[]ലണ്ടന്‍: ഗര്‍ഭച്ഛിദ്രം നിഷേധിച്ചതിന്റെ പേരില്‍ അയര്‍ലന്റില്‍ ഇന്ത്യന്‍ യുവതി മരിച്ചത് മതിയായ ചികിത്സകിട്ടാതെയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
ഗര്‍ഭച്ഛിദ്ര നിയമത്തിലുള്ള അനിശ്ചിതത്വവും തെറ്റുകളുടെ കൂമ്പാരവുമാണ് ഐറിഷ് ആശുപത്രിയില്‍ ഇന്ത്യാക്കാരിയായ ദന്തഡോക്ടര്‍ മരിക്കാനിടയാക്കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. []
സവിതയെ ചികിത്സിച്ച ഹാള്‍ വേ ആശുപത്രി അധികൃതര്‍ക്ക്, സരിതയുടെ അവസ്ഥ വേണ്ടവിധം മനസ്സിലാക്കാനോ വിലയിരുത്താനോ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ഗര്‍ഭച്ഛിദ്ര നിയമം സംബന്ധിച്ച് വ്യക്തമായ ക്ലിനിക്കല്‍ മാര്‍ഗനിര്‍ദേശമോ പരിശീലനമോ ഇല്ലാത്തതും സവിതയുടെ ദാരുണാന്ത്യത്തിനു വഴിവെച്ചു.
അമ്മയ്ക്ക് അണുബാധയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനേക്കാള്‍ ഭ്രൂണത്തിന്റെ ഹൃദയമിടിപ്പ് നിലയ്ക്കുന്നതുവരെ ഗര്‍ഭച്ഛിദ്രം നടത്താതിരിക്കുന്നതിന് ഊന്നല്‍ നല്‍കിയതും ഇത് ചികിത്സാപ്പിഴവാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കര്‍ണാടക സ്വദേശിനി ഡോ. സവിത ഹാലപ്പനാവര്‍ (31) അഞ്ചു മാസം ഗര്‍ഭിണിയായിരിക്കെ മതിയായ ചികിത്സ കിട്ടാതെ മരിച്ചത്. അമ്മയുടെ ഉദരത്തില്‍ വെച്ച് കുഞ്ഞു മരിച്ചതിനെ തുടര്‍ന്നുണ്ടായ അണുബാധയില്‍ സവിതയും മരിച്ചു.
ഗര്‍ഭച്ഛിദ്രം നടത്തി അമ്മയെ രക്ഷിക്കാമായിരുന്നിട്ടും കത്തോലിക്കാ രാജ്യമായ അയര്‍ലന്‍ഡില്‍ അതു നിഷേധിക്കുകയായിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു.