അയര്‍ലെന്റില്‍ ഗര്‍ഭഛിദ്ര നിയമത്തിന് അംഗീകാരം
World
അയര്‍ലെന്റില്‍ ഗര്‍ഭഛിദ്ര നിയമത്തിന് അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th July 2013, 11:51 am

48 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്‍ അനുവദിക്കാന്‍ അയര്‍ലന്റ് സര്‍ക്കാര്‍ തീരുമാനിച്ചത്. 31 നെതിരെ 127 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ഇന്ന് രാവിലെയാണ് ബില്‍ വോട്ടിനിട്ടത്.


[]അയര്‍ലന്റ്: ഇന്ത്യന്‍ വംശജ ##സവിത ഹാലപ്പനവറിന്റെ മരണത്തിന് പിന്നാലെ കത്തോലിക്കന്‍ രാജ്യമായ അയര്‍ലന്റില്‍ ഗര്‍ഭഛിദ്ര നിയമം പാസാക്കി. രോഗിയുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം അനുവദിക്കാമെന്നാണ് പുതിയ ഭേദഗതി.

48 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്‍ അനുവദിക്കാന്‍ അയര്‍ലന്റ് സര്‍ക്കാര്‍ തീരുമാനിച്ചത്.  31 നെതിരെ 127 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ഇന്ന് രാവിലെയാണ് ബില്‍ വോട്ടിനിട്ടത്. []

കടുത്ത എതിര്‍പ്പിനിടയിലാണ് ബില്‍ പാസാക്കിയത്. കത്തോലിക്ക സഭയാണ് രൂക്ഷമായി രംഗത്ത് വന്നത്. അയര്‍ലന്റ് പ്രധാനമന്ത്രി എന്‍ഡ കെന്നിയുടെ പാര്‍ട്ടിക്കകത്ത് നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

ഇന്ത്യന്‍ വംശജയായ ദന്ത ഡോക്ടര്‍ സവിത ഹാലപ്പനവറിന്റെ മരണത്തെ തുടര്‍ന്നുണ്ടായ കോളിളക്കമാണ് പുതിയ ഭേദഗതിക്ക് കാരണം. 2012 ലാണ് സവിത ഹാലപ്പനവര്‍ രക്തത്തിലെ അണുബാധ മൂലം ഗുരുതരാവസ്ഥയിലായി മരണപ്പെട്ടത്.

ഗര്‍ഭിണിയായ യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയാല്‍ ജീവന്‍ രക്ഷിക്കാമെന്നിരിക്കേ കത്തോലിക്കന്‍ രാജ്യമായ അയര്‍ലന്റില്‍ ഗര്‍ഭഛിദ്രത്തിന് അനുമതിയില്ലെന്ന് കാണിച്ച് ആശുപത്രി അധികൃതര്‍ അതിന് തയ്യാറായില്ല.

രോഗി തന്നെ പലതവണ ഗര്‍ഭഛിദ്രം നടത്തിത്തരണമെന്ന് അപേക്ഷിച്ചിട്ടും ഡോക്ടര്‍മാര്‍ ഇതിന് തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് അണുബാധ രൂക്ഷമായി സവിത മരണപ്പെടുകയായിരുന്നു.

അയര്‍ലന്റിലും ആഗോളതലത്തിലും വന്‍ പ്രതിഷേധത്തിന് ഇത് ഇടയാക്കിയിരുന്നു.

ദൈവരാജ്യത്തെ നരബലി

“ഞാന്‍ കത്തോലിക്കാ വിശ്വാസിയോ ഐറിഷോ അല്ല, എന്നെ മരണത്തിന് വിട്ടുകൊടുക്കാതിരിക്കൂ”