| Saturday, 28th December 2019, 7:45 pm

'ഇര്‍ഫാന്‍ ഹബീബ് പ്രസംഗം തടസപ്പെടുത്തി'; പരിപാടി വിവാദമാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തന്റെ പ്രസംഗം ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തടസ്സപ്പെടുത്തിയെന്ന ആരോപണവുമായി ഗവര്‍ണര്‍. പരിപാടി വിവാദമാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ചിത്രസഹിതം ട്വീറ്റ് ചെയ്താണ് ഗവര്‍ണര്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ രംഗത്ത് വന്നത്. താന്‍ സംസാരിച്ചുകൊണ്ടിരിക്കേ ഇര്‍ഫാന്‍ ഹബീബ് തടയാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതകൊണ്ട് പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യപരമല്ലെന്നും ഗവര്‍ണര്‍ ട്വീറ്റില്‍ പറഞ്ഞു.

നേരത്തേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചരിത്ര കോണ്‍ഗ്രസിലെ പ്രതിനിധികള്‍ പ്രതിഷേധിച്ചിരുന്നു. പൗരത്വ ഭേഗതി നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് ഗവര്‍ണര്‍ സംസാരിക്കവേയായിരുന്നു പ്രതിഷേധം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രസംഗം തുടങ്ങി ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആളാണ് താനെന്നും ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും പറയുകയും ഇത് രാഷ്ട്രീയ പ്രശ്നമാണെന്നും അതില്‍ ഇടപെടില്ലെന്നും പറയുകയായിരുന്നു.

We use cookies to give you the best possible experience. Learn more