തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തന്റെ പ്രസംഗം ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തടസ്സപ്പെടുത്തിയെന്ന ആരോപണവുമായി ഗവര്‍ണര്‍. പരിപാടി വിവാദമാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ചിത്രസഹിതം ട്വീറ്റ് ചെയ്താണ് ഗവര്‍ണര്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ രംഗത്ത് വന്നത്. താന്‍ സംസാരിച്ചുകൊണ്ടിരിക്കേ ഇര്‍ഫാന്‍ ഹബീബ് തടയാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
Hon’ble Governor said that he had responded to points raised by previous speakers,as a person duty bound to defend &protect the Constitution.But trying to disrupt speech from stage&audience due to intolerance towards different opinion is undemocratic #IndianHistoryCongress pic.twitter.com/UDCElnui7I
— Kerala Governor (@KeralaGovernor) December 28, 2019
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതകൊണ്ട് പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യപരമല്ലെന്നും ഗവര്‍ണര്‍ ട്വീറ്റില്‍ പറഞ്ഞു.