| Saturday, 26th January 2019, 1:21 pm

ഇസ്രാഈലുമായുള്ള ചരക്ക്-സേവന ബന്ധം അവസാനിപ്പിച്ച് ഐറിഷ് ഭരണകൂടം; സ്വാഗതം ചെയ്ത് ഫലസ്തീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡബ്ലിന്‍: ഇസ്രാഈലില് നിന്നുള്ള ചരക്കുകളും സേവനങ്ങളും നിരോധിച്ചുള്ള ബില്ല് പാര്‍ലമെന്റില്‍ പാസാക്കി ഐറിഷ് സര്‍ക്കാര്‍. സ്വതന്ത്ര സെനറ്ററായ ഫ്രാന്‍സിസ് ബ്ലാക്കാണ് ഇസ്രയേലില്‍ നിന്നുള്ള ചരക്കുകളും സേവനങ്ങളും നിരോധിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നുള്ള ചരക്ക് നീക്കം ഒഴിവാക്കണമെന്നായിരുന്നു ആവശ്യം

ഐറിഷ് ലോവര്‍ ഹൗസായ ഡെയിലാണ് ബില്ല് ബാസാക്കിയത്. 45നെതിരെ 78 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്. അയര്‍ലന്‍ഡ് അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മനുഷ്യാവകാശത്തിനും ഒപ്പമാണ്. ചരിത്രവും അതുതന്നെ. ബില്ല് പാസായതിന് ശേഷം സെനറ്റര്‍ ഫ്രാന്‍സിസ് ട്വീറ്റ് ചെയ്തു.

ALSO READ: സെന്‍കുമാര്‍ ആരുടെ ഏജന്റാണെന്ന് അറിയില്ല; എന്റെ കേസില്‍ പ്രതിയാണ് അയാള്‍; ടി.പി സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണന്‍

ബില്ല് നിയമമാക്കി മാറ്റാന്‍ ഇനിയും കടമ്പകളുണ്ട്. ബില്ല് നിയമമാക്കിയാല്‍ അധിനിവേശ മേഖലകളിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ക്രിമില്‍ കുറ്റകരമാക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാകും അയര്‍ലന്‍ഡ്.

അതേസമയം ബില്ലിനെതിരെ ഇസ്രഈല്‍ വിദേശകാര്യമന്ത്രി രംഗത്ത് എത്തി. ഐറിഷ് അംബാസഡര്‍ അലിസണ്‍ കെല്ലിയെ വിളിപ്പിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്ത് എത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഒരേയൊരു ജനാധിപത്യ രാജ്യത്തിനെതിരെയുള്ള നടപടി നാണക്കേടാണെന്ന് നെതന്യാഹു പ്രതികരിച്ചു.

ബില്ലിനെ പിന്തുണച്ച് ഫലസ്തീന്‍ നാഷ്ണല്‍ ഇനീഷ്യേറ്റീവ് പാര്‍ട്ടി രംഗത്ത് എത്തി. മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ബില്ല് പാസ്സാക്കാന്‍ ശ്രമിക്കണമെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ മുസ്തഫ ബാര്‍ഗൗട്ടി പറഞ്ഞു.

We use cookies to give you the best possible experience. Learn more