|

അമിത് ഷാ പേര് മാറ്റണമെന്ന് ഇര്‍ഫാന്‍ ഹബീബ്; 'പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്ക് മനസ്സിലാവും തങ്ങളെത്ര നിരക്ഷരാണെന്ന്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലിഗഡ്: പൗരത്വ നിയമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും എതിരെ വിമര്‍ശനവുമായി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. പേര്‍ഷ്യന്‍ വാക്ക് അടങ്ങിയതിനാല്‍ അമിത് ഷാ തന്റെ പേര് മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. അലിഗഡ് സര്‍വ്വകലാശാലയുടെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജില്‍ സംസാരിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്ത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മുസ്‌ലിങ്ങളെ ചിതലുകള്‍ എന്ന് വിളിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അവര്‍ മുസ്‌ലിങ്ങളായത് കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അവര്‍ ഭരണാധികാരികളെ കുറിച്ച് മാത്രമേ സംസാരിക്കാറുള്ളൂ, ജനങ്ങളെ കുറിച്ച് സംസാരിക്കാറില്ല. എനിക്കറിയില്ല എവിടെ നിന്നാണ് അവര്‍ ചരിത്രം വായിക്കുന്നതെന്നാണ്. എനിക്ക് സംശയം അവര്‍ വായിക്കുന്നുണ്ടോ എന്നാണ്. അവര്‍ പുസ്തകം വായിക്കാന്‍ തുടങ്ങിയാല്‍ മനസ്സിലാവും എത്രത്തോളം നിരക്ഷരനാണ് താനെന്ന് എന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

അവര്‍ക്ക് മുസ്‌ലിങ്ങളെ ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്യണം. ടിപ്പു സുല്‍ത്താന്റെ പേര് ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്യണം. ഇത് ഇന്ത്യയുടെ സമിശ്ര സംസ്‌കാരത്തിന് എതിരാണെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ഒരു നിര്‍ദയമായ നിയമമാണ്. ഇത് ദരിദ്രരായ മുസ്‌ലിങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഈ നിയമം അഴിമതിയിലേക്ക് നയിക്കുമെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.