നമ്മുടെ പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം കഴിയുന്നത്ര ബി.ജെ.പിയെ ഒറ്റപ്പെടുത്തുകയെന്നതാണ്. അതുപോലെ തന്നെ തങ്ങളുടെ അധികാര പരിധിക്കു പുറത്തുനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കൂടി സ്വാധീനം നേടിയെടുക്കാനുള്ള ബി.ജെ.പിയുടെ പദ്ധതിയെ തകര്‍ക്കാന്‍ എല്ലാ ജനാധിപത്യ ശക്തികളെയും ചേര്‍ത്ത് വിശാലമായ ഒരു മുന്നണി രൂപപ്പെടുത്തുകയും വേണം. അതുവഴി 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്തുകയും ചെയ്യുകയെന്നതായിരിക്കണം.
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് സംബന്ധിച്ച് സി.പി.ഐ.എമ്മിനകത്ത് എതിര്‍ത്തും അനുകൂലിച്ചും സംവാദം തുടരുകയാണ്. സഖ്യം തെറ്റായിരുന്നുവെന്നാണ് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിരുന്നത്. കോണ്‍ഗ്രസുമായി കൂട്ടുകൂടിയതില്‍ പ്രതിഷേധിച്ച് ഒരു കേന്ദ്ര കമ്മിറ്റി അംഗം വരെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു പോയി.
എന്നാല്‍ ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ നേരിടാന്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെടുന്ന വിശാല മതേതര ബദല്‍ ആവശ്യമാണെന്നാണ് പാര്‍ട്ടി ബംഗാള്‍ ഘടകത്തിന്റെ വാദം. കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്തുള്ള കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തലിനെ ബംഗാള്‍ ഘടകം കഴിഞ്ഞ ദിവസം തള്ളുകയുണ്ടായി.
രാജ്യത്ത് വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുന്ന പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിരുദ്ധത വര്‍ഗീയ ചേരിയെ ശക്തിപ്പെടുത്തുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പ്രമുഖ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബും അദ്ദേഹത്തിന്റെ ഭാര്യ പ്രഫ. സൈറ ഹബീബും. ബംഗാള്‍ സഖ്യത്തിനെതിരായ കേന്ദ്ര കമ്മിറ്റിയുടെ പ്രസ്താവനയില്‍ പുനപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഇരുവരും പി.ബിക്കെഴുതിയ കത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.
2016 ജൂണ്‍ 18-20 തിയ്യതികളില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷം സി.പി.ഐ.എം കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവന വിവിധ പ്രശ്‌നങ്ങള്‍ ലിസ്റ്റു ചെയ്യുകയല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തിന്റെ പ്രധാന പ്രത്യേകതകള്‍ പരിശോധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ തന്ത്രപരമായി പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.
കേന്ദ്രകമ്മിറ്റിയുടെ പ്രസ്താവനയില്‍ ബി.ജെ.പി സര്‍ക്കാറിനെ വിമര്‍ശിക്കുമ്പോഴും ചില പ്രധാന കാര്യങ്ങള്‍ വിട്ടു കളയുന്നു. കേന്ദ്രത്തിലെ ഈ സര്‍ക്കാര്‍ വെറുമൊരു ബൂര്‍ഷ്വാസി പാര്‍ട്ടിയുടെ പാര്‍ലമെന്ററി സര്‍ക്കാറല്ല.
മറിച്ച് ഈ ഭരണകൂടം ആര്‍.എസ്.എസിന്റെ സെമി ഫാസിസ്റ്റ് ആശയത്തെ പരസ്യമായി ഉയര്‍ത്തിപ്പിടിക്കുകയും ഇന്ത്യയിലെയും വിദേശത്തെയും കോര്‍പ്പറേറ്റ് മേഖലയിലെ വമ്പന്‍മാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി നല്‍കാന്‍ സന്നദ്ധരായവരും നമ്മുടെ രാഷ്ട്രത്തിന്റെ മതേതര അടിത്തറയെ നഗ്നമായി അട്ടിമറിക്കുന്നത് തുടരുന്നവരുമാണ്( വിദ്യാഭ്യാസ മേഖലകളെ കാവിവത്കരിക്കുന്നതിലൂടെയും പുതിയ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയുമൊക്കെ…) എന്നീ കാര്യങ്ങള്‍ കേന്ദ്രകമ്മിറ്റി വിട്ടുകളയുന്നു.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സി.പി.ഐ.എം ഉള്‍പ്പെടെയുള്ള എല്ലാ ജനാധിപത്യ ശക്തികളുടെ പ്രധാന ഉത്തരവാദിത്തം ബി.ജെ.പി നടത്തുന്ന കുറ്റകരമായ ഇടപെടലുകളെയും പൂര്‍ണ അധികാരം പിടിച്ചടക്കാനുള്ള അവരുടെ ശ്രമത്തെയും ഒരുമിച്ചു നിന്ന് എതിര്‍ക്കുകയെന്നതാണ്.
