിക്കറിയില്ല എങ്ങനെയാണ് 2021 നെ വരേവല്‍ക്കേണ്ടതെന്ന്’, സുതപ ഫേസ്ബുക്കിലെഴുതി.

2020 ഏപ്രിലിലാണ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ മരണപ്പെട്ടത്. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു ഇദ്ദേഹം.

ഇദ്ദേഹത്തെ മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഇര്‍ഫാനെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വിദേശത്തായിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് തിരികെയെത്തിയ അദ്ദേഹം അഗ്രേസി മീഡിയം എന്ന ചിത്രത്തില്‍ അഭിനയിച്ചു.

ഇതിനിടയില്‍ രോഗം വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു. ഇന്ത്യന്‍ സിനിമയുടെ വേറിട്ട മുഖമായിരുന്ന ഇര്‍ഫാന്‍ ഖാന്‍ ഹോളിവുഡിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Irfan Khan’s Wife Talks About Newyear