സിംബാബ്വെ അയര്‍ലണ്ട് രണ്ടാം ടി-20യില്‍ അയര്‍ലണ്ടിന് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ജയത്തോടെ പരമ്പരയില്‍ 1-1ന് ഒപ്പം പിടിക്കാനും ഐറിഷ് പടക്ക് സാധിച്ചു. അതുകൊണ്ട് പരമ്പര വിജയിയെ നിര്‍ണയിക്കുന്ന മൂന്നാം ടി-20 തീപാറുമെന്നുറപ്പാണ്.
ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അയര്‍ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. സിംബാബ്വെ ബാറ്റിങ് നിരയില്‍ മദാന്‍ഡെ 39 പന്തില്‍ 44 റണ്‍സും
കമുന്‍ഹുകാംവെ 27 പന്തില്‍ 39 റണ്‍സും ബര്‍ഗര്‍ 33 പന്തില്‍ 38 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. അയര്‍ലണ്ടിനായി അഡാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലണ്ട് 19.4 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. അയര്‍ലണ്ട് ബാറ്റിങ് നിരയില്‍ ഹാരി ഹെക്ടര്‍ 38 പന്തില്‍ 48 റണ്‍സും ക്യാമ്പര്‍ 24 പന്തില്‍ 37 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ അയര്‍ലണ്ട് ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര അയര്‍ലണ്ട് 1-1 എന്ന നിലയില്‍ സമനിലയില്‍ പിടിച്ചു.
ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റിന്റെ ആവേശകരമായ വിജയം സിംബാബ്‌വെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഐറിഷ് പട ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
ഡിസംബര്‍ 10നാണ് പരമ്പരയിലെ വിജയിയെ തീരുമാനിക്കുന്ന അവസാന ടി-20 നടക്കുക. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ് ആണ് വേദി.
Content Highlight: Ireland beat Zimbabwe in scond T20.