അവര്‍ ഒരു സംസ്ഥാനത്തിനു പിറകേ മറ്റൊന്നിലേക്ക് എന്ന തരത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. ഒന്നുകില്‍ ഭരണഘടനാ വിരുദ്ധമായ ഇടപെടലിലൂടെ (അരുണാചല്‍, ഉത്തരാഖണ്ഡിലെ വിഫലശ്രമം) അല്ലെങ്കില്‍ അസാമിലേതു പോലെ തീവ്രവര്‍ഗീയതയെയും ഷോവസിനത്തെയും അഭയംപ്രാപിച്ചുകൊണ്ട്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സി.പി.ഐ.എം ഉള്‍പ്പെടെയുള്ള എല്ലാ ജനാധിപത്യ ശക്തികളുടെ പ്രധാന ഉത്തരവാദിത്തം ബി.ജെ.പി നടത്തുന്ന കുറ്റകരമായ ഇടപെടലുകളെയും പൂര്‍ണ അധികാരം പിടിച്ചടക്കാനുള്ള അവരുടെ ശ്രമത്തെയും ഒരുമിച്ചു നിന്ന് എതിര്‍ക്കുകയെന്നതാണ്.
അതുകൊണ്ടുതന്നെ നമ്മുടെ പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം കഴിയുന്നത്ര ബി.ജെ.പിയെ ഒറ്റപ്പെടുത്തുകയെന്നതാണ്. അതുപോലെ തന്നെ തങ്ങളുടെ അധികാര പരിധിക്കു പുറത്തുനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കൂടി സ്വാധീനം നേടിയെടുക്കാനുള്ള ബി.ജെ.പിയുടെ പദ്ധതിയെ തകര്‍ക്കാന്‍ എല്ലാ ജനാധിപത്യ ശക്തികളെയും ചേര്‍ത്ത് വിശാലമായ ഒരു മുന്നണി രൂപപ്പെടുത്തുകയും വേണം. അതുവഴി 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്തുകയും ചെയ്യുകയെന്നതായിരിക്കണം.
പശ്ചിമബംഗാളില്‍ നമ്മള്‍ കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ തൃണമൂലിനോട് കുറേക്കൂടി കനത്ത തിരിച്ചടി നേരിടേണ്ടിവരുമായിരുന്നു. നമ്മുടെ പാര്‍ട്ടിയും പ്രവര്‍ത്തകരും ഇതിലും കനത്ത ആക്രമണം നേരേണ്ടിവരുമായിരുന്നു. ബി.ജെ.പി പ്രധാന പ്രതിപക്ഷമായി ഉയര്‍ന്നുവരുമായിരുന്നു.
നമ്മള്‍ ആ ഫലത്തെ അംഗീകരിച്ചു. എന്നാല്‍ നമ്മുടെ അടവുനയം അപകടകരമാം വിധം അബദ്ധമായിരുന്നെന്നും അത് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ വിഭജനിക്കാന്‍ ഇടയാക്കിയെന്നും തിരിച്ചറിയാന്‍ കേന്ദ്രകമ്മിറ്റിക്കു കഴിഞ്ഞില്ല.
പശ്ചിമബംഗാളില്‍ നമ്മള്‍ കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ തൃണമൂലിനോട് കുറേക്കൂടി കനത്ത തിരിച്ചടി നേരിടേണ്ടിവരുമായിരുന്നു. നമ്മുടെ പാര്‍ട്ടിയും പ്രവര്‍ത്തകരും ഇതിലും കനത്ത ആക്രമണം നേരേണ്ടിവരുമായിരുന്നു. ബി.ജെ.പി പ്രധാന പ്രതിപക്ഷമായി ഉയര്‍ന്നുവരുമായിരുന്നു.
പശ്ചിമബംഗാളിലെ ജനതയ്ക്കു മുമ്പില്‍ തൃണമൂല്‍ ഭരണകൂടത്തിന് ബദല്‍ ആയി ഈ സഖ്യത്തെ അവതരിപ്പിക്കുന്നതിനായി കോണ്‍ഗ്രസുമായി കൃത്യസമയത്ത് പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ നമ്മള്‍ ശ്രമിച്ചില്ല.
തമിഴ്‌നാടാണ് മറ്റൊരു ഉദാഹരണം. അവിടെ ഇടതുപാര്‍ട്ടികളുമായി മാത്രം സഖ്യം എന്ന നമ്മുടെ നിലപാട് ഒരു ഗുണവും ചെയ്തില്ല. ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യവുമായി ധാരണയുണ്ടാക്കുന്നതായിരുന്നില്ലേ നല്ലത്? തമിഴ്‌നാട്ടിലെ അനുഭവത്തില്‍ നിന്നും പാഠം പഠിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി പരാജയപ്പെട്ടതും അവിടെ നമ്മുടെ ഔദ്യോഗിക അടവുനയം അന്ധമായി പിന്തുടര്‍ന്നതും ദൗര്‍ഭാഗ്യകരമായിപ്പോയി.
ആസാമിലും നമ്മള്‍ ഔദ്യോഗിക അടവുനയമാണ് പിന്തുടര്‍ന്നത്. തെരഞ്ഞെടുപ്പു ധാരണയ്ക്കായി കോണ്‍ഗ്രസിന്റെ പരസ്യമായ ക്ഷണമുണ്ടായിട്ടും നമ്മള്‍ അതിനെ തള്ളി. അങ്ങനെ ബി.ജെ.പി വിരുദ്ധവോട്ടുകള്‍ വിഭജിക്കാന്‍ നമ്മുടെ ഭാഗത്തുനിന്നും ചെയ്യേണ്ടതു ചെയ്തു.
വോട്ടര്‍മാരോട് “കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍” ആഹ്വാനം നടത്തിയ കേന്ദ്രകമ്മിറ്റിയുടെ പ്രസ്താവന വളരെ മോശമായിപ്പോയി. കാരണം ബി.ജെ.പിയെ അധികാരത്തില്‍ കൊണ്ടുവരികയെന്ന ധ്വനി അതിനുള്ളില്‍ ആളുകള്‍ക്ക് കാണാനാവും. എന്തുകൊണ്ടെന്നാല്‍ ഇടതുപക്ഷം അവിടെ ഒരു സീറ്റുപോലും നേടാന്‍ സാധ്യതയില്ലെന്നതിനാല്‍ അവര്‍ കോണ്‍ഗ്രസിന് ബദല്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തത്.
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ തിളക്കം വര്‍ധിപ്പിച്ച ഒന്ന് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ വിജയം മാത്രമാണ്. പക്ഷെ കേരളത്തില്‍ പാര്‍ട്ടിയുടെ പ്രധാന എതിരാളികള്‍ “ബി.ജെ.പിയും കോണ്‍ഗ്രസും” ആണെന്ന പാര്‍ട്ടിയുടെ സമവവാക്യം ദൗര്‍ഭാഗ്യകരമാണ്.
കേരളത്തില്‍ ആര്‍.എസ്.എസിനെതിരെ ഒരു പ്രക്ഷോഭം സൃഷ്ടിക്കാന്‍ നമ്മള്‍ തയ്യാറാവണം. അത് മറ്റ് മതേതര രാഷ്ട്രീയക്കാരുടെയും പ്രവര്‍ത്തകരുടെയും പിന്തുണയോടെയാവുകയും വേണം. ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരായ പോരാട്ടത്തില്‍ യു.ഡി.എഫുമായും മറ്റുള്ളവരുമായുമുളള സഹകരണം തെരഞ്ഞെടുപ്പു പരിഗണനകളില്‍ തടസമാകാന്‍ നമ്മള്‍ ഒരിക്കലും അനുവദിക്കുകയും ചെയ്യരുത്.
അടവുനയത്തിന്റെ കാര്യത്തില്‍ കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ഗൗരവമായ പരിഗണന നല്‍കണം. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനമെന്ന സാങ്കേതിക പറഞ്ഞ് ന്യായീകരിക്കാന്‍ യാതൊരു യുക്തിയും അനുഭവുമില്ലാത്ത നയത്തില്‍ അഭയം പ്രാപിക്കരുത്.
ലോഹിയയെപ്പോലുള്ള “കോണ്‍ഗ്രസ് വിരുദ്ധത” നമുക്ക് വലിയ ഗുണമൊന്നും ചെയ്യില്ല. വാസ്തവത്തില്‍ നമ്മള്‍ ബീഹാറില്‍ കണ്ടതുപോലെ ബി.ജെ.പിയുടെ ലക്ഷ്യങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ ജനാധിപത്യ ഘടകങ്ങളുടെയും മതേതര പാര്‍ട്ടികളുടെയും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഇതിനകം തന്നെ രാജ്യത്ത് ഉണ്ടായിട്ടുണ്ട്.
ദേശീയതലത്തില്‍ പ്രധാന പ്രതിപക്ഷമായി ഇപ്പോഴും നിലകൊള്ളുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഈ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതുകൊണ്ടുമാത്രം നമ്മള്‍ ഈ പ്രസ്ഥാനത്തില്‍ നിന്നും മാറി നില്‍ക്കണമോയെന്നതു സംബന്ധിച്ചാണ് തീരുമാനിക്കേണ്ടത്.
നമ്മുടെ പാര്‍ട്ടിയെയും അതിന്റെ ബഹുജന സംഘടനകളെയും രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് പ്രധാന ഉത്തരവാദിത്തമെന്ന അര്‍ത്ഥത്തില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളെ സമീപിക്കരുത്. എന്നാല്‍ തമിഴ്‌നാട്ടിലും ആസാമിലുമൊന്നും “ക്ലാസുകളിലൂടെയും സമരങ്ങളിലൂടെയും” ഉള്ള പാര്‍ട്ടി രൂപീകരണം മാത്രം മതിയാവില്ല.
പ്രത്യയശാസ്ത്ര വിദ്യാഭ്യാസവും സംഘടനാപരമായ ശ്രമങ്ങളും അത്യാവശ്യമാണെങ്കിലും അത് ശരിക്കും വിജയിക്കുന്നത് നമ്മുടെ പാര്‍ട്ടിക്ക് ഒരു അടവു നയം ഉണ്ടാവുകയും അത് വലിയൊരു വിഭാഗം ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നതായിരിക്കുകയും ചെയ്യുമ്പോഴാണ്. മുഖ്യധാര വര്‍ഗീയവിരുദ്ധ പാര്‍ട്ടികളോട് അകന്നു നില്‍ക്കുന്ന സമീപനം സാധാരണക്കാര്‍ക്കിടയില്‍ നമുക്ക് വലിയ അടിത്തറയൊന്നും നേടാന്‍ സഹായിക്കില്ല.
സത്യത്തില്‍ നമ്മള്‍ ഒരു കാര്യം തിരിച്ചറിയേണ്ടതുണ്ട്. ഒറ്റപ്പെട്ടു നിന്നുകൊണ്ട് പാര്‍ട്ടി രൂപപ്പെടുത്താനാവില്ലെന്ന്. ഒരു ട്രേഡ് യൂണിയന്‍ നിര്‍മ്മിക്കാന്‍ വരെ ബന്ധപ്പെട്ട ഫാക്ടറി തൊഴിലാളികളുടെ പിന്തുണ മാത്രം പോര, മറിച്ച് പുറത്തുള്ള ജനങ്ങളുടെ സഹായവും വേണം.
പാര്‍ട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്ക് ഐക്യമുന്നണി രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നാണ് ലോകമെമ്പാടുമുള്ള അനുഭവങ്ങള്‍ കാട്ടിത്തരുന്നത്. 1930കളുടെ അവസാനത്തിലും 1940 കളിലും ദേശീയ പ്രസ്ഥാനത്തില്‍ നിന്നും അകന്നുനിന്നു പൊരുതുന്നവരായി പാര്‍ട്ടി സ്വയം പരിഗണിച്ചപ്പോഴാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഏറ്റവുമധികം വളര്‍ന്നത്. പാര്‍ട്ടി എല്ലാകാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള ദത്ത്-ബ്രഡ്‌ലി തീസിസില്‍ നിന്നും നമ്മള്‍ പഠിക്കുകയും വേണം.
60 വര്‍ഷത്തിലേറെക്കാലം പാര്‍ട്ടി മെമ്പര്‍മാരായിരുന്ന ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് പി.ബിയിലും സി.സിയിലും വേണ്ട പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇര്‍ഫാന്‍ ഹബീബ്
സയേറ ഹബീബ്
അലിഗഢ്
2016 ജൂണ്‍ 26
മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